ജനന നിരക്ക് കുറയുന്നതില് ആശങ്ക പങ്കുവച്ച് ക്രൈസ്തവ നേതാക്കള്
- Featured, INDIA, LATEST NEWS
- January 23, 2025
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പ്രാദേശിക ഭരണ സിരാകേന്ദ്രത്തിന്റെയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെയും സംയുക്തസേവനത്തില്‍, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജൂബിലിക്കായി എത്തുന്ന ആളുകള്‍ക്കായി, പുതിയ ഒരു തപാല്‍ ഓഫിസ് തുറക്കുന്നു. ഡിസംബര്‍ മാസം പത്തൊന്‍പതാം തീയതി ഇറ്റാലിയന്‍ സമയം രാവിലെ പത്തുമണിക്കാണ് ഉദ്ഘാടനം. വത്തിക്കാന്‍ രാജ്യത്തിന്റെ ഗവര്‍ണറേറ്റ് പ്രസിഡന്റ് കര്‍ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗാസ് അല്‍സാഗയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെ മേധാവി ഡോ. ജൂസെപ്പെ ലാസ്‌കോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ഇറ്റാലിയന്‍ തപാല്‍ വിഭാഗമാണ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്കും സ്‌റ്റേറ്റ് അംസംബ്ലികളിലേക്കുമുള്ള പ്രത്യേക ക്വാട്ട പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആംഗ്ലോ ഇന്ത്യന്‍സ് ഡല്‍ഹിയില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. നേരത്തെ പാര്‍ലമെന്റിലേക്കും അസംബ്ലികളിലേക്കും ഉണ്ടായിരുന്ന ആംഗ്ലോ ഇന്ത്യന്‍സിന്റെ പ്രത്യേക പ്രാതിനിധ്യം 2020 ല്‍ നരേന്ദ്രമോദി ഗവണ്‍മെന്റാണ് എടുത്തുകളഞ്ഞത്. റാലിയില്‍ 17 ലധികം ആംഗ്ലോ ഇന്ത്യന്‍ സംഘടനകള്‍ പങ്കെടുത്തു. ഇന്ത്യ റിപ്പബ്ലിക് ആയപ്പോള്‍ ഇവിടെയുണ്ടായിരുന്ന ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ഭരണഘടനയുടെ പ്രത്യേക പ്രൊവിഷനിലൂടെ പ്രാതിനിധ്യം നല്‍കിയിരുന്നു. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍ തന്നെയാണ്. അതനുസരിച്ച് അവര്‍ക്ക് പാര്‍ലമെന്റില്‍ രണ്ട്
വത്തിക്കാന്‍ സിറ്റി: സമാധാനം വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാഷണവും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് റഷ്യയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ മോസ്‌കൊ പാത്രിയാര്‍ക്കേറ്റിന്റെ വിദേശ സഭാബന്ധങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ മേധാവിയായ മെത്രാപ്പോലീത്ത അന്തൊണിയ് യുര്‍വെവിച്ച് സെവ്രിയുക്ക്. ഉത്തര അറേബിയ കത്തോലിക്കാ വികാരിയാത്തിന്റെ അറേബിയ നാഥയുടെ നാമത്തിലുള്ള കത്തീഡ്രല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി സംഘം സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ക്രൈസ്തവാന്തര മതാന്തര സംവാദങ്ങളും പരസ്പരധാരണയും പരിപോഷിപ്പിക്കുന്നതില്‍ ഒരു നാഴികക്കല്ലാണ് ഈ സന്ദര്‍ശനമെന്ന് മെത്രാപ്പോലിത്ത സെവ്‌റിയുക്ക് അഭിപ്രായപ്പെട്ടു. ബഹറിനിലെ
കോതമംഗലം: നേരത്തെ വന്യമൃഗങ്ങളെ മാത്രം ഭയന്നാല്‍ മതിയായിരുന്നെന്നും ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭയക്കേണ്ട സ്ഥിതിയായെന്നും കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവു മരിച്ചതിനെ തുടര്‍ന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെ അധികനാള്‍ മുന്നോട്ടുപോകില്ലെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. വനത്തെയും വന്യമൃഗങ്ങളെയും പരിപാലിക്കാന്‍ ആളുകള്‍ ഏറെയുള്ളപ്പോള്‍ നാട്ടില്‍ ജനങ്ങളെ പരിപാലിക്കാന്‍ ആരുമില്ല. എല്‍ദോസിന്റെ മരണം യാദൃശ്ചികമല്ല. പലരുടെയും അനാസ്ഥമൂലം സംഭവിച്ചതാണ്. ആറുമാസം മുമ്പും
വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന ഹൃദയത്തെ പവിത്രീകരിക്കുന്നു, അതോടൊപ്പം, മറ്റൊരു വീക്ഷണകോണില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ മനസിലാക്കാന്‍ നമ്മെ പ്രാപ്തരാക്കുംവിധം നമ്മുടെ നോട്ടത്തെ തെളിച്ചമുള്ളതാക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ . ജൂബിലി വത്സരത്തിനൊരുക്കമായി 2024 പ്രാര്‍ത്ഥനാവത്സരമായി ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ‘എക്‌സ്’ സാമൂഹ്യമാദ്ധ്യമത്തില്‍, ‘പ്രാര്‍ത്ഥനാവര്‍ഷം’ എന്ന ഹാഷ്ടാഗോടുകൂടിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്. വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ‘എക്‌സ്’ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്,
പുല്‍പ്പള്ളി: സ്‌നേഹവും കരുണയുമാണ് പുല്‍ക്കൂട് നല്‍കുന്ന സന്ദേശമെന്ന് സിബിസിഐ വൈസ്പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ഡോ. ജോസഫ് മാര്‍ തോമസ്. പുല്‍പ്പള്ളി വൈഎംസിഎയുടെയും സബ്‌റീജിയന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഉണ്ണിയേശു ലോകത്തിനും വേണ്ടിയുള്ള സദ്‌വാര്‍ത്ത നല്‍കിയെങ്കില്‍ ഇപ്പോള്‍ യുദ്ധത്തിന്റെയും കലാപത്തിന്റെയും നിലവിളിയാണ് ലോകത്തുയരുന്നതെന്ന് ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു. വൈഎംസിഎ ദേശീയ ജനറല്‍ സെക്രട്ടറി എന്‍.വി എല്‍ദോ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ.
തൃശൂര്‍: ഫെബ്രുവരി 7, 8 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം തൃശൂര്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര നിര്‍വഹിച്ചു. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ആന്റണി അറക്കല്‍, അതിരൂപതാ ഡയറക്ടര്‍ ഫാ.ജോയ് അടമ്പുകുളം, സംസ്ഥാന സെക്രട്ടറി ബിജു എ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു
കൊച്ചി: രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തിന്റെ സങ്കുചിത താല്‍പര്യമല്ല ഇന്ത്യന്‍ ഭരണഘടനയാണ് വലുതെന്നും, ജനാധിപത്യ ഭരണ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നീതിപീഠത്തിനുണ്ടെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയവിഷംചീറ്റി ഭരണഘടനാലംഘനം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവിനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കി നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്ന് വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. അതിശ്രേഷ്ഠമായ നീതിപീഠത്തി ലിരുന്നുകൊണ്ട് നീതിന്യായ കോടതികളുടെ വിശ്വാസ്യത
Don’t want to skip an update or a post?