പാക്കിസ്ഥാനില് ക്രൈസ്തവ പെണ്കുട്ടിയെ തോക്കിന്മുനയില് തട്ടിക്കൊണ്ടുപോയി; രണ്ട് വര്ഷത്തെ ക്രൂരപീഡനത്തിന് ശേഷം മോചനം
- Featured, INTERNATIONAL, LATEST NEWS, WORLD
- July 5, 2025
കഴിഞ്ഞ ജൂണില് ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയ പതാക ഉയര്ത്തിയ ബവേറിയന് കമ്പനി കഴിഞ്ഞ ഒരു വര്ഷമായി എല്ലാ മാസവും വ്യത്യസ്ത കത്തോലിക്കാ പതാകകള് സ്ഥാപിച്ചുകൊണ്ട് തരംഗം സൃഷ്ടിക്കുകയാണ്. 2024 ജൂണില്, കെന്റക്കി ആസ്ഥാനമായുള്ള ബവേറിയന് വേസ്റ്റ് കമ്പനിയാണ് തിരുഹൃദയത്തിന്റെ അച്ചടിച്ച 30 അടി ഉയരവും 50 അടി വീതിയുമുള്ള പതാക പറത്തി വാര്ത്തകളില് ഇടം നേടിയത്. പതാക നിര്മിച്ചത് ഠൃമറഎഹമഴ.െരീാ ആണ്. ഒരു കത്തോലിക്ക വിശ്വാസിയായ ജെയിംസ് ‘ജിം’ ബ്രൂഗെമാന് ആണ് ബവേറിയന് കമ്പനിയുടെ ഉടമ.
ലോസ് ആഞ്ചലസ്: യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിര്ദേശപ്രകാരം നടക്കുന്ന കുടിയേറ്റ റെയ്ഡുകളില് പ്രതിഷേധിച്ച് ലോസ് ആഞ്ചലസില് കലാപം തുടരുന്നതിനിടെ ലോസ് ആഞ്ചല്സിലെ ദൈവാലയങ്ങളില് സമാധാനത്തിനായി പ്രാര്ത്ഥനകള് നടത്തി. അക്രമം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ലോസ് ആഞ്ചല്സ് അതിരൂപത നേതൃത്വം നല്കിയ സര്വമത ജാഗരണ പ്രാര്ത്ഥനാ സമ്മേളനം കുടിയേറ്റ അയല്ക്കാരോട് ഐകദാര്ഢ്യം പ്രകടിപ്പിച്ചു. അതേസമയം കലാപം തുടരുന്ന സാഹചര്യത്തില് കാലിഫോര്ണിയ ഗവര്ണര് ഗാവിന് ന്യൂസോമിന്റെ വിയോജിപ്പ് മറികടന്നുകൊണ്ട് വൈറ്റ് ഹൗസ് 2,000-ത്തിലധികം നാഷണല് ഗാര്ഡ് സൈനികരെ നഗരത്തില് വിന്യസിച്ചിട്ടുണ്ട്.
വത്തിക്കാന് സിറ്റി: സഭയുടെ വിശുദ്ധിയും ഫലപ്രാപ്തിയും പരിശുദ്ധ അമ്മയുടെ മാതൃത്വത്തിലും, ക്രിസ്തുവിന്റെ തിരുഹൃദയത്തില് നിന്നൊഴുകുന്ന കൃപയിലും അധിഷ്ഠിതമാണെന്ന് ലിയോ 14 -ാമന് പാപ്പ. തിരുസഭയുടെ മാതാവായ മറിയത്തിന്റെ തിരുനാള്ദിനത്തില് ആഘോഷിച്ച പരിശുദ്ധ സിംഹാസനത്തിന്റെ ജൂബിലിയോടനുബന്ധിച്ച്, റോമന് കൂരിയയിലെ ഉദ്യോഗസ്ഥര്ക്കായി ദിവ്യബലി അര്പ്പിച്ചു പ്രാര്ത്ഥിക്കുകയായിരുന്നു പാപ്പ. ‘മരിയന്’, ‘പെട്രൈന്’ എന്നീ ധ്രുവങ്ങളില് കേന്ദ്രീകരിച്ചാണ് പരിശുദ്ധ സിംഹാസനം നിലകൊള്ളുന്നതെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. പന്തക്കുസ്താ തിരുനാളിന് ശേഷം തിരുസഭയുടെ മാതാവായ മറിയത്തിന്റെ തിരുനാള്ദിനത്തില് പരിശുദ്ധ സിംഹാസനം ജൂബിലി ആഘോഷിക്കുന്നത് സഭയുടെ ആത്മീയ
കൊച്ചി: തുടര്ച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങള് തീരവാസികളില് ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്ഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്ന് കെഎല്സിഎ സംസ്ഥാന സമിതി. അപകടങ്ങള് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങള് അധികൃതര് പുറത്തുവിടണം. കേരളത്തിന്റെ അതിര്ത്തിക്കകത്തുള്ള തീരത്ത് ഉണ്ടാക്കിയിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങള് കണക്കിലെടുത്ത് തന്നെ ക്രിമിനല് കേസുകള് ഉള്പ്പെടെയുള്ള നിയമനടപടികള് ഉണ്ടാകണം. (Protection and Indemntiy insurance) പി & ഐ ഇന്ഷുറന്സ് വ്യവസ്ഥകളിലൂടെ ഇത്തരത്തില് ഉണ്ടാകുന്ന നഷ്ടങ്ങള്ക്ക് കൃത്യമായ നഷ്ടപരിഹാരം വിലയിരുത്തി തീരവാസികള്ക്കും തൊഴിലാളികള്ക്കും
ഹവാന/ക്യൂബ: വത്തിക്കാനും ക്യൂബയുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 90-ാം വാര്ഷികത്തോടനുബന്ധിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ ‘വിദേശകാര്യ’ ചുമതല വഹിക്കുന്ന ആര്ച്ചുബിഷപ് പോള് റിച്ചാര്ഡ് ഗാലഗര് ക്യൂബ സന്ദര്ശിച്ചു. ഹവാനയിലെ കത്തീഡ്രലില് ആര്ച്ചുബിഷപ് ഗാലഗറിന്റെ മുഖ്യകാര്മിത്വത്തില് ദിവ്യബലി അര്പ്പിച്ചു. ‘സമാധാനം, നീതി, സത്യം എന്നിവയാണ് സഭയുടെ മിഷനറി പ്രവര്ത്തനത്തിന്റെയും വത്തിക്കാന് നയതന്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങളെന്ന് ആര്ച്ചുബിഷപ് പറഞ്ഞു. അപ്പസ്തോലിക് ന്യൂണ്ഷ്യോമാരുടെ പ്രവര്ത്തനത്തിലൂടെയും, ജോണ് പോള് രണ്ടാമന്, ബനഡിക്ഡ് പതിനാറാമന്, ഫ്രാന്സിസ് മാര്പാപ്പ എന്നിവരുടെ സന്ദര്ശനങ്ങളിലൂടെയും പരിശുദ്ധ സിംഹാസനത്തിന് ക്യൂബന് ജനതയുമായുള്ള
ലിയോ പതിനാലാമന് പാപ്പയുടെ മിഷനറി ജീവിതം ‘ലിയോണ് ഡി പെറു’ എന്ന പേരില് വത്തിക്കാന് മീഡിയ ഡോക്യുമെന്ററിയാക്കുന്നു. കര്ദിനാള് പ്രെവോസ്റ്റിന്റെ സ്നേഹവും സേവനവും നേരിട്ടനുഭവിച്ച മിഷന് പ്രദേശങ്ങളിലെ ജനങ്ങളുടെ അനുഭവ കഥയാണ് ഡോക്യുമെന്ററിയില് പങ്കുവയ്ക്കുന്നത്. ‘പാദ്രെ റോബര്ട്ടോ’ എന്ന പേരില് അറിയപ്പെട്ടിരുന്ന ലിയോ പാപ്പയുടെ മിഷനറി ജീവിതത്തിനു പ്രാമുഖ്യം നല്കിക്കൊണ്ടാണ് ഈ ദൃശ്യാവിഷ്കാരം ഒരുക്കുന്നത്. മിഷനറി വൈദികന്, ഇടവക വികാരി, പ്രഫസര്, ബിഷപ് എന്നീ നിലകളില് ലിയോ പാപ്പ പ്രവര്ത്തിച്ച ചുലുക്കാനാസ്, ട്രൂജില്ലോ, ലിമ, കാലാവോ, ചിക്ക്ലായോ
വാഷിംഗ്ടണ് ഡിസി: ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ ദ്രുതഗതിയിലുള്ള ഉയര്ച്ചയെയും ഈ സാങ്കേതികവിദ്യ ഉയര്ത്തുന്ന വെല്ലുവിളികളോടും അവസരങ്ങളോടുമുള്ള കത്തോലിക്കാ സഭയുടെ പ്രതികരണത്തെയും അഭിസംബോധന ചെയ്യുന്ന അജപാലന രേഖ അമേരിക്കന് മെത്രാന്സമിതി പ്രസിദ്ധീകരിച്ചു. ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ ലോകത്തില് സുവിശേഷം എങ്ങനെ സംസാരിക്കാമെന്നും ജീവിക്കാമെന്നും ഈ ലേഖനം പ്രതിപാദിക്കുന്നു. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികസനത്തെ ക്രിസ്ത്യാനികള് ഭയപ്പെടേണ്ടതില്ലെന്ന് ബിഷപ്പുമാര് പറഞ്ഞു. അത് ‘ആത്മാവിന്റെ പ്രവൃത്തിക്ക് അന്യമല്ല, കാരണം ദൈവത്തിന്റെ ആത്മാവ് ചരിത്രം, സംസ്കാരം, മനുഷ്യ സര്ഗാത്മകത എന്നിവയിലൂടെ സഞ്ചരിക്കുന്നു.’ എന്നിരുന്നാലും, ‘സാങ്കേതികവിദ്യ അതിന്റെ പ്രതിച്ഛായയില്
വാഷിംഗ്ടണ് ഡിസി: കത്തോലിക്കാ വിശ്വാസിയായ ആന്ഡ്രിയ പോളിയും ബാപ്റ്റിസ്റ്റ് വിശ്വാസിയായ എറിക്കും എയര് ഫോഴ്സില് ജോലി ചെയ്യുന്നതിടെയാണ് വിവാഹിതരാകുന്നത്. ബാപ്റ്റിസ്റ്റ് വിശ്വാസിയായിരുന്നതിനാല് എറിക്കിന് കത്തോലിക്കാ വിശ്വാസ രീതികളോട് വല്ലാത്ത എതിര്പ്പായിരുന്നു. ആന്ഡ്രിയയാകട്ടെ തന്റെ കത്തോലിക്ക വിശ്വാസത്തില് തുടര്ന്നു. എന്നാല് മകന് ബ്രൂസിന്റെ ജനനത്തോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. പ്രസവ സമയത്തു തന്നെ കുഞ്ഞിന്റെ ഹൃദയത്തില് വൈകല്യം കണ്ടെത്തിയിരുന്നു. ഈ അസുഖം കാലക്രമേണ മാറുമെന്ന് കരുതിയെങ്കിലും കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായി അത് മാറി. അങ്ങനെ എറിക്കും ആന്ഡ്രിയയും
Don’t want to skip an update or a post?