കൊച്ചി: മതവിശ്വാസത്തിന്റെ പേരില്‍ ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാ ണെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍.
കേരള മെത്രാന്‍ സമതി എസ്‌സി/എസ്ടി കമ്മീഷന്റെ നേതൃത്വത്തില്‍ സന്ദേശം നിലയം ഹാളില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കായിരുന്നു അദ്ദേഹം. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. കെസിബിസി അംഗീകരിച്ച ഡിസിഎംഎസ് സംഘട നയുടെ പരിഷ്‌കരിച്ച നിയമാവലി മാര്‍ തോമസ് തറയില്‍ പ്രകാശനം ചെയ്തു.
ക്രൈസ്തവ പിന്നാക്ക അവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും റിപ്പോര്‍ട്ടിലെ ശുപാര്‍കള്‍ അടിയന്തരമായി നടപ്പാക്കണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എസ്‌സി/എസ്ടി/ബിസി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, തിരുവനന്തപുരം അതിരൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ചങ്ങനാശേരി അതിരൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. അഡ്വ. ബെന്നി കുഴിയടി, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, കോതമംഗലം ഡിസിഎംഎസ് രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം, വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്ടര്‍ ജോസഫ് തറയില്‍, ഡിസിഎംഎസ് കൊല്ലം രൂപത ഡയറക്ടര്‍ ഫാ. അരുണ്‍ ആറാടന്‍, ഡിസിഎംഎസ് കണ്ണൂര്‍ രൂപത ഡയറക്ടര്‍ ഫാ. സുദീപ് മുണ്ടക്കല്‍, പാലാ രൂപത ഡിസി എംഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പകുറ്റി, തിരുവല്ല അതിരൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. തോമസ് സൈമണ്‍, മാവേലിക്കര രൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ഫിലിപ്പ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *