ജനന നിരക്ക് കുറയുന്നതില് ആശങ്ക പങ്കുവച്ച് ക്രൈസ്തവ നേതാക്കള്
- Featured, INDIA, LATEST NEWS
- January 23, 2025
ഇടുക്കി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച ന്യൂനപക്ഷ വിഭാഗത്തില്പ്പെട്ട തൊഴില് രജിസ്ട്രേഷന് പദ്ധതിയുടെ ഹൈറേഞ്ച് മേഖലതല ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റാഷി അഗസ്റ്റിന് നിര്വഹിച്ചു. ഇടുക്കി രൂപതയുടെ ആതിഥേയത്വത്തില് മുരിക്കാശേരി പാവനാത്മാ കോളജില് വച്ച് നടന്ന പരിപാടിയില് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് അഡ്വ. എ. എ. റഷീദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്മാന് ഫാ. ജോസ് കാവുങ്കല്, ഇടുക്കി രൂപത മുഖ്യ വികാരി ജനറല്
കാഞ്ഞിരപ്പള്ളി: മണിമല ഹോളി മാഗി ഫൊറോന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തില് മാതൃ-പിതൃ വേദിയുടെ നേതൃത്വത്തില് സമ്പൂര്ണ്ണ ബൈബിള് പകര്ത്തി എഴുത്തു നടന്നു. ഇടവകയില് നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 വിശ്വാസികള് പങ്കെടുത്തു. ഇതിനുവേണ്ടി പ്രത്യേകം പേപ്പറുകള് തയ്യാറാക്കി നല്കി. ബൈബിളും പേനയുമായി ബൈബിള് പകര്ത്തി എഴുത്തിന് ഉച്ചയോടെ നിയോഗം വച്ച് ഉപാവാസവും പ്രാര്ത്ഥനയും നടത്തിയിരുന്ന വിശ്വാസികള് എത്തി. ഇടവക വികാരി ഫാ. മാത്യു താന്നിയത്ത് പ്രത്യേക പ്രാര്ത്ഥനയും ആശീര്വാദവും നടത്തി. തുടര്ന്ന് വിശ്വാസികള് ബൈബിള് പകര്ത്തിയെഴുത്ത്
തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ടിലെ ശുപാര്ശകള് 2025 ഏപ്രില് മാസത്തിനുള്ളില് നടപ്പിലാക്കിയില്ലെങ്കില് പ്രത്യക്ഷ സമരപരിപാടികള് സംഘടിപ്പിക്കുമെന്ന് കെഎസ്സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്. ലത്തീന് കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന കെഎല്സിഎ സമ്പൂര്ണ സമ്മേളന ത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകള് മുഴുവനായി പിന്വലിക്കണം. മുനമ്പം വഖഫ് വിഷയത്തില് തര്ക്ക ഭൂമി വഖഫ് അല്ല എന്ന് പ്രഖ്യാപിക്കാനും വഖഫ് രജിസ്റ്ററില്നിന്ന് നീക്കം ചെയ്യാനും
മുനമ്പം: റവന്യൂ അവകാശങ്ങള് പുനഃസ്ഥാപിച്ചുകിട്ടാന് മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തിഅഞ്ചാം ദിവസത്തിലേക്ക്. 64-ാം ദിന നിരാഹാര സമരം വികാരി ഫാ. ആന്റണി സേവ്യര് തറയില് സി.പി ഉദ്ഘാടനം ചെയ്തു. രാജു അന്തോണി, കര്മലി ജോര്ജ്, ആന്റണി ലൂയിസ് എന്നിവര് നിരാഹാരമിരുന്നു. ഈ സമരം വിജയിച്ചു എന്ന് കേള്ക്കുവാന് ഭാരതം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് സമരപന്തലില് എത്തിയ കോതമംഗലം രൂപതയിലെ കാരക്കുന്നം എല്എസ്എസ്പി കോണ്വെന്റിലെ സിസ്റ്റര് മേരി ലീമ പറഞ്ഞു. കാരക്കുന്നം സെന്റ് മേരിസ് ഇടവകയിലെ
അവാലി: കത്തീഡ്രല് ഓഫ് ഔവര് ലേഡി ഓഫ് അറേബ്യയുടെ സമര്പ്പണത്തിന്റെ മൂന്നാം വാര്ഷികത്തോടനുബന്ധിച്ച് നോര്ത്തേണ് അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിലെ (മിസ്സിയോ-അവോന) പൊന്തിഫിക്കല് മിഷന് സൊസൈറ്റിസ് ആദ്യ ഡിജിറ്റല് മാസിക പുറത്തിറക്കി. സുവിശേഷവല്ക്കരണം, യേശുവിനെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചുമുള്ള പ്രഘോഷണം, പൊന്തിഫിക്കല് മിഷന് സൊസൈസിന് പ്രോത്സാഹനം, മിസിയോ-അവോനയുടെ പ്രവര്ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്ട്ടിംഗ് എന്നിവയാണ് ഈ മാസികയിലൂടെ ലക്ഷ്യമിടുന്നത്. 1816-ല് ഓസ്ട്രിയന് പുരോഹിതന് ജോസഫ് മോഹര് എഴുതിയ ‘സൈലന്റ് നൈറ്റ് – ഹോളി നൈറ്റ്’ എന്ന വിഷയത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടുകൊണ്ടാണ് ആദ്യ ലക്കമായ
വത്തിക്കാന് സിറ്റി: യേശുക്രിസ്തുവിനെയും അവന്റെ സഭയെയും കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന് ശക്തമായ വാദങ്ങള് പര്യാപ്തമല്ലെന്ന് ഫ്രാന്സിസ് മാര്പാപ്പ. ‘ആത്മാവും വധുവും’ എന്ന പേരില് പൊതുദര്ശനത്തിന്റെ ഭാഗമായി നല്കിവന്ന 17 ഭാഗങ്ങളുള്ള മതബോധന പരമ്പര ഉപസംഹരിച്ചുകൊണ്ട് ‘സുവിശേഷവല്ക്കരണത്തിന്റെ ആദ്യത്തേതും ഏറ്റവും ഫലപ്രദവുമായ രൂപം നമ്മള് മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹമാണെന്ന് ‘ പാപ്പ വ്യക്തമാക്കി. ”നിങ്ങള്ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന് സദാ സന്നദ്ധരായിരിക്കു”വാന് (1 പത്രോ. 3:15) അപ്പോസ്തലനായ പത്രോസ് ആദിമ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചിരുന്നതായി പാപ്പാ
ഇടുക്കി: കേരള ഫോറസ്റ്റ് ആക്ട് 1961 പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന വന നിയമ ഭേദഗതി ബില് അത്യന്തം ജനദ്രോഹപരവും അംഗീകരിക്കാനാവാത്തതുമാണെന്ന് ഇടുക്കി രൂപതാ മീഡിയാ കമ്മീഷന് ഡയറക്ടര് ഫാ. ജിന്സ് കാരയ്ക്കാട്ട്. വനനിയമം കൂടുതല് ജനദ്രോഹപരവും ദുരുപയോഗ സാധ്യത വര്ധിപ്പിക്കുന്നതുമായ സാഹചര്യത്തിലേക്ക് എത്തിച്ചേരുന്നത് അംഗീകരിക്കാനാവില്ല. വനപാലകര്ക്ക് വനത്തിന് പുറത്തും ജനത്തിനുമേല് അധികം അധികാരം നല്കുന്ന ഈ നിയമഭേദഗതി വരും നാളുകളിലെ വലിയ ക്രമസമാധാന വിഷയങ്ങള്ക്ക് വഴിതെളിക്കും. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്ക്കും കര്ഷക വേട്ടയ്ക്കും ഇടവരുത്തുന്ന ഇത്തരം അമിതാധികാരങ്ങള്
മുനമ്പം: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട രേഖകള് മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികള് ജുഡീഷ്യല് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് സി.എന് രാമചന്ദ്രന് നായര്ക്ക് കൈമാറി. മുനമ്പം തീരപ്രദേശത്തെ ജനങ്ങള് ഫറൂഖ് കോളേജില് നിന്ന് വിലകൊടുത്തു വാങ്ങിയ ഭൂമി മുഹമ്മദ് സിദ്ധിഖ് സേഠ് ഫറൂഖ് കോളേജിന് ഗിഫ്റ്റ് കൊടുത്ത ഭൂമിയാണെന്ന് തെളിയിക്കുന്ന, വഖഫ് എന്ന ഒരു വാക്കുപോലും ഇല്ലാത്ത ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ 1975-ലെ വിധിപ്പകര്പ്പും ഇതില് ഉള്പ്പെടുന്നു. ഭൂസംരക്ഷണ സമിതി രക്ഷാധികാരിയായ ഫാ. ആന്റണി സേവ്യര് തറയില്, ഭൂസംരക്ഷണ
Don’t want to skip an update or a post?