ഇടുക്കി: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ദിവസങ്ങളില്‍ മത്സരങ്ങള്‍ നടത്താനുള്ള നീക്കം പിന്‍വലിക്കണമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
ക്രൈസ്ത സമൂഹം വിശുദ്ധ ദിനമായി കരുതുന്ന ഞായറാഴ്ചകള്‍, ആരാധനയ്ക്കും മതപഠനത്തിനുമായി മാറ്റി വച്ചിരിക്കുന്ന ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ മത്സരം നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പിടിവാശി ദുരുദേശ പരമാണ്. മുന്‍പും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്താന്‍ ശ്രമം നടന്നിട്ടുള്ളത് സംശയത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു.
ഒക്ടോബര്‍ 11, 12 തിയതികളില്‍ സയന്‍സ് ക്ലബിന്റെ നേതൃത്വ ത്തില്‍ നടത്തുന്ന സി.വി രാമന്‍ ഉപന്യാസ മത്സരവും, മാഗസിന്‍ മത്സരവും ഇതിന്റെ ഏറ്റവും അടുത്ത ഉദാഹരണങ്ങളാണ്. ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനയായിട്ട് വേണം ഈ നീക്കത്തെ കാണാന്‍.
ഞായറാഴ്ചകള്‍ മത്സരത്തിന്റെ പേര് പറഞ്ഞ് പ്രവൃത്തി ദിനമാക്കാനുള്ള ഗൂഢനീക്കമായിട്ട് വേണം ഇതിനെ കണക്കാക്കാന്‍. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യസ മന്ത്രിയുടെ കഴിഞ്ഞ ദിവസങ്ങളിലെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനകളുടെ പിന്നാലെ ഞായറാഴ്കളിലെ മത്സര നടത്തിപ്പും ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ ആശങ്കയും, പ്രതിഷേധവും ഉണ്ടാക്കുന്നു.
ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങള്‍ മറ്റ് ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജാഗ്രതാ സമതി ഡയറക്ടര്‍ മോണ്‍. ജോസ് കരിവേലിക്കല്‍, മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട്, ജാഗ്രതാ സമിതി സെക്രട്ടറി ബിനോയി മീത്തില്‍, എം.വി ജോര്‍ജുകുട്ടി, ബിനോയി ചെമ്മരപ്പള്ളില്‍, ജിജി കൂട്ടുങ്കല്‍, ജോര്‍ജ് കോയിക്കല്‍, സിജോ ഇലന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *