2024-ല്‍ ദൈവാലയങ്ങള്‍ക്കെതിരെ യുഎസില്‍ അരങ്ങേറിയത് 400-ലധികം അക്രമങ്ങള്‍
- Featured, INTERNATIONAL, LATEST NEWS, WORLD
- August 14, 2025
വാഷിംഗ്ടണ്‍, ഡി.സി: ചരിത്രത്തിലാദ്യമായി നടത്തിയ പരീക്ഷണ ആണവ സ്ഫോടനത്തിന്റ 80 ാം വാര്‍ഷികദിനത്തില്‍ ആണവ നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി സാന്താ ഫെ രൂപത. 1945 ജൂലൈ 16 ന് പുലര്‍ച്ചെ 5:29 നാണ് ന്യൂ മെക്സിക്കോയിലെ ജോര്‍ണാഡ ഡെല്‍ മ്യൂര്‍ട്ടോ മരുഭൂമിയില്‍ ട്രിനിറ്റി എന്ന് കോഡ് നാമത്തില്‍ ആദ്യ ആണവ സ്ഫോടനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 5:29 ന് ദൈവാലയമണികള്‍ മുഴക്കിക്കൊണ്ട് സാന്താ ഫെ രൂപതയിലെ ദൈവാലയങ്ങള്‍ ‘ദുഃഖകരമായ നാഴികക്കല്ലിന്റെ’ ഓര്മ പുതുക്കി. വാര്‍ഷികദിനത്തില്‍, സാന്താ
റായ്പുര്‍ (ഛത്തീസ്ഗഡ്): വീട്ടില്‍ നടന്നുകൊണ്ടിരുന്ന പ്രാര്‍ത്ഥനാ യോഗം തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദളിന്റെ നേതൃത്വത്തില്‍ തടസപ്പെടുത്തി. വീട്ടില്‍ അതിക്രമിച്ചുകയറിയവരുടെ പേരില്‍ കേസ് എടുക്കുന്നതിന് പകരം വീട്ടുടമസ്ഥന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലീസ്. ഗവണ്മെന്റിന്റെ സ്ഥലം കയ്യേറി വീടു നിര്‍മിച്ചതാണോ, വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്നുമാണ് പോലീസിന്റെ വിചിത്രമായ ചോദ്യങ്ങള്‍. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ജൂലൈ 13-നാണ് ഈ സംഭവം ഉണ്ടായത്. പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം സ്ത്രീകളെ അസഭ്യം പറയുകയും എല്ലാവരെയും ബലമായി പോലീസ് സ്റ്റേഷനിലേക്ക്
ലോസാഞ്ചലസ്: ലോസാഞ്ചലസില്‍ വിശുദ്ധ അല്ഫോന് സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ലോസാഞ്ചലസ് സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ ദൈവാലയത്തില്‍ ജൂലൈ 18 മുതല്‍ 28 വരെയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. 18 ന് ആഘോഷമായ തിരുനാള്‍ കൊടികയറ്റത്തിന് ശേഷം ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും അര്‍പ്പിക്കും. അന്നേദിവസം ഇടവകയിലെ മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയായിരിക്കും കുര്‍ബാന അര്‍പ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ഉദ്ദിഷ്ട കാര്യങ്ങള്‍ക്കായുള്ള നൊവേനയും ഉണ്ടായിരിക്കും. ഫാ. ഷിന്റോ
തിരുവനന്തപുരം: ധന്യന്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഐക്യത്തിന്റെ പ്രവാചകനായിരുന്നെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ നയതന്ത്ര സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗര്‍. ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവസ്നേഹത്തിലധിഷ്ഠിതമായ സഭൈക്യത്തിനാണ് മാര്‍ ഈവാനിയോസ് പ്രാധാന്യം നല്‍കിയത്. അവിഭക്തമായ മലങ്കര സഭയായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. സുവിശേഷത്തോട് അദ്ദേഹം പുലര്‍ത്തിയ അചഞ്ചലമായ സമര്‍പ്പണമാണ് സാര്‍വത്രിക സഭാ ബന്ധത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും
കണ്ണൂര്‍: കാരുണ്യസ്പര്‍ശം അവാര്‍ഡ് കരുവന്‍ചാല്‍ ആശാഭവന് സ്പെഷ്യല്‍ സ്കൂളിന് ലഭിച്ചു. വായാട്ടുപറമ്പിലെ ജീവകാരുണ്യപ്രവര്‍ത്തകനായിരുന്ന ജോര്‍ജ് അര്ത്തനാകുന്നേലിന്റെ സ്മരണക്കായി ബി പോസിറ്റീവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് 25,000 രൂപയും ഫലകവും അടങ്ങിയ അവാര്‍ഡ്. ആശാഭവന് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേന്ദ്ര കാര്‍ഷിക ഗവേഷണകേന്ദ്രം മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് ചൊറുക്കാവില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ഈനാച്ചേരിയില്നിന്ന് ആശാഭവന് സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്ലിന് അവാര്‍ഡ് ഏറ്റുവാങ്ങി.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രം വിശ്വാസജീവിത പരിശീലകര്‍ക്കായി ഒരുക്കിയ അധ്യാപക പരിശീലനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ വികാരി ഫാ. കുര്യന് താമരശേരി, രൂപത വിശ്വാസ ജീവിത പരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല് എന്നിവര്‍ സന്നിഹി തരായിരുന്നു. സഭാത്മക ജീവിതത്തിന് അടിത്തറ പാകി, അറിവിലൂടെ അനുഭവത്തിലേക്ക് കുട്ടികളെ നയിക്കുവാന്‍ നൂതന രീതിയിലുള്ള ബോധനരീതി പരിചയപ്പെടുത്തുകയാണ് പരിശീലന പരിപാടിയിലൂടെ.
ലിലോംഗ്വേ/മലാവി: ആദ്യ ദിവ്യകാരുണ്യകോണ്ഗ്രസിനായി തയാറെടുത്തു തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവി. ‘ദിവ്യകാരുണ്യം: പ്രത്യാശയുടെ തീര്‍ത്ഥാടകരുടെ ഉറവിടവും ഉച്ചകോടിയും’ എന്നതാണ് ഓഗസ്റ്റ് 5 മുതല്‍ 9 വരെ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ പ്രമേയം. 2025 ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ‘വിശ്വാസം പുതുക്കാനും’ ‘സഭാ കൂട്ടായ്മ’ വളര്‍ത്താനുമായി മലാവി കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (എംസിസിബി) നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടത്തുന്നത്. രാജ്യത്തെ ലിലോംഗ്വേ അതിരൂപതയില്‍ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസ് ‘മലാവിയിലെ സഭയ്ക്ക് ആത്മീയ നവീകരണത്തിന്റെ നിമിഷമായിരിക്കും’ എന്ന് എംസിസിബി നാഷണല്‍ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍
കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്. സമീപകാലങ്ങളിലായി ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങ ള്‍ക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണങ്ങള്‍ സമൂഹമാധ്യ മങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. മാനുഷ്യസഹജമായ ചെറിയ പിഴവുകളെ പോലും പര്‍വ്വതീകരിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രചാരണങ്ങള്‍ കേരളത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവ സ്ഥാപനങ്ങളുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാറുണ്ട്. അനേകായിരങ്ങള്‍ക്ക് മികച്ച സേവനം നല്കുന്ന ഈ
Don’t want to skip an update or a post?