ക്രിസ്ത്യനിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് അനുവാദം തേടി സുപ്രീം കോടതിയെ സമീപിച്ചു
- Featured, INDIA, LATEST NEWS
- January 24, 2025
ഇടുക്കി: മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന ഏഴാമത് രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗത്തില്‍ എകെസിസി ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ സെക്രട്ടറി സിജോ ഇലന്തൂര്‍ അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി. എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള 600ലധികം കുടുംബങ്ങളെ ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങള്‍പോലും ഹനിച്ചുകൊണ്ട് ആശങ്കയുടെയും നിസഹായതയുടെയും മുള്‍മുനയില്‍ നിര്‍ത്തി അവരുടെ എല്ലാവിധ റവന്യൂ
ഡമാസ്കസ്: ഡമാസ്കസിന്റെ നിയന്ത്രണം വിമതര്‍ ഏറ്റെടുക്കുകയും സിറിയന്‍ പ്രസിഡന്റ് ബാഷാര്‍ അല്‍ ആസാദ് പലായനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ അധികാരകൈമാറ്റത്തിന്റെ ഘട്ടം സുഗമവും സമാധാനപരവുമാകുന്നതിന് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാത്രിയാര്‍ക്കീസ് ഇഗ്നസ് യൂസിഫ് യൂനാന്‍ ത്രിതീയന്‍. സര്‍ക്കാരിനും ഭരണകൂടത്തിനുമെതിരായ പ്രതിഷേധം ഒരു യുദ്ധമായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഭീകരമായ പ്രത്യാഘാതങ്ങളാണ് സിറിയന്‍ സമൂഹത്തിലുണ്ടായിരിക്കുന്നതെന്ന് പാത്രിയാര്‍ക്കീസ് പറഞ്ഞു. ലബനനില്‍ നിന്നുള്ള പാത്രിയാര്‍ക്കീസ് യൂനാന്‍, അലപ്പോ, ഹോംസ്, ഡമാസ്കസ്, ഖാമിഷ്ലി തുടങ്ങിയ സ്ഥലങ്ങളിലെ ബിഷപ്പുമാരുമായി ബന്ധപ്പെട്ട് പ്രാര്‍ത്ഥനയും സാമീപ്യവും ഉറപ്പു നല്‍കിയതായി കൂട്ടിച്ചേര്‍ത്തു.
കോട്ടയം: കത്തോലിക്ക സഭയും മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള എക്യുമെനിക്കല്‍ ഡയലോഗിന്റെ രണ്ടാമത് യോഗം മാങ്ങാനം സ്പിരിച്ച്വാലിറ്റി സെന്ററില്‍ നടന്നു. വത്തിക്കാനിലെ എക്യുമെനിക്കല്‍ ഡിക്കാസ്റ്ററി സെക്രട്ടറി ആര്‍ച്ചുബിഷപ് ഫ്ളവിയ പാച്ചേ, മലങ്കര മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് എന്നിവര്‍ പങ്കെടുത്തു. ആര്‍ച്ചുബിഷപ് ഫ്ളവിയ പാച്ചേ, ഡോ. ജോസഫ് മാര്‍ ഇവാനിയോസ്, റവ. ഷിബി വര്‍ഗീസ്, റവ. ഡോ. ഹിയാസിന്റ് ഡെസ്റ്റിവല്ലെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സഭയുടെ സിനഡാലിറ്റി ദര്‍ശനങ്ങള്‍, ദൗത്യം,
കോഴിക്കോട്: കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ (2023-24) വിവിധ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ് എസ്എല്‍സി/ടിഎച്ച്എസ്എല്‍സി, പ്ലസ് ടൂ/വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍ക്കും/ബിരുദ തലത്തില്‍ 80% മാര്‍ക്കോ/ബിരുദാനന്തര ബിരുദ തലത്തില്‍ 75% മാര്‍ക്കോ നേടിയ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്ത്ഥികള്ക്കുമുളള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്കുന്ന ഈ സ്കോളര്‍ഷിപ്പ് അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 26 വരെയാണ്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ജൈനന്,
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മേലധ്യക്ഷന് മാര്‍ മാത്യു അറയ്ക്കലിന് ഇന്ന് (ഡിസംബര്‍ 10) എണ്‍പതാം ജന്മദിനം. 19 വര്‍ഷത്തെ മെത്രാന് ശുശ്രൂഷാകാലത്ത് ആത്മീയ, സാമൂഹിക തലങ്ങളില്‍ വലിയ ഉയര്‍ച്ചയും നേട്ടങ്ങളും കൈവരി ച്ച ശേഷമാണ് 2020 ഫെബ്രുവരിയില്‍ വിരമിച്ചത്. വൈദികനായശേഷം ചങ്ങനാശേരി അതിരൂപതയില്‍ അമ്പൂരിയിലാണ് സേവനത്തിന് തുടക്കം. തുടര്‍ന്ന് അതിരൂപതാ അസിസ്റ്റന്റ് പ്രൊക്കുറേറ്ററായി നിയമിതനായി. കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതോടെ പീരുമേട് ഡെവലപ്മെന്റ് സൊ സൈറ്റിയുടെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായി. 2001 ജനുവരി 19ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി
മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം 59-ാം ദിനത്തിലേക്ക്. 58-ാം ദിനത്തിലെ സമരം സഹവികാരി ഫാ. ആന്റണി തോമസ് പോളക്കാട്ട് സി.പി ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോന് ആന്റണി, ലിസി ആന്റണി, സജി ജോസി, ജോണ്‍ അറക്കല്‍, റീനി പോള്‍, ബേബി ജോയ്, മേരി ആന്റണി എന്നിവര്‍ 58-ാം ദിനത്തില്‍ നിരാഹാരമിരുന്നു.
വത്തിക്കാന്‍ സിറ്റി: തടാകത്തിന് നടുവിലെ മുക്കുവരുടെ ചെറുകുടിലില്‍ തിരുക്കുടുംബത്തിന് വാസസ്ഥലമൊരുക്കിയും വള്ളത്തില്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാന്‍ വരുന്ന പൂജരാക്കന്‍മാരെ ചിത്രീകരിച്ചും വ്യത്യസ്തമായ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരമൊരുക്കി വത്തിക്കാന്‍. പുല്‍ക്കൂട് നിര്‍മിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുന്ന ദേശത്തിന്റെ പ്രത്യേകതകള്‍ കൂടെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പുല്‍ക്കൂടുകളാണ് വത്തിക്കാന്‍ ചത്വരത്തില്‍ ഒരുക്കിവരുന്നത്. അഡ്രിയാറ്റിക്ക് കടലില്‍ വെനീസിനും ട്രിയസ്റ്റെക്കും ഇടയിലുള്ള തടാകനഗരമായ ഗ്രാഡോ നിവാസികളാണ് പുല്‍ക്കൂട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. മുക്കുവര്‍ താമസിക്കുന്ന ചെറുകുടിലുകളായ കാസോനിലാണ് മറിയവും യേശുവും യൗസേപ്പിതാവും അടങ്ങുന്ന തിരുക്കുടുംബത്തിന് വാസസ്ഥലമൊരുക്കിയിരിക്കുന്നത്. മനുഷ്യന്റെ ദാരിദ്ര്യത്തില്‍
വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് ആകുമ്പോഴേക്കും ഇപ്പോള്‍ യുദ്ധവും സംഘര്‍ഷവും നടക്കുന്ന എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നേതാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച നടത്തിയ അഭ്യര്‍ത്ഥനയില്‍ പ്രത്യേകമായി ഉക്രെയ്നും, പാലസ്തീന്, ഇസ്രായേല്‍, സിറിയ ഉള്‍പ്പടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും, മ്യാന്മാറും സുഡാനും പോലെ യുദ്ധവും അക്രമവും നിമിത്തം കഷ്ടതയനുഭവിക്കുന്ന മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥന തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു. മറിയത്തിന്റെ അമലോത്ഭവതിരുനാള്‍ദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ മംഗളവാര്‍ത്ത മാനവകുലത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ
Don’t want to skip an update or a post?