കൊച്ചി: സിഎംഐ കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്‌ളൈഡ് സയന്‍സസിന്റെ ഡയറക്ടറുമായ ഫാ. മാത്യു വട്ടത്തറ (74) നിര്യാതനായി.
മൃതദേഹം ഒക്ടോബര്‍ 2 വ്യാഴാഴ്ച രാവിലെ 7 മുതല്‍ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. വൃക്കസംബന്ധമായ തകരാറുകള്‍ക്കു ചികിത്സയിലും ഡയാലിസിസിലുമായിരുന്നു.
ഞാറക്കല്‍ നായരമ്പലത്തു വട്ടത്തറ കുര്യപ്പ് – മറിയാമ്മ ദമ്പതികളുടെ മകനായി 1950ല്‍ ജനിച്ച ഫാ. മാത്യു 1968ല്‍ സിഎംഐ സഭയില്‍ ആദ്യവ്രതം ചെയ്തു. 1980 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ബെല്‍ജിയം ലുവെയ്ന്‍ സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.
കളമശേരി രാജഗിരി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍, രാജഗിരി കോളേജി ഓഫ് സോഷ്യല്‍ സയന്‍സസ് ഡയറക്ടര്‍, ബംഗളൂരു ധര്‍മ്മാരാം കോളേജ് പ്രഫസര്‍, ദുബായ് രാജഗിരി സ്‌കൂള്‍ ഡയറക്ടര്‍, ദോഹ രാജഗിരി പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍, പ്രൊവിന്‍സിന്റെ സാമൂഹിക വകുപ്പ് കൗണ്‍സിലര്‍, വികര്‍ പ്രൊവിന്‍ഷ്യല്‍, പ്രൊവിന്‍ഷ്യല്‍ എന്നീ പദവികള്‍ വഹിച്ചിച്ചുണ്ട്,
ഡെയ്‌സി, സണ്ണി, ചെറിയാന്‍, മേരി, സിസ്റ്റര്‍ എലിസബത്ത് എസ്എബിഎസ്, സിസ്റ്റര്‍ ആന്‍സി എസ്എബിഎസ്, ആന്റണി, ലീന, റോസി, ജെയിംസ് എന്നിവര്‍ സഹോദരങ്ങളാണ്.
Leave a Comment
Your email address will not be published. Required fields are marked with *