ക്രിസ്ത്യനിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് അനുവാദം തേടി സുപ്രീം കോടതിയെ സമീപിച്ചു
- Featured, INDIA, LATEST NEWS
- January 24, 2025
പാരിസ്: അഞ്ച് വര്ഷങ്ങള്ക്ക് മുമ്പുണ്ടായ തീപിടുത്തത്തില് സാരമായ കേടുപാടുകള് സംഭവിച്ചതിനെ തുടര്ന്ന് നടത്തിയ പുനരുദ്ധാരണ പ്രവര്ത്തനങ്ങള്ക്ക് ശേഷം പാരീസിന്റെ വിശ്വാസ-സാംസ്കാരി പൈതൃകത്തിന്റെ പ്രതീകമായ നോട്രെഡാം കത്തീഡ്രല് വീണ്ടും പൊതുജനങ്ങള്ക്കായി തുറന്നു നല്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല് മാക്രോണിന് പുറമെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്ഡ് ട്രംപ്, ഉക്രെയ്ന് പ്രസിഡന്റ് വ്ളാഡിമാര് സെലന്സ്കി തുടങ്ങിയ 40ഓളം രാഷ്ട്രതലവന്മാരും ഇലോണ് മസ്ക് ഉള്പ്പെടെയുള്ള ബിസിനസപ്രമുഖരും ചടങ്ങില് പങ്കെടുത്തു. ന്യൂയോര്ക്ക് കര്ദിനാള് തിമോത്തി ഡോളന്, മാറോനൈറ്റ് പാത്രിയാര്ക്കീസ് ബെച്ചാറാ അല് റായി
ഇരിങ്ങാലക്കുട: മാധ്യമങ്ങള് നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങള്ക്കായി പോരാടുന്നവരുടെയും ശബ്ദമാകണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന് മാര് പോളി കണ്ണൂക്കാടന്. ഇക്കാര്യത്തില് ക്രൈസ്തവ മാധ്യമങ്ങള്ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട രൂപതയുടെ ‘കേരളസഭ’ കുടുംബ സംഗമവും അവാര്ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള് ഭൂരിപക്ഷ, ന്യൂനപക്ഷ വര്ഗീയതയെ എതിര്ക്കണം. സമൂഹത്തില് ദുര്ബല വിഭാഗങ്ങളുടെ പക്ഷത്തു നിലയുറപ്പിച്ചു മാധ്യമധര്മം നിര്വഹിക്കണം. മാനവിക മൂല്യങ്ങള്ക്കായി നിലകൊള്ളുന്ന മാധ്യമങ്ങള്ക്ക് വിശ്വാസിസമൂഹം പിന്തുണ നല്കണമെന്നും വത്തിക്കാന് സൂനഹദോസ് ചൂണ്ടിക്കാണിച്ച മാധ്യമ പ്രേഷിതത്വത്തില് അങ്ങനെ പങ്കാളികളാകണമെന്നും
വത്തിക്കാന് സിറ്റി: നവാഭിഷിക്ത കര്ദിനാള് മാര് ജോര്ജ് ജേക്കബ് കൂവക്കാട് ഉള്പ്പെടെയുള്ളവര് ഫ്രാന്സിസ് മാര്പാപ്പക്കൊപ്പം വിശുദ്ധ കുര്ബാനയര്പ്പിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നടന്ന വിശുദ്ധ കുര്ബാനയില് നവാഭിഷിക്തരായ 21 കര്ദിനാള്മാരും സഹകാര്മികരായിരുന്നു. കേരളത്തില്നിന്നുള്ള കര്ദിനാള്മാരായ ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ, മാര് ജോര്ജ് ആലഞ്ചേരി, സീറോ മലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്, ചങ്ങനാശേരി അതിരൂപതാധ്യക്ഷന് മാര് തോമസ് തറയില്, മാര് ജോസഫ് പെരുന്തോട്ടം, മാര് സ്റ്റീഫന് ചിറപ്പണത്ത്, മാര് കുര്യാക്കോസ്
വത്തിക്കാന് സിറ്റി: പാവങ്ങളെ സഹായിക്കുക എന്ന കുഞ്ഞു സ്വപ്നത്തോടെ സെമിനാരിയില് പ്രവേശിച്ച താന് എളിയരീതിയില് ചെയ്ത സഹായങ്ങള് കിട്ടിയവരുടെ കണ്ണീരാണ് കര്ദിനാളാകാന് ലഭിച്ച അനുഗ്രഹമെന്ന് കര്ദിനാള് മാര് ജോര്ജ് ജേക്കബ് കൂവക്കാട്. സീറോ മലബാര് സഭ നല്കിയ സ്വീകരണ സമ്മേളനത്തില് മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആ കണ്ണീരിന് സ്വര്ഗം തുറക്കാന് കരുത്തുണ്ടെന്ന് മാര് കൂവക്കാട് കൂട്ടിച്ചേര്ത്തു. മാര് ജോസഫ് പവ്വത്തില് പിതാവിന്റെ ദീര്ഘവീക്ഷണമാണ് 25 വര്ഷം മുമ്പ് റോമിലേക്ക് തന്നെ അയച്ചത്. സഭയെ സ്നേഹിക്കുക എന്ന മന്ത്രമാണ്
തൃശൂര്: കേരളത്തിലെ എയ്ഡഡ് മേഖലയിലെ 16,000 ല് പരം അധ്യാപകരെ ദിവസ വേതനക്കാരായി മാറ്റാനുള്ള സര്ക്കാര് ഉത്തരവ് മനുഷ്യാവകാശ ലംഘനവും പ്രതിഷേ ധാര്ഹവു മാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര് അതിരൂപതാധ്യക്ഷനുമായ മാര് ആന്ഡ്രൂസ് താഴത്ത്. സംസ്ഥാനത്ത് എയ്ഡഡ് മേഖലയില് സര്ക്കാര് നിര്ദ്ദേശിക്കുന്ന തോതില് ഭിന്നശേഷി സംവരണം നടപ്പിലാക്കാന് തയാറാണെന്ന് കേരളത്തിലെ എയ്ഡഡ് സ്കൂള് മാനേജര്മാര് സര്ക്കാരിനെ അറിയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സംവരണതോത് പാലിക്കുന്നതിനാവശ്യമായ ഭിന്നശേഷി വിഭാഗത്തില് പെട്ട അധ്യാപകരെ ലഭിക്കാനില്ലെന്ന് സര്ക്കാരിന് അറിയാമെന്നിരിക്കെ അതിന്റെ പേരില് സംസ്ഥാനത്തെ
തലശേരി: ചരിത്രത്തോടും സംസ്കാരത്തോടും പ്രതിബദ്ധതയുള്ള സമുദായമായി ലത്തീന് കത്തോലിക്കാ വിശ്വാസികള് വളരണമെന്നു കണ്ണൂര് രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് (കെഎല്സിഎ) സംഘടിപ്പിച്ച ലത്തീന് കത്തോലിക്ക ദിനാഘോഷവും സമുദായ സംഗമവും തലശേരി ഹോളി റോസറി പാരിഷ് ഹാളില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീന് സമുദായത്തിന്റെ പ്രതിനിധികള് നിയമ നിര്മാണ ഉദ്യോഗതലങ്ങളില് താക്കോല് സ്ഥാനത്ത് എത്തിയാലേ സമുദായം നേരിടുന്ന അവഗണനകളില് നിന്നും മോചനം ലഭിക്കുകയുള്ളുവെന്നും ബിഷപ് പറഞ്ഞു. അല്മായര് അവകാശങ്ങളെപ്പറ്റി ചിന്തിക്കുന്നതോടൊപ്പം
ഗാസ: എല്ലാ ദിവസവും കൃത്യം ഏഴ് മണിക്ക് തങ്ങളെ ഫോണ് വിളിക്കുന്ന ഫ്രാന്സിസ് മാര്പാപ്പയെ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ കുട്ടികള് ‘മുത്തച്ഛന്’ എന്നാണ് വിളിക്കുന്നത്. ഫ്രാന്സിസ് മാര്പാപ്പയെ അവര്ക്ക് അത്ര ഇഷ്ടമാണ്. എല്ലാ ദിവസവും അവരുടെ ഇടവക ദൈവാലയത്തിലേക്ക് വിളിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുന്ന പാപ്പ ഒരു വിധത്തില് അവര്ക്ക് ഒരു മുത്തച്ഛന്റെ സ്നേഹം തന്നെയാണ് നല്കുന്നതും. വേദനിക്കുന്നവരുടെ പക്ഷം ചേരുന്ന പാപ്പ ഗാസയിലെ ജനങ്ങള്ക്ക് നല്കുന്ന പിന്തുണ വിവരിച്ചുകൊണ്ട് ജറുസലേമിലെ ലത്തീന് പാത്രിയാര്ക്കീസായ കര്ദിനാള്
മുനമ്പം: റവന്യൂ അവകാശങ്ങള്ക്കായി മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം 58-ാം ദിനത്തിലേക്ക്. 57-ാം ദിനത്തിലെ സമരം വികാരി ഫാ. ആന്റണി സേവ്യര് തറയില് സി.പി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതാ ബോള്ഗാട്ടി സെന്റ് സെബാസ്റ്റ്യന് ഇടവക വികാരി ഫാ. ജോണ് ക്രിസ്റ്റഫര്, കെഎല്സിഎ സെക്രട്ടറി സി.ആര് ജോയ്, എ. അഭിജിത്ത്, ബ്രദര് സ്റ്റെജിന് ഇമ്മാനുവല് ഇടവക അംഗങ്ങള്, തുടങ്ങിയവര് ഐക്യദാര്ഢ്യവുമായി സമരപന്തലിലെത്തി. അമ്പാടി കണ്ണന്, സ്റ്റീഫന് കല്ലറക്കല്, കുഞ്ഞുമോന് ആന്റണി, മേരി ആന്റണി, സുനന്ദ ഉണ്ണികൃഷ്ണന്,
Don’t want to skip an update or a post?