ഗവണ്മെന്റിനെ വിമര്‍ശിച്ച അര്‍മേനിയന്‍ ആര്‍ച്ചുബിഷപ്പിന് രണ്ട് വര്‍ഷം തടവ് ശിക്ഷ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 9, 2025
ഷില്ലോംഗ്: മേഘാലയത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിലധികമായി നിസ്വാര്‍ത്ഥമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന 80-കാരനായ വൈദികന്റെ വീസ ഒടുവില്‍ പുതുക്കി. അദ്ദേഹത്തിന് വീസ എല്ലാ വര്‍ഷവും പുതുക്കി ലഭിച്ചിരുന്നെങ്കിലും 2025 ഓഗസ്റ്റ് ആദ്യ വാരത്തില്‍ കാലാവധി കഴിഞ്ഞിരുന്നു. പുതുക്കാന്‍ മുന്‍കൂട്ടി അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ വീസ പുതുക്കിയില്ല. പ്രശ്‌നം സഭാ നേതാക്കള്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി സാങ്മ പ്രശ്‌നം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അടുത്ത് ഉന്നയിക്കുകയും തുടര്‍ന്ന് വീസ പുതുക്കി നല്‍കുകയുമായിരുന്നു. വൈദികപട്ടം ലഭിച്ച് അധികം
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ടെക്സാസ് (പേര്‍ലാന്‍ഡ്): ടെക്സാസ് – ഒക്കലഹോമ റീജണിലെ എട്ടാമത് സീറോ മലബാര്‍ ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഹൂസ്റ്റണിലെ പേര്‍ലാന്റില്‍ തിരശീല വീണു. പേര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തിലായിരുന്നു ടാലന്റ് ഫെസ്റ്റ് നടന്നത്. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് തിരിതെളിച്ചു ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, പേര്‍ലാന്റ് സെന്റ് മേരീസ് ഇടവക വികാരിയും ഇവന്റ് ഡയറക്ടറുമായ ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത്, മറ്റു
പാട്‌ന (ബീഹാര്‍): ബീഹാറില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനു നേര്‍ക്ക് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദളിന്റെ അതിക്രമം. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ബീഹാറിലെ കതിഹാര്‍ ജില്ലയില്‍ പാസ്റ്ററുടെ വസതിയില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയവരെയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മതപരിവര്‍ത്തനം നടത്തുന്നു എന്നോരോപിച്ചായിരുന്നു മര്‍ദ്ദനം. ക്രൈസ്തവ വിശ്വാസികളായ 40-ഓളം പേരാണ് പ്രാര്‍ത്ഥിക്കുവാന്‍ ഒരുമിച്ചുകൂടിയത്. അവരുടെ ഇടയിലേക്ക് ഇരുമ്പുവടിവകളും മാരകായുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകളെ അടക്കം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പോകാന്‍ അനുവദിക്കാതെ എല്ലാവരെയും തടഞ്ഞുവച്ചു. പ്രാദേശിക ബജ്‌റംഗദള്‍ നേതാക്കളുടെ
നൈസ്/ഫ്രാന്‍സ്: ഫ്രാന്‍സിലെ നൈസിനടുത്തുള്ള ചെറുപട്ടണമായ വെന്‍സില്‍ പുരാതന ക്രൈസ്തവ കത്തീഡ്രലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വെന്‍സ് മാര്‍ക്കറ്റ് ഹാളുകള്‍ പുതുക്കിപ്പണിയാനുള്ള പ്രാരംഭ നടപടികള്‍ക്കിടയിലാണ് ദൈവാലയത്തിന്റേതുപോലുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ പുരാവസ്തു ഖനനം ‘അസാധാരണ’മായ കണ്ടെത്തലുകളിലേക്ക് നയിക്കുകയായിരുന്നു. യൂറോപ്പില്‍ അമ്പതോ അറുപതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന തരത്തില്‍ അമൂല്യമായ കണ്ടെത്തലാണ് ഇതെന്ന് നൈസ് മെട്രോപൊളിറ്റന്‍ ഏരിയയുടെ പുരാവസ്തു വിഭാഗത്തിന്റെ തലവനായ ഫാബിയന്‍ ബ്ലാങ്ക്-ഗാരിഡല്‍ പറഞ്ഞു. വിശദമായ ഖനനത്തില്‍ ഏകദേശം മുപ്പത് മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഒരു സമുച്ചയമാണ്
ലിമ (പെറു): പെറുവിന്റെ പ്രിയപ്പെട്ട മിഷനറി ഫാ. ജോയി കൊച്ചുപുരയ്ക്കല്‍ സിഎംഐക്ക് ഇടവകക്കാര്‍ അന്തിമോപചാരം നല്‍കിയത് ഏറെ ഹൃദയഭേദകമായിട്ടാണ്. അനേകര്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഏറ്റവും പ്രിയപ്പെട്ടൊരാള്‍ അപ്രതീക്ഷിതമായി വിടവാങ്ങുമ്പോള്‍ ഉണ്ടാകുന്ന നൊമ്പരമായിരുന്നു അവിടെ കൂടിയ ഓരോ മുഖങ്ങളിലും പ്രതിഫലിച്ചിരുന്നത്. അതുകൊണ്ടുകൂടിയാകാം ആ വിടവാങ്ങല്‍ ചടങ്ങ് സോഷ്യല്‍മീഡിയകളില്‍ വൈറലായത്. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് പെറു രൂപതയിലെ പംപാകോല്‍പ, അരേഖി ഇടവകയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന 53-കാരനായ ഫാ. ജോയി കൊച്ചുപുരയ്ക്കലിന്റെ മരണകാരണം. കേരളത്തില്‍നിന്ന് എത്തിയ ഒരു വൈദികന്‍ വളരെ കുറഞ്ഞകാലംകൊണ്ട് പെറുവിന്റെ ഹൃദയംകവര്‍ന്നെങ്കില്‍
ക്വാറഘോഷ്/ഇറാഖ്: ഐഎസ് ഭീകരരുടെ ആക്രമണത്തിന് ഇരയായി ക്രൈസ്തവര്‍ പലായനം ചെയ്ത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖിലെ ക്വാറഘോഷില്‍ പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന്റെ നാമധേയത്തില്‍ തീര്‍ത്ഥാടനകേന്ദ്രം തുറക്കുന്നു. പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ഏഴാമത്തെ തീര്‍ത്ഥാടനകേന്ദ്രമാണിത്. ഇറാഖിന്റെ വടക്കന്‍ നിനവേ സമതലത്തിലുള്ള പുതുതായി നിര്‍മിച്ച സെന്റ് എഫ്രേം ദൈവാലയത്തിലാണ് ഈ തീര്‍ത്ഥാടനകേന്ദ്രം ഒക്‌ടോബറില്‍ തുറക്കുക. പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന്റെ തിരുസ്വരൂപം, പീഡിത ക്രൈസ്തവരെ പിന്തുണയ്ക്കുന്ന നസറായന്‍.ഓര്‍ഗിന്റെ സ്ഥാപകനായ ഫാ. ബെനഡിക്റ്റ് കീലി,
തോമസുകുട്ടി കുളവട്ടം കാഞ്ഞിരപ്പള്ളി: ലഹരിക്കും അഴിമതിക്കും എതിരെ പോരാടിയ ഫാ. ജോര്‍ജ് ഡി. വെള്ളാപ്പള്ളി (77) നിത്യസമ്മാനത്തിനായി യാത്രയായി. കാഞ്ഞിരപ്പള്ളി രൂപത വൈദികനായ വെള്ളാപ്പള്ളി അച്ചന്‍ തിങ്കളാഴ്ചയാണ് (ഓഗസ്റ്റ് 11) വിടപറഞ്ഞത്. കോഴഞ്ചേരി സെന്റ് ആന്‍സ് ഭവനത്തില്‍ തന്റെ മാതാവിനൊപ്പം വിശ്രമം ജീവിതം നയിച്ചിരുന്ന അച്ഛന്‍ ഏതാനും നാളുകളായി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പരിചരണത്തിലായിരുന്നു. ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ വെള്ളാപ്പള്ളി അച്ചന്‍ മുന്‍കാലങ്ങളില്‍ കേരളത്തിലെ ശക്തനായ ലഹരി വിരുദ്ധ പോരാളിയായിരുന്നു. മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ നേതൃത്വ നിരയില്‍
‘നിന്റെ തലയിലൂടെ ഞാന്‍ ഓട്ടയിടും’ എന്ന് പറഞ്ഞ് പാസ്റ്റര്‍ യൂറി സെമന്‍യുക്കിനെ കൊല്ലാനായി വേട്ടയാടിയ ഗുണ്ടാനേതാവ് ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളും ഭാര്യയും പാസ്റ്റര്‍ യൂറി സെമന്‍യുക്ക് നയിക്കുന്ന മിനിസ്ട്രിയുടെ ഭാഗമാണ്. ഗുണ്ടാനേതാവിനാല്‍ നിരന്തരം വേട്ടയാടപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്തൊന്നും തനിക്ക് ദൈവസാന്നിധ്യം അനുഭവിക്കാന്‍ കഴിഞ്ഞില്ലെന്ന് പാസ്റ്റര്‍ പറയുന്നു. എന്നാല്‍ നമുക്ക് ദൈവത്തെ അനുഭവിക്കാന്‍ പറ്റാത്തപ്പോഴും ദൈവം നമ്മോട് ഒപ്പമുണ്ടെന്ന് മുകളില്‍ നല്‍കിയിരിക്കുന്ന വിവാഹ ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയാണ്. നടുക്ക് നിന്ന് ദമ്പതികളെ
Don’t want to skip an update or a post?