കുവൈറ്റിലെ ഔര് ലേഡി ഓഫ് അറേബ്യ ദൈവാലയം ഗള്ഫ് മേഖലയിലെ ആദ്യ ബസിലിക്ക
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 18, 2025
കൊച്ചി: കേരളത്തിലെ ലത്തീന് കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ് ലാറ്റിന് കാത്തലിക് കൗണ്സിലിന്റെ (കെആര്എല്സിസി) 45-ാം ജനറല് അസംബ്ലി ജൂലൈ 11 മുതല് 13 വരെ ഇടക്കൊച്ചി ആല്ഫാ പാസ്റ്ററല് സെന്ററില് നടക്കും. 11ന് രാവിലെ 9.45ന് കെആര്എല്സിസി പ്രസിഡന്റ് ആര്ച്ചുബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് ആമുഖ സന്ദേശം നല്കും. കേരള സര്വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം കേന്ദ്ര മന്ത്രി ജോര്ജ്
ബംഗളൂരു: ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ബംഗളൂരു ക്രിസ്തുജയന്തി കോളജിനെ ഡീംഡ് യൂണിവേഴ്സിറ്റി പദവിയിലേക്ക് ഉയര്ത്തി. സിഎംഐ സന്യാസ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്സ് പ്രൊവിന്ഷ്യല് റവ. ഡോ. എബ്രഹാം വെട്ടിയാങ്കല് സിഎംഐ യൂണിവേഴ്സിറ്റി ചാന്സലറും റവ. ഡോ. അഗസ്റ്റിന് ജോര്ജ് സിഎംഐ ആക്ടിംഗ് വൈസ് ചാന്സലറുമാകും. കോട്ടയം സെന്റ് ജോസഫ് പ്രൊവിന്സിന്റെ മേല്നോട്ടത്തിലുള്ള ബോധിനികേതന് ട്രസ്റ്റിന്റെ കീഴില് ബംഗളൂരു നഗരത്തിലെ കൊത്തന്നൂര് ആസ്ഥാനമായി 25 വര്ഷമായി പ്രവര്ത്തിക്കുന്ന
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭ ആഗോള കത്തോലിക്കാ കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടതിന്റെ 95-ാം വാര്ഷികവും സഭാസംഗമവും സെപ്റ്റംബര് 16 മുതല് 20 വരെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില് അടൂര് ഓള് സെയ്ന്റ്സ് സ്കൂള് അങ്കണത്തില് നടക്കും. സെപ്റ്റംബര് 16 ന് വൈകുന്നേരം വിവിധ വൈദിക ജില്ലകളുടെ നേതൃത്വത്തിലുള്ള പ്രയാണങ്ങള് സമ്മേളന നഗറിലെത്തും. വൈകുന്നേരം സംഗമത്തിന് കൊടിയേറും. 17 മുതല് 19 വരെ വൈകുന്നേരം ഫാ. ഡാനിയേല് പൂവണ്ണത്തില് നയിക്കുന്ന സുവിശേഷ പ്രഘോഷണം. 19 ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്
അബുജ/നൈജീരിയ: ദക്ഷിണ നൈജീരിയയിലെ എനുഗു രൂപതയില് സഹായമെത്രാന് ഏണസ്റ്റ് ഒബോഡോ അര്പ്പിച്ച ദിവ്യബലിയില് കൗമാരക്കാരും മുതിര്ന്നവരുമുള്പ്പടെ സ്ഥൈര്യലേപനം സ്വീകരിച്ചത് 983 പേര്. പരിശുദ്ധാത്മാവിന് സമര്പ്പിച്ചിരിക്കുന്ന രൂപതയുടെ കത്തീഡ്രലില് നടന്ന തിരുക്കര്മങ്ങളിലാണ് ഇത്രയധികം പേര് ഒരുമിച്ച് സ്ഥൈര്യലേപനം സ്വീകരിച്ചത്. സ്വര്ഗീയമായ പ്രവര്ത്തനത്തിന്റെ വ്യക്തമായ അടയാളമാണ് ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്ഥൈര്യലേപന സ്വീകരണമെന്ന് ബിഷപ് ഒബോഡോ പറഞ്ഞു. ‘ദൈവം രൂപതയില് പ്രവര്ത്തിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആശ്വാസകനായ പരിശുദ്ധാത്മാവ് കല്ലുപോലുള്ള ഹൃദയം രൂപാന്തരപ്പെടുത്തി നമ്മെ പുതിയ സൃഷ്ടികളാക്കി മാറ്റുകയും ചെയ്യുന്നു,’
ചെന്നൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര് റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്’ എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രഥമ പ്രദര്ശനം പ്രശസ്ത തീര്ത്ഥാടനകേന്ദ്രമായ പൂണ്ടി മാതാ ബസിലിക്കയില് നടന്നു. തമിഴ്നാട് ബിഷപ് കൗണ്സില് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രദര്ശനം ഒരുക്കിയത്. തമിഴ്നാട് ബിഷപ്സ് കൗണ്സില് പ്രസിഡന്റ് ആര്ച്ചുബിഷപ് ഡോ. ജോര്ജ് അന്തോണി സാമിയും ബിഷപ്പുമാരും ചേര്ന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഡോ. ഷൈസണ് പി. ഔസേഫ് സംവിധാനം ചെയ്ത് ഡോ. സാന്ദ്ര
റോം: ബംഗ്ലാദേശില് ശുശ്രൂഷ ചെയ്തിരുന്ന ഫ്രഞ്ച് മിഷനറി ഫാ. ഫ്രാന്സെസ്കോ റാപാസിയോളിയെ പൊന്തിഫിക്കല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഫോറിന് മിഷന്റെ(പിഐഎംഇ) സുപ്പീരിയര് ജനറലായി തിരഞ്ഞെടുത്തു. റോമില് നടന്ന ജനറല് അസംബ്ലിയിലാണ് നിലവില് ദക്ഷിണേഷ്യയുടെ റീജിയണല് സുപ്പീരിയറായി സേവനം ചെയ്യുന്ന 62 കാരനായ ഫാ. ഫ്രാന്സെസ്കോ റാപാസിയോളിയെ സുപ്പീരിയര് ജനറലായി തിരഞ്ഞെടുത്തത്. ബംഗ്ലാദേശില് വര്ഷങ്ങളോളം സേവനമനുഷ്ഠിച്ച ഫാ. ഫ്രാന്സെസ്കോ തലസ്ഥാനമായ ധാക്കയില് മദ്യപാനികള്ക്കും മയക്കുമരുന്നിന് അടിമകളായവര്ക്കും വേണ്ടി സ്വയം സഹായ ഗ്രൂപ്പുകള് സ്ഥാപിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ പൂനെയിലും അദ്ദേഹം
ഭുവനേശ്വര്/ഒഡീഷ: 2008 -ല് നടന്ന കലാപത്തില് നൂറോളം ക്രൈസ്തവരുടെ രക്തം വീണ് കുതിര്ന്ന കാണ്ടമാല് ജില്ലയിലെ സുഗദാബാദിയില് പുതിയ മിഷന് സ്റ്റേഷന് ആരംഭിച്ച് കട്ടക്ക്-ഭുവനേശ്വര് അതിരൂപത. മിഷന് സ്റ്റേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് വൈദികര് ചേര്ന്ന് അര്പ്പിച്ച കൃതജ്ഞതാ ബലിയില് 500 ഓളം വിശ്വാസികള് പങ്കുചേര്ന്നു. സുഗദാബാദി മിഷന് സ്റ്റേഷനായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക അറിയിപ്പ് അതിരൂപതയുടെ വികാരി ജനറല് ഫാ. പ്രദോഷ് ചന്ദ്ര നായക് വായിച്ചു. ഫാ. പുരുഷോത്തം നായക്കിനാണ് ഈ മിഷന് സ്റ്റേഷന്റെ ചുമതല. ‘ഐക്യം, സ്നേഹം,
കൊച്ചി: അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന യുവജനങ്ങള്ക്കും യുവകുടുംബങ്ങള് ക്കുമായുള്ള കത്തോലിക്കാ മാസികയായ കെയ്റോസ് ഗ്ലോബലിന് മൂന്നാം തവണയും സിഎംഎ അവാര്ഡ്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ മാധ്യമ വിഭാഗമാണ് കെയ്റോസ് മീഡിയ. 2022-ല് സിഎംഎയില് അംഗമായതിനുശേഷം കെയ്റോസ് മീഡിയയുടെ ഗ്ലോബല് മാസിക അംഗീകാരം നേടുന്നത് തുടര്ച്ചയായ മൂന്നാം വര്ഷമാണ്. കത്തോലിക്കാ സഭയില് സേവനം ചെയ്യുന്ന കത്തോലിക്ക പ്രസാധകരുടെയും മാധ്യമപ്രവര്ത്തകരുടെയും അമേരിക്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സംഘടനയാണ് കാത്തലിക് മീഡിയ അസോസിയേഷന്. 1997 ല് പ്രസിദ്ധീകരണം ആരംഭിച്ച
Don’t want to skip an update or a post?