തൃശൂര്‍: സെപ്റ്റംബര്‍ 21ന് തൃശൂരില്‍ നടക്കുന്ന സമുദായ ജാഗ്രത സദസിന്റെ മുന്നോടിയായി തൃശൂര്‍ അതിരൂപതയിലെ ഇടവകകളില്‍ സംഘടിപ്പിച്ച അവകാശ ദിനാചരണത്തിന്റെയും മുഖ്യമന്ത്രിക്കു നല്‍കുന്ന ഭീമഹര്‍ജിയുടെ ഒപ്പുശേഖരണത്തിന്റെ യും അതിരൂപതാതല ഉദ്ഘാടനം ആര്‍ച്ചുബിഷപ് മാര്‍ ആന്‍ ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു.
കോളങ്ങാട്ടുകര സെന്റ് മേരിസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. സിറിയക് ചാലിശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജീജോ വള്ളുപ്പാറ, പ്രസിഡന്റ് ഡോ. ജോബി കാക്കശേരി, ട്രഷറര്‍ റോണി അഗസ്റ്റിന്‍, ഫൊറോന പ്രസിഡന്റ് ബാബു നീലങ്കാവില്‍ എന്നിവര്‍ പങ്കെടുത്തു.
അതിരൂപതയിലെ ഇരുന്നൂറില്‍പരം ഇടവകകളില്‍ അവകാശ ദിനാചരണവും ഒപ്പുശേഖരണവും നടന്നു. വിവിധ കേന്ദ്രങ്ങളില്‍ ഇടവക വികാരിമാരും സമുദായ നേതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കുക, വിദ്യാഭ്യാസ മേഖലയിലെ നീതിരഹിത വിവേചനങ്ങള്‍ അവസാനിപ്പിക്കുക, മലയോര – തീരദേശ – ചെറുകിട കച്ചവട മേഖലയിലെ പ്രതി സന്ധികള്‍ക്ക് പരിഹാരം കാണുക, സഭാ സ്വത്തു വകകള്‍ കയ്യടക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ അവസാ നിപ്പിക്കുക, തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമുദായ ജാഗ്രത സദസ് സംഘടിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നാണ് അവകാശ പ്രഖ്യാപന റാലി ആരംഭിക്കുന്നത്. തുടര്‍ന്ന് ഡോളേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അതിരൂപതയിലെ 200 പരം ഇടവകകളില്‍ നിന്നായി ആയിരക്കണക്കിന് പേര്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *