ലിയോ 14 ാമന് മാര്പാപ്പ കാസ്റ്റല് ഗാന്ഡോള്ഫോയില്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 7, 2025
കോട്ടയം: വൈദികര് വിശ്വസ്തതയുടെ മനുഷ്യരായിരിക്കണമെന്ന് സിബിസിഐ പ്രസിഡന്റ് ആര്ച്ചുബിഷപ് മാര് ആന്ഡ്രൂസ് താഴത്ത്. സീറോമലബാര് സഭയുടെ മേജര് സെമിനാരിയായ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെയും അക്കാദമി വിഭാഗമായ പൊന്തിഫിക്കല് ഓറിയന്റല് ഇന്സ്റ്റിറ്റ്യൂട്ടിന്റെയും 2025-26 അധ്യായന വര്ഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വൈദികനും വൈദികാര്ത്ഥിയും മിശിഹായോടും സഭയോടും വിശ്വസ്തത പുലര്ത്തണം. കത്തോലിക്കാ സഭയുടെയും വളരെ പ്രത്യേകമായി സീറോ മലബാര് സഭയുടെയും ദൈവശാസ്ത്രപരവും അധ്യാത്മികവും സാംസ്കാരികവുമായ പൈതൃകത്തെക്കുറിച്ച് ഓരോരുത്തരും അറിവുള്ളവരായിരിക്കണമെന്നും മാര് താഴത്ത് പറഞ്ഞു. പൊന്തിഫിക്കല് ഓറിയന്റല്
കൊച്ചി: പരിഷ്ക്കരിച്ച പിഒസി ബൈബിള് കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില് പ്രകാശനം ചെയ്തു. കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ കേരളത്തിന്റെ ബഹു മുഖപ്രതിഭയും സാംസ്കാരിക നേതാവുമായ പ്രഫ. എം.കെ. സാനുവിന് നല്കി പ്രകാശന കര്മ്മം നിര്വഹിച്ചു. അഭിമാനാര്ഹമായ ചരിത്ര മുഹൂര്ത്തത്തിന് കെസി ബിസിയിലെ എല്ലാ മെത്രാന്മാരും സന്യാസസഭകളിലെ മേജര് സൂപ്പീരിയേഴ്സും സമൂഹത്തിലെ വിവിധ തലങ്ങളില് നിന്നുള്ള വിശിഷ്ട അതിഥികളും സാക്ഷ്യംവഹിച്ചു. ബൈബിള് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്
ഭൂവനേശ്വര്: ഒഡീഷയില് ട്രെയിനില് യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്കുട്ടികളെയും മതപരിവര്ത്തനം ആരോപിച്ച് ഒരു സംഘം ബജ്റംഗ്ദള് പ്രവര്ത്തകര് ട്രെയിനില് നിന്ന് പിടിച്ചിറക്കി അക്രമിച്ചു. പോലീസ് സാന്നിധ്യത്തിലായിരുന്നു അതിക്രമങ്ങള് നടന്നത്. മെയ് 31 ന് അര്ദ്ധരാത്രിയിലാണ് സംഭവം നടന്നത്. ഒഡീഷയിലെ ബര്ഹാംപൂര് രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹാംഗമായ സിസ്റ്റര് രചന നായിക്കിനാണ് പീഡനം നേരിടേണ്ടിവന്നത്. ബര്ഹാംപൂരില് നിന്ന് ജാര്സഗുഡയിലേക്ക് റൂര്ക്കല രാജധാനി എക്സ്പ്രസ് ട്രെയിനില് യാത്ര ചെയ്യുമ്പോഴാണ് ഒരു സംഘം ബജ്റംഗ്ദള്
രഞ്ജിത്ത് ലോറന്സ് ‘ഇതിലും നല്ലൊരു തൊഴില് അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില് എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്ഷിപ്പ് വിജയകരമായി പൂര്ത്തീകരിച്ച സമയത്താണ് ആല്ഫ്രഡ് ഇടവക ദൈവാലയത്തില് നടന്ന യുവജനങ്ങള്ക്ക് വേണ്ടിയുള്ള ലീഡര്ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില് പങ്കെടുക്കുന്നത്. കോര്പ്പറേറ്റ് ലോകത്തിന്റെ ശൈലികളില് തൃപ്തി കണ്ടെത്താനാകാതെ കൂടുതല്
വാര്സോ/ പോളണ്ട്: വടക്കുകിഴക്കന് പോളണ്ടിലെ ബ്രാനിയോയില് നടന്ന ചടങ്ങില്, രണ്ടാം ലോകമഹായുദ്ധത്തില് രക്തസാക്ഷികളായ 15 പോളിഷ് സന്യാസിനിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധ കാതറിന്റെ നാമധേയത്തിലുള്ള സന്യാസിനിസഭയിലെ അംഗങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത്, ക്രൂരമായപീഡനങ്ങള്ക്ക് ഇരയായി ജീവന് നല്കിയ ഈ സന്യാസിനിമാര്. വിശുദ്ധരുടെ നാമകരണനടപടികള്ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റും പേപ്പല് പ്രതിനിധിയുമായ കര്ദിനാള് മാര്സെല്ലോ സെമെറാരോ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ദിവ്യബലിക്ക് കാര്മികത്വം വഹിച്ചു. ഇന്ന് നമ്മുടെ സമൂഹത്തില് വ്യാപകമായി കാണപ്പെടുന്ന വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സംസ്കാരത്തെ സഹിഷ്ണുതയിലൂടെ നേരിടാമെന്ന് സിസ്റ്റര്
റവ.ഡോ.ജോര്ജ് നെരേപറമ്പില് സിഎംഐ ധ്യാനം നടത്തുന്നതിനായിരുന്നു അരുണാചല്പ്രദേശിലെ ഇറ്റാനഗര് രൂപതയില് ഇക്കഴിഞ്ഞ നോമ്പുകാലത്ത് പോയത്. മെഞ്ചിക്കോ, ടാറ്റോ, ആലോം, യെംഞ്ചോ, ടൂടിംഗ്, ഇങ്കിംഗ് എന്നീ ആറ് ഇടവക ദൈവാലയങ്ങളില് ധ്യാനങ്ങള് നടത്തി. അരുണാചലിലെ വിശ്വാസികളുടെ ജീവിത രീതികളും ഇടപെടലുകളും ഏറെ ആകര്ഷണീയമായിരുന്നു.പ്രേം ഭായ് എന്ന മഹാമിഷണറിയാണ് അരുണാചലില് കത്തോലിക്കാ വിശ്വാസത്തിന്റെ വിത്തുകള് പാകിയത്. ഞായറാഴ്ചകളിലെ ദിവ്യബലി ഭക്തിസാന്ദ്രമാണ്. വിശേഷപ്പെട്ട വസ്ത്രങ്ങളണിഞ്ഞ് കാഴ്ചവസ്തുക്കളുമായി പരിശുദ്ധ കുര്ബാനക്ക് എത്തുന്ന ഇവിടുത്തുകാരുടെ മനസുകളില് കത്തിജ്ജ്വലിക്കുന്ന വിശ്വാസത്തെ തൊട്ടറിയാന് സാധിക്കും. വലിയ കുടുംബങ്ങള്
വത്തിക്കാന് സിറ്റി: നമുക്ക് ആഗ്രഹിക്കാന് കഴിയുന്ന ഏറ്റവും വലിയ നന്മയാണ് കുടുംബത്തിലെ ഐക്യമെന്ന് ലിയോ 14-ാമന് മാര്പാപ്പ. കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് അര്പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജൂബിലിയുടെ ഭാഗമായി ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറില് നടന്ന ആഘോഷകരമായ വിശുദ്ധ കുര്ബാനയില് പതിനായിരങ്ങള് പങ്കെടുത്തു. കുടുംബങ്ങള് മനുഷ്യരാശിയുടെ ഭാവി നിശ്ചയിക്കുന്ന ഇടങ്ങളാണെന്ന് പാപ്പ പറഞ്ഞു. നമ്മുടെ കുടുംബങ്ങളിലും നമ്മള് താമസിക്കുന്ന, ജോലി ചെയ്യുന്ന, പഠിക്കുന്ന സ്ഥലങ്ങളിലും ഐക്യം കൊണ്ടുവരാന് ശ്രദ്ധിക്കണം. ലോകത്തിന്
കാഞ്ഞിരപ്പള്ളി: വിശ്വാസം ജീവിതസാക്ഷ്യമാണെന്നും അനുദിന ജീവിത സാഹചര്യങ്ങളിലാണ് വിശ്വാസം തെളിയിക്കപ്പെടുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന് ലീഗിന്റെയും വാര്ഷികാഘോഷം കാഞ്ഞിരപ്പള്ളി പാസ്റ്ററല് സെന്ററില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളരാതെ മുന്നേറാന് വിശ്വാസം അനിവാര്യമാണെന്നും മാര് ജോസ് പുളിക്കല് പറഞ്ഞു. സമ്മേളനത്തില് കാഞ്ഞിരപ്പള്ളി രൂപതാ പ്രോട്ടോ-സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു. രൂപതാ സിഞ്ചെല്ലൂസ് ഫാ. സെബാസ്റ്റ്യന് കൊല്ലംകുന്നേല്, ഫാ. വര്ഗീസ് കൊച്ചുപറമ്പില്
Don’t want to skip an update or a post?