റോം: ട്രംപിന്റെ ഗാസ സമാധാന പദ്ധതി, യാഥാര്ത്ഥ്യബോധത്തോടെയുള്ളതാണെ ന്ന് കരുതുന്നതായും ഹമാസ് അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലിയോ 14 ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍നിന്ന് മടങ്ങുന്നതിന് മുമ്പ് വില്ല ബാര്‍ബെറിനിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇത് കൂടാതെ ഗാസ തീരത്തേക്ക് സാധസാമഗ്രികളുമായി അടുക്കുന്ന കപ്പുലകള്‍, യുഎസിന്റെ ആണവ നിലപാടിനെക്കുറിച്ചുള്ള ആശങ്കകള്‍, അബോര്‍ഷന്‍ അനുകൂലിയായ സെനറ്ററിന് ലൈഫ് റ്റൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം തുടങ്ങിയ വിവാദ വിഷയങ്ങളിലും പാപ്പ തന്റെ അഭിപ്രായം വ്യക്തമാക്കി.
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അംഗീകാരത്തോടെ യുഎസ് പ്രസിഡന്റ് ട്രംപ് ഗാസയ്ക്കായി വൈറ്റ് ഹൗസില്‍ അവതരിപ്പിച്ച 20-ഇന സമാധാന പദ്ധതിയെക്കുറിച്ചാണ് ലിയോ പതിനാലാമന്‍ പാപ്പ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചത്. വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതുമടക്കം സുപ്രധാന ഉപാധികളുടെ അടിസ്ഥാനത്തിലുള്ള പദ്ധതിയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave a Comment
Your email address will not be published. Required fields are marked with *