Follow Us On

09

October

2025

Thursday

അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം

അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം
കൊച്ചി: അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന കോടതി വിധിയും അതേത്തുടര്‍ന്നുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ പൂര്‍ണമായി പാലിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരായ സഹോദരങ്ങളെ ഏറ്റവും അധികം ചേര്‍ത്തുപിടിക്കുന്ന  ക്രൈസ്തവസഭകളുടെ പാരമ്പര്യം കേര ളീയ പൊതുസമൂഹത്തിന് ബോധ്യമുള്ളതായിരിക്കെ ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ അകാരണമായി കുറ്റപ്പെടുത്തുന്ന രീതിയില്‍ ചില പരാമര്‍ശങ്ങള്‍ ഉണ്ടായത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന തസ്തികകള്‍ മുഴുവന്‍ സമയബന്ധിതമായി നികത്തുന്നതിന് സര്‍ക്കാരിനെ സാധിക്കാത്തതിന്റെ പേരില്‍ 07-11-2021 ന് ശേഷമുണ്ടായ സ്ഥിരം ഒഴിവുകളില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ ദിവസവേതനക്കാരായി തുടരുന്ന  അവസ്ഥയാണ് ഭിന്നശേഷി സംവരണപ്രശ്‌നത്തിന്റെ കാതല്‍.  കഴിഞ്ഞ നാലു വര്‍ഷങ്ങളായി വിവിധ മാനേജ്‌മെ ന്റുകളില്‍ നിയമിതരായ എല്ലാ യോഗ്യതകളുമുള്ള പതിനെണ്ണാ യിരത്തോളം അധ്യാപകര്‍ ഈ ദുരവസ്ഥ നേരിടുകയാണ്.
അധ്യാപകനിയമനങ്ങള്‍ റെഗുലറൈസ് ചെയ്യുന്ന വിഷയത്തില്‍ എന്‍എസ്എസ് മാനേജ്‌മെന്റ് സുപ്രീംകോടതിയില്‍നിന്നും നേടിയ അനുകൂല ഉത്തരവ് ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കു ന്നതിന് സഹായകരമായിരുന്നു. എന്‍എസ് എസിനെപ്പോലെ മറ്റു മാനേജ്‌മെന്റുകളും ഭിന്നശേഷി സംവരണത്തിനായി തസ്തികകള്‍ സര്‍ക്കാരിലേക്ക് വിട്ടുകൊടുത്തു കാത്തിരിക്കുന്നവരാണ്.
എന്നാല്‍ സമാന വിദ്യാഭ്യാസ ഏജന്‍സികള്‍ക്കും പ്രസ്തുത ഉത്തരവിന്റെ ആനുകൂല്യം നല്‍കാവുന്നതാണെന്ന സുപ്രീം കോടതി ഉത്തരവിലെ പരാമര്‍ശവും തുടര്‍ന്നു കേരളാ ഹൈക്കോടതി നല്‍കിയ നിര്‍ദേശവും തള്ളിക്കളയുന്ന നിഷേധാത്മക സമീപനമാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്. ഇത് അങ്ങേയറ്റം നീതിനിഷേധമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ കണ്‍വീനര്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, സിനഡ് സെക്രട്ടറിയും കമ്മീഷന്‍ മെമ്പറുമായ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സഭയുടെ ചാന്‍സിലര്‍ റവ. ഡോ. എബ്രാഹം കാവില്‍ പുര യിടത്തില്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?