കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിര്‍ണ്ണായകമായ ഹൈക്കോടതി നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ മുനമ്പം നിവാസികളുടെ ഭൂമിക്ക് സര്‍ക്കാര്‍ അടിയന്തിരമായി റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു നല്‍കണമെന്ന് സീറോമലബാര്‍ സഭ. മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കമ്മിഷനെ വയ്ക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള ഉത്തരവിനൊപ്പമുള്ള ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം സ്വാഗതാര്‍ഹമാണെന്ന് സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില്‍ പറഞ്ഞു.
വിലകൊടുത്തു വാങ്ങിയ ഭൂമിയും, അതിന്മേലുള്ള ക്രയവിക്രയ അവകാശവും നിലനിര്‍ത്താനുള്ള മുനമ്പം ജനതയുടെ പോരാട്ടത്തിനൊപ്പം സീറോമലബാര്‍ സഭ എന്നുമുണ്ടാകുമെന്നും ഫാ. ടോം ഓലിക്കരോട്ട് കൂട്ടിച്ചേര്‍ത്തു. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും, വഖഫ് നിയമം അനുസരിച്ചുള്ള നടപടി കളേപറ്റൂ എന്നുമുള്ള ഹൈക്കോടതി സിംഗിള്‍ബെഞ്ച് നിലപാട് ചോദ്യം ചെയത് അപ്പീല്‍ സമര്‍പ്പിച്ച കേരള സര്‍ക്കാരിന്റെ നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നതാണ്.
എന്നാല്‍, മുനമ്പം ജനതയ്ക്കു നീതി ഉറപ്പാക്കണമെങ്കില്‍ അവരുടെ കൈവശാവകാശ ഭൂമില്‍മേലുള്ള റവന്യൂ അവകാ ശങ്ങള്‍ പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ സത്വരമായ നടപടികള്‍ സ്വീകരിക്കണമെന്ന് സീറോമലബാര്‍ സഭാവക്താവ് ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *