കാക്കനാട്: കേരളത്തില്‍ തുടക്കംകുറിച്ച് ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ അല്തമായ സംഘടനയായ ചെറുപുഷ്പ (സിഎംഎല്‍) മിഷന്‍ ലീഗിന്റെ വാര്‍ഷിക ദിനാഘോഷങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ഒക്ടോബര് 11 ന് ഓണ്‍ലൈനായി നടക്കും. സീറോ മലബാര്‍ സഭാ തലവനും മിഷന്‍ ലീഗിന്റെ രക്ഷാധികാരിയുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യപ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷന്‍ അംഗങ്ങളായ ബിഷപ് മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍, ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ദൈവവിളി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോഷി പാണംപറമ്പില്‍, മിഷന്‍ ലീഗ് അന്തര്‍ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്ന പ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, ജനറല്‍ ഓര്‍ഗനൈസര്‍ ജോണ്‍ കൊച്ചുചെറുനിലത്ത്, ഇന്ത്യന്‍ നാഷണല്‍ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കന്‍ നാഷണല്‍ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍, യു. കെ നാഷണല്‍ പ്രസിഡന്റ് ജെന്റിന്‍ ജെയിംസ്, അയര്‍ലണ്ട് നാഷണല്‍ പ്രസിഡന്റ് ജിന്‍സി ജോസഫ്, ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് ഷാജി മാത്യു എന്നിവര്‍ പ്രസംഗിക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗില്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *