Follow Us On

03

December

2025

Wednesday

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ഇടപെടലുകള്‍ നടത്തണം: മാര്‍ നെല്ലിക്കുന്നേല്‍

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ഇടപെടലുകള്‍ നടത്തണം: മാര്‍ നെല്ലിക്കുന്നേല്‍
ഇടുക്കി: സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സമുദായം ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. തടിയമ്പാട് സോഷ്യോ എഡ്യുക്കേഷണല്‍ സെന്ററില്‍ ഇടുക്കി രൂപതയുടെ ഏഴാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതേതരത്വ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് നാം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തിരഞ്ഞെടുപ്പുകളില്‍ സജീവമായി പങ്കാളികളാകുന്നതോടൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാന്‍ ഉതകുംവിധം ദീര്‍ഘ വീക്ഷണവും പ്രതിബദ്ധതയും പുലര്‍ത്താന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമുദായ ശക്തികരണം ഇടുക്കി രൂപതയുടെ പശ്ചാത്ത ലത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി പാല സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രഫസര്‍ ഡോ. അലക്‌സ് ജോര്‍ജ് ക്ലാസ് നയിച്ചു.
വന്യജീവി ആക്രമണം തടയുന്നതിന് നടപടി സ്വീകരിക്കുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പിലാക്കുക, ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ തടസ്സപ്പെടാതിരിക്കുവാന്‍ സര്‍ക്കാര്‍ മറുപടി സ്വീകരിക്കുക  എന്നീ വിഷയങ്ങളില്‍ യഥാക്രമം സിബി വലിയമറ്റം, ടോമി കണ്ടത്തില്‍, നോബിള്‍ വലിയമറ്റം എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ സ്വാഗതം ആശംസിച്ചു. പാസ്റ്ററുകള്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് കോയിക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍, സെസില്‍ ജോസ്, സാം സണ്ണി, ഷേര്‍ളി ജൂഡി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?