ഇടുക്കി: നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തില്‍ ദൈവശാസ്ത്ര സിമ്പോസിയം നടത്തി. ‘വിശ്വാസവും കൂട്ടായ്മയും: നിഖ്യാ കൗണ്‍സില്‍ മുതല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിമ്പോസിയം നടന്നത്.
ഇടുക്കി രൂപത സോഷ്യോ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന സിമ്പോസിയം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെ രണ്ടായിരം വര്‍ഷത്തെ യാത്രയില്‍ ചില നാഴികക്കല്ലുകള്‍ വിശ്വാസത്തിന്റെ ദിശയെയും ക്രൈസ്തവരുടെ കൂട്ടായ്മയെയും ഗൗരവമായി സ്വാധീനിച്ചിട്ടുണ്ട്. അതിലൊന്നാണ് നിഖ്യാ കൗണ്‍സില്‍; മറ്റൊന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍; മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
റവ.ഡോ. അരുണ്‍ കലമറ്റത്തില്‍, റവ.ഡോ. ജേസ് കുളത്തൂര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ.ഡോ.ജോസ് മാറാട്ടില്‍, സിസ്റ്റര്‍ കൊച്ചുറാണി എസ്.എച്ച്, റവ.ഡോ. ജോസഫ് കൊച്ചുകുന്നേല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ റവ.ഡോ.ജോര്‍ജ് തകിടിയേല്‍ മോഡറേറ്ററായിരുന്നു. മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ സമാപന സന്ദേശം നല്‍കി. മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍ റവ ഡോ.മാര്‍ട്ടിന്‍ പൊന്‍പനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *