സഭ ദരിദ്രരുടെ മാതാവാണെന്ന് ലിയോ 14-ാമന് പാപ്പ; ദരിദ്രര്ക്കായുള്ള ആഗോളദിനത്തില് 1300 ദരിദ്രരോടൊപ്പം പാപ്പയുടെ ഉച്ചഭക്ഷണം
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 17, 2025

വത്തിക്കാന് സിറ്റി: ‘ദി സൗണ്ട് ഓഫ് മ്യൂസിക്’, ‘ഇറ്റ്സ് എ വണ്ടര്ഫുള് ലൈഫ്’, ‘ഓര്ഡിനറി പീപ്പിള്’, ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്’ — ലിയോ 14-ാമന് പാപ്പയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളുടെ പട്ടികയാണിത്. നവംബര് 15 ശനിയാഴ്ച, പരിശുദ്ധ പിതാവ് സിനിമാ ലോകത്തിലെ പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് പാപ്പയുടെ പ്രിയപ്പെട്ട ചിത്രങ്ങള് വത്തിക്കാന് വെളിപ്പെടുത്തിയത്. മെല് ഗിബ്സണിന്റെ ‘ദി പാഷന് ഓഫ് ദി ക്രൈസ്റ്റ്’ എന്ന ചിത്രത്തിലെ മേരി മഗ്ദലീനയായി അഭിനയിച്ച ഇറ്റാലിയന് നടി മോണിക്ക ബെല്ലൂച്ചി,

ന്യൂഡല്ഹി: എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളാണെന്ന ആര്എസ്എസ് മേധാവി മോഹന് ഭാഗവതിന്റെ പ്രസ്താവന തള്ളി ഭാരത കത്തോലിക്കാ മെത്രാന് സമിതി (സിബിസിഐ). അറിഞ്ഞോ അറിയാതെയോ എല്ലാവരും ഭാരതീയ സംസ്കാരമാണു പിന്തുടരുന്നതെന്നും അതിനാല് ആരും അഹിന്ദു അല്ലെന്നുമായിരുന്നു മോഹന് ഭാഗവതിന്റെ പ്രസ്താവന. ഇന്ത്യയിലെ ക്രൈസ്തവര് അഭിമാനമുള്ള ഭാരതീയരാണെന്നും എന്നാല് ഹിന്ദുക്കളല്ലെന്നും വാര്ത്താക്കുറിപ്പിലൂടെ സിബി സിഐ വ്യക്തമാക്കി. മോഹന് ഭാഗവതിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില് വന്ന വിവിധ റിപ്പോര്ട്ടുകള് ഉദ്ധരിച്ചാണ് സിബിസിഐയുടെ പ്രതികരണം. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളെ മെത്രാന്

വത്തിക്കാന് സിറ്റി: ക്ഷമയുടെയും വിനയത്തിന്റെയും മൂല്യം അവഗണിക്കുന്ന ‘ലൗകിക മാനദണ്ഡങ്ങളില്’ നിന്ന് വ്യത്യസ്തമായി ക്രിസ്തുവില് വേരൂന്നിയ ‘ഉറച്ച അടിത്തറയില്’ സഭയെ കെട്ടിപ്പടുക്കാന് ആഹ്വാനം ചെയ്ത് ലിയോ 14-ാമന് മാര്പാപ്പ. റോമിലെ ബിഷപ്പിന്റെ കത്തീഡ്രലും നഗരത്തിലെ ഏറ്റവും പഴക്കമേറിയ ദൈവാലയവുമായ ലാറ്ററന് ബസിലിക്കയുടെ സമര്പ്പണത്തിന്റെ വാര്ഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഒരു യഥാര്ത്ഥ വിശ്വാസ സമൂഹം, വിനയത്തോടും ക്ഷമയോടും കൂടി, ദൈവത്തിന്റെ സഹായത്താല് മാത്രമേ, കെട്ടിപ്പടുക്കാന് കഴിയൂ എന്ന് സഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നതായി പാപ്പ പറഞ്ഞു.

മനില: ഫിലിപ്പിന്സിലെ ചുഴലിക്കൊടുങ്കാറ്റില് ദുരിതമനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും മരണമടഞ്ഞവര്ക്കും അവരുടെ കുടുംബാംഗങ്ങള്ക്കും വേണ്ടി പ്രാര്ത്ഥിച്ചു ലിയോ 14-ാമന് പാപ്പ. ഞായറാഴ്ച, ത്രികാലജപ പ്രാര്ത്ഥനയോടനുബന്ധിച്ചാണ് ഫിലിപ്പീന്സിലെ സൂപ്പര് ടൈഫൂണ് ഫങ്-വോങ്ങില് ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള തന്റെ സാമീപ്യം ലിയോ 14-ാമന് മാര്പാപ്പ പ്രകടിപ്പിച്ചത്. 220 ലധികമാളുകളുടെ മരണത്തിനിടയാക്കിയ കല്മേഗി ചുഴലിക്കാറ്റ് ദുരിതം വിതച്ച് കടന്നുപോയി ഏതാനും ദിവസങ്ങള്ക്കുള്ളില് മണിക്കൂറില് 185- 230 കിലോമീറ്റര് വേഗതയില് വീശിയ ഫങ്-വോങ് ചുഴലിക്കാറ്റും ഫിലിപ്പിന്സില് കനത്ത നാശനഷ്ടം വിതച്ചിരിക്കുകയാണ്. കനത്ത മഴയും കൊടുങ്കാറ്റും മുഴുവന്

ഡമാസ്കസ്: അലപ്പോയുടെ വടക്കുപടിഞ്ഞാറുള്ള ബ്രാഡ് ഗ്രാമത്തില് സ്ഥിതി ചെയ്യുന്ന വിശുദ്ധ മാരോണിന്റെ തീര്ത്ഥാടന കേന്ദ്രത്തില് 15 വര്ഷത്തിന് ശേഷം ദിവ്യബലി അര്പ്പിച്ചു. മരോണൈറ്റ് സ്കൗട്ട്സ് സംഘടിപ്പിച്ച തീര്ത്ഥാടനത്തില്, യുവാക്കളും മുതിര്ന്നവരും ഉള്പ്പെടെ 80-ലധികം പേര് പങ്കുചേര്ന്നു. ‘മരിച്ച നഗരങ്ങള്’ എന്നറിയപ്പെടുന്ന മേഖലയിലെ ഏറ്റവും പവിത്രമായ ക്രൈസ്തവ തീര്ത്ഥാടനകേന്ദ്രങ്ങളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ക്രൈസ്തവര് തീര്ത്ഥാടനം നടത്തിയത്. യുദ്ധത്തില് ഭാഗികമായി കേടുപാടുകള് സംഭവിച്ച സെന്റ് സിമിയോണ് സ്റ്റൈലൈറ്റ്സ് ദൈവാലയത്തിന്റെ സമീപത്തുള്ള അവശിഷ്ടങ്ങളും സന്യാസിയായിരുന്ന തൗഫിക് അജിബിന്റെ ഗ്രോട്ടോ-ചാപ്പലും സംഘം

കൊച്ചി: മദര് ഏലീശ്വായുടെ വിശുദ്ധവും ധീരവും അചഞ്ചലവുമായ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ജീവിതം അനേകര്ക്ക് പ്രചോദനമായി തീരുമെന്ന് പെനാങ് രൂപത മെത്രാന് കര്ദിനാള് സെബാസ്റ്റ്യന് ഫ്രാന്സിസ്. കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്ക്കു വേണ്ടിയുള്ള പ്രഥമ കര്മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര് ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്ത്തിയ തിരുകര്മങ്ങളില് മുഖ്യകാര്മികത്വം വഹിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ദേശീയ മരിയന് തീര്ഥാടനകേന്ദ്രമായ എറണാകുളം വല്ലാര്പാടം ബസിലിക്കയില് നടന്ന തിരുകര്മങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.

പരിശുദ്ധ കന്യകാമറിയത്തെ ‘സഹരക്ഷക’ എന്നു വിശേഷിപ്പിക്കുന്നതു ദൈവശാസ്ത്രപരമായി ഉചിതമല്ലെന്നും ‘കൃപാവരത്തിന്റെ മാതാവ്’എന്നും ‘മധ്യസ്ഥ’എന്നുമുള്ള വിശേഷണങ്ങള് വിവേകപൂര്വം ഉപയോഗിക്കണമെന്നും വ്യക്തമാക്കി റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച പ്രബോധന രേഖയുമായി ബന്ധപ്പെട്ട് സീറോമലബാര് സഭയുടെ മേജര്ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് പുറപ്പെടുവിച്ച ‘മരിയഭക്തിക്കൊരു മാര്ഗരേഖ’ എന്ന സര്ക്കുലറിന്റെ പൂര്ണരൂപം. മാര് റാഫേല് തട്ടില്, സീറോമലബാര് സഭയുടെ മേജര്ആര്ച്ചുബിഷപ് പരിശുദ്ധ പിതാവു ലിയോ പതിനാലാമന് മാര്പാപ്പയുടെ അംഗീകാരത്തോടെ റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച ‘വിശ്വാസികളുടെ സമൂഹത്തിന്റെ മാതാവ്’ എന്ന പ്രബോധനംവഴി പരിശുദ്ധ കന്യകാമറിയത്തെ

ഭോപ്പാല്: ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറില് വന്ന അടിസ്ഥാനരഹിതമായ ഒരു റിപ്പോര്ട്ടിനെ തുടര്ന്ന് നവംബര് 5 ന് ഗ്വാളിയോര് രൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ്സ് മൈനര് സെമിനാരിയില് പോലീസ് റെയ്ഡ്. ഉദ്യോഗസ്ഥര് ‘അറിയിപ്പില്ലാതെ എത്തി’ ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ട പരിശോധന നടത്തുകയായിരുന്നു. അവര് എല്ലാ മുക്കിലും മൂലയിലും തിരഞ്ഞതായും 23 സെമിനാരി വിദ്യാര്ത്ഥികളെയും ചോദ്യം ചെയ്തതായും റെക്ടര് റെക്ടര് ഫാ. ഹര്ഷല് അമ്മപറമ്പില് പറഞ്ഞു. മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില് നിന്നുള്ള വിദ്യാര്ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.




Don’t want to skip an update or a post?