Follow Us On

31

October

2020

Saturday

 • വിദ്യാർത്ഥികളുടെ ജീവനുവേണ്ടി സ്വയം ബലിയായിതീർന്ന് നൈജീരിയൻ കന്യാസ്ത്രി

  വിദ്യാർത്ഥികളുടെ ജീവനുവേണ്ടി സ്വയം ബലിയായിതീർന്ന് നൈജീരിയൻ കന്യാസ്ത്രി0

  നൈജീരിയ: തന്റെ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി സ്വയം ബലിയായി തീർന്ന് ഒരു നൈജീരിയൻ കന്യാസ്ത്രി. നൈജീരിയയിലെ ബെത്‌ലഹേം ഗേൾസ് കോളേജ് കെട്ടിടത്തിൽ പടർന്നുപിടിച്ച അഗ്നിബാധയിൽനിന്നും വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനിടെയാണ് സിസ്റ്റർ ഡോ. ഹെൻറിറ്റ അലോഖയും വനിതാ സുരക്ഷ ഉദ്യോഗസ്ഥയും മരണത്തിന് കീഴ്‌പ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് നൈജീരിയയിലെ ബെത്ലഹേം ഗേൾസ് കോളേജിന്റെ സമീപത്തുള്ള പൈപ്പ്‌ലൈനിൽ ട്രക്ക് ഇടിച്ച് അപകടമുണ്ടാകുന്നത്. തുടർന്ന് സമീപത്തുള്ള നിരവധി കെട്ടിടങ്ങളിൽ തീപടർന്ന് പിടിക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. ബെത്ലഹേം ഗേൾസ് കോളേജിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും

 • ‘എങ്കിലും, ക്രിസ്തു ഞങ്ങളുടെ പക്ഷത്തുണ്ട്’; ക്രിസ്തീയ പ്രത്യാശ പ്രഘോഷിച്ച് നൈജീരിയൻ വൈദികൻ68

  ‘എങ്കിലും, ക്രിസ്തു ഞങ്ങളുടെ പക്ഷത്തുണ്ട്’; ക്രിസ്തീയ പ്രത്യാശ പ്രഘോഷിച്ച് നൈജീരിയൻ വൈദികൻ680

  അബൂജ: ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് വധിക്കുന്ന രാജ്യമായി നൈജീരിയ മാറുമ്പോഴും ക്രിസ്തുവിശ്വാസത്തിലുള്ള പ്രത്യാശ പ്രഘോഷിക്കുന്ന നൈജീരിയൻ വൈദികന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ‘ഇവിടുത്തെ കഷ്ടപ്പാടുകൾക്കിടയിലും ക്രിസ്തു ഞങ്ങളുടെ പക്ഷത്താണെന്ന് ഞങ്ങൾക്കറിയാം’- ഫാ. ജോസഫ് ബാറ്റച്ചറിന്റെ വാക്കുകൾ, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിച്ച ഇസ്ലാമിക തീവ്രവാദികൾക്കുള്ള ദൈവാശ്രയത്തിലൂന്നിയ മറുപടികൂടിയാണ്. മൈഡുഗുരി രൂപതയിൽ ‘സൈക്കോസോഷ്യൽ സപ്പോർട്ട് ആൻഡ് ട്രോമാ കെയർ’ ഡയറക്ടറാണ് ഫാ. ബാറ്റ്ച്ചർ. പുറംലോകം അറിയാത്ത പലവിധ ക്രൂരതകൾക്കും നൈജീരിയൻ ക്രൈസ്തവർ ഇരയാകുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, അതിൽ ചിലത് അക്കമിട്ട് നിരത്തുകയും

 • രണ്ട് മാസത്തിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് 350 ക്രൈസ്തവർ; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

  രണ്ട് മാസത്തിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് 350 ക്രൈസ്തവർ; നടുക്കുന്ന റിപ്പോർട്ട് പുറത്ത്0

  അബൂജ: 2020ലെ ആദ്യ രണ്ടു മാസങ്ങളിൽമാത്രം നൈജീരിയയിൽ 350 ക്രൈസ്തവർ ഇസ്ലാമിക തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായെന്ന് റിപ്പോർട്ട്. നൈജീരിയയിലെ പ്രമുഖ സന്നദ്ധസംഘടനയായ ‘ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ പുറത്തിറക്കിയ ‘നൈജീരിയ: എ കില്ലിംഗ് ഫീൽഡ് ഓഫ് ഡിഫൈൻസ്‌ലെസ് ക്രിസ്ത്യൻ’ റിപ്പോർട്ടാണ് ഈ നടുക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. പ്രതിരോധിക്കാൻ കഴിവില്ലാത്ത ക്രൈസ്തവരെ കൊന്നൊടുക്കുന്ന ഇടമായി നൈജീരിയ മറിയെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട്, നടുക്കുന്ന സ്ഥിതിവിവര കണക്കുകളാണ് അക്കമിട്ട് നിരത്തുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം

 • ഒടുവിൽ നൈജീരിയൻ ഭരണകൂടത്തിന്റെ കുറ്റസമ്മതം: മുസ്ലീം തീവ്രവാദികളുടെ ലക്ഷ്യം ക്രിസ്ത്യാനികൾതന്നെ

  ഒടുവിൽ നൈജീരിയൻ ഭരണകൂടത്തിന്റെ കുറ്റസമ്മതം: മുസ്ലീം തീവ്രവാദികളുടെ ലക്ഷ്യം ക്രിസ്ത്യാനികൾതന്നെ0

  അബുജ: മുസ്ലീം തീവ്രവാദ ഗ്രൂപ്പുകൾ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്ന് സഭാനേതൃത്വം പലതവണ പരാതിപ്പെട്ടിട്ടും മൗനം പാലിച്ച നൈജീരിയൻ ഭരണകൂടം ഒടുവിൽ സമ്മതിച്ചു: ‘ബൊക്കോഹറാം ഉൾപ്പെടെയുള്ള നൈജീരിയയിലെ മുസ്ലീം തീവ്രവാദികൾ ലക്ഷ്യം വെക്കുന്നത് ക്രൈസ്തവരെതന്നെ.’ ഇക്കഴിഞ്ഞയാഴ്ച നടത്തിയ പ്രസ് കോൺഫറൻസിൽവെച്ച് നൈജീരിയൻ ഭരണകൂടത്തിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മിനിസ്റ്റർ ലായ് മുഹമ്മദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള തുടർച്ചയായ ആക്രമണങ്ങൾ വഴി മതയുദ്ധത്തിന് മുസ്ലീം തീവ്രവാദികൾ കോപ്പ് കൂട്ടുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ വിഭജിക്കാനും ദുർബ്ബലപ്പെടുത്താനുമുള്ള കലാപകാരികളുടെ നീക്കത്തിനിരയാവരുതെന്നും

 • നൈജീരിയൻ വൈദികൻ ആയുധധാരികളിൽനിന്ന് മോചിതനായി; ദൈവത്തിന് നന്ദിയർപ്പിച്ച് വിശ്വാസികൾ

  നൈജീരിയൻ വൈദികൻ ആയുധധാരികളിൽനിന്ന് മോചിതനായി; ദൈവത്തിന് നന്ദിയർപ്പിച്ച് വിശ്വാസികൾ0

  ഒടുക്‌പോ: നൈജീരിയയിലെ ഒടുക്‌പോ രൂപതയിൽനിന്ന് ആയുധധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ ഫാ. ഡേവിഡ് എക്കിയോഡ മോചിതനായി. ബന്ധികളുടെ കൈയിൽനിന്ന് ഇദ്ദേഹം മോചിതനായ വിവരം രൂപത തന്നെയാണ് അറിയിച്ചത്. മോചനം എങ്ങനെ സാധ്യമായി എന്നതിനെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും രൂപത പുറത്തുവിട്ടിട്ടില്ലെങ്കിലും പൊലീസ് ഇടപെടലിലൂടെയാണ് മോചനമെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ നൈജീരിയയിൽ ദിവ്യബലി അർപ്പിച്ചശേഷം താൻ ശുശ്രൂഷ ചെയ്യുന്ന മൈനർ സെമിനാരിയിലേക്ക് മടങ്ങവേ അക്രമികൾ വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. നൈജീരിയയിൽ വൈദികരെ തട്ടിക്കൊണ്ടു പോകുന്നതും കൊലപ്പെടുത്തുന്നതും പതിവായ

 • ക്രൈസ്തവർ ഉടനടി രാജ്യം വിടണം; കെനിയൻ ക്രൈസ്തവർക്കെതിരെ ‘വാളോങ്ങി’ അൽ ഷബാബ്

  ക്രൈസ്തവർ ഉടനടി രാജ്യം വിടണം; കെനിയൻ ക്രൈസ്തവർക്കെതിരെ ‘വാളോങ്ങി’ അൽ ഷബാബ്0

  കെനിയ: വടക്കു കിഴക്കൻ കെനിയയിലെ മൂന്ന് പ്രവിശ്യകളിൽനിന്ന് ക്രൈസ്തവർ വിട്ടുപോകണമെന്ന് ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽ ഷബാബിന്റെ മുന്നറിയിപ്പ്. സോമാലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഖായ്ദയുമായി ബന്ധമുള്ള ഗ്രൂപ്പാണ് അൽ ഷബാബ്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന യു.എസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്. ക്രൈസ്തവരുടെ സാന്നിധ്യം ഉള്ളതിനാൽ പ്രദേശത്തെ മുസ്ലീങ്ങൾക്ക് ജോലിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശം അൽ ഷബാബ് പുറത്തുവിട്ടത്. ഗാർസിയ, വാജിർ, മൻഡേറ എന്നിവിടങ്ങളിലെ ക്രൈസ്തവരെയാണ് ഓഡിയോ സന്ദേശം ലക്ഷ്യം

 • ലോകമേ കാണൂ, ഈ ‘ഫ്രാൻസിസ്‌കോ എഫെക്ട്’; സൗത്ത് സുഡാനിൽ ഐക്യസർക്കാർ യാഥാർത്ഥ്യം

  ലോകമേ കാണൂ, ഈ ‘ഫ്രാൻസിസ്‌കോ എഫെക്ട്’; സൗത്ത് സുഡാനിൽ ഐക്യസർക്കാർ യാഥാർത്ഥ്യം0

  സുഡാൻ: ആഭ്യന്തര കലാപങ്ങളാൽ കലുഷിതമായിരുന്ന സൗത്ത് സുഡാനിൽ, ഐക്യസർക്കാർ യാഥാർത്ഥ്യം! രാഷ്ട്രീയ നിരീക്ഷകരെയും രാഷ്ട്രതന്ത്രജ്ഞരെയും മാത്രമല്ല, സൗത്ത് സുഡാനിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഏകദേശ ധാരണയുള്ള സാധാരണക്കാരെപ്പോലും അമ്പരപ്പിക്കുന്ന ആ അത്ഭുതത്തിന് വഴിമരുന്നിട്ടത് മറ്റൊരുമല്ല, ഫ്രാൻസിസ് പാപ്പതന്നെ. ഐക്യ സർക്കാരിന്റെ രൂപീകരണത്തോടെ ‘പാപ്പാ ഫ്രാൻസിസ്‌കോ എഫെക്ട്’ വീണ്ടും ചർച്ചയാവുകയാണ്. ആഭ്യന്തരകലാപങ്ങൾ പതിവായ സൗത്ത് സുഡാനിൽ സമാധാനം സംജാതമാക്കണമെന്ന അപേക്ഷയോടെ കഴിഞ്ഞ ഏപ്രിലിൽ, സൗത്ത് സുഡാൻ നേതാക്കന്മാരുടെ പാദങ്ങൾ ഫ്രാൻസിസ് പാപ്പ ചുംബിച്ചത് ഓർമയില്ലേ. പരസ്പരം ക്ഷമിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ആഹ്വാനം

 • അക്രമങ്ങളിൽ ഇരയാകുന്നവരോട് ഐക്യദാർഢ്യം; വിഭൂതിദിനത്തിൽ കറുപ്പ് ധരിക്കാൻ നൈജീരിയൻ സഭ

  അക്രമങ്ങളിൽ ഇരയാകുന്നവരോട് ഐക്യദാർഢ്യം; വിഭൂതിദിനത്തിൽ കറുപ്പ് ധരിക്കാൻ നൈജീരിയൻ സഭ0

  നൈജീരിയ: രാജ്യത്ത് നടക്കുന്ന ഭീകരാക്രമങ്ങളിൽ ഇരയാകുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കറുത്ത വസ്ത്രമണിഞ്ഞ് വിഭൂതി ബുധനാഴ്ചത്തെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ഒരുങ്ങി നൈജീരിയൻ കത്തോലിക്ക സഭ. ഒപ്പം മാർച്ച് 1ാം തിയതി ഞായറാഴ്ച, രാജ്യത്തെ എല്ലാ ദൈവാലയങ്ങളിലും നടത്തുന്ന പ്രാർത്ഥനാ ഘോഷയാത്രയിൽ പങ്കെടുക്കാനും സഭാനേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം അർപ്പിക്കുന്ന ദിവ്യബലിയ്ക്കു പകരമായാണ് പ്രാർത്ഥനാ ഘോഷയാത്ര നടത്തുക. നൈജീരിയയിൽ നടക്കുന്ന ഭീകരാക്രമണം, തട്ടികൊണ്ടുപോകൽ, എന്നിവയ്ക്ക് ഇരകളാകുന്നവരെ ചേർത്തുനിർത്തുകയും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതിന്റെ അടയാളമായാണ് പ്രത്യേക വസ്ത്രധാരണം. ഞങ്ങൾ കടുത്ത

Latest Posts

Don’t want to skip an update or a post?