Follow Us On

22

February

2025

Saturday

കൊടുംപട്ടിണി: സുഡാനിൽ 500ൽപ്പരം കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

കൊടുംപട്ടിണി: സുഡാനിൽ 500ൽപ്പരം കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ഖാർത്തൂം: ആഭ്യന്തര യുദ്ധക്കെടുതികളാൽ വലയുന്ന സുഡാനിൽനിന്ന് കരളലിയിക്കുന്ന മറ്റൊരു വാർത്ത കൂടി. രാജ്യം കടന്നുപോകുന്ന പ്രതിസന്ധിയുടെ നേർചിത്രമായി മാറുകയാണ്, കൊടും പട്ടിണിമൂലം 500ൽപ്പരം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്ന വാർത്തകൾ. അനാഥാലയത്തിൽ കഴിഞ്ഞിരുന്ന 24 കുട്ടികളും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ഏപ്രിൽ മുതൽ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ ആരംഭിച്ച സംഘർഷം വ്യാപകമായ നാശമാണ് രാജ്യത്തുണ്ടാക്കുന്നത്. സംഘർഷത്തിൽ ഇതുവരെ 4000നും 10000നും ഇടയിൽ ആളുകൾ കൊല്ലപ്പെടുകയും നാല് ദശലക്ഷത്തിൽപ്പരം പേർ ഭവനരഹിതരോ അഭയാർത്ഥികളോ ആയി മാറിയെന്നും ബ്രിട്ടീഷ് ജീവകാരുണ്യ സംരംഭമായ ‘സേവ് ദ ചിൽഡ്രൻ’ വെളിപ്പെടുത്തുന്നു.

യുദ്ധത്തിന്റെ ആരംഭം മുതൽ, പ്രസ്തുത സംഘടനയുടെ കീഴിലുള്ള നിരവധി പോഷകാഹാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത് പൊതുവെ ദരിദ്രാവസ്ഥയിൽ കഴിയുന്ന കുഞ്ഞുങ്ങളെയും മാതാക്കളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ആറ് ദശലക്ഷത്തിൽപ്പരം സുഡാൻ പൗരന്മാർ കൊടും പട്ടിണിയിലാണ്. അക്രമം തുടരുന്ന സാഹചര്യം അവിടത്തെ അവസ്ഥ കൂടുതൽ ദയനീയമാകുമെന്നും അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

വിനാശകരമായ ഈ മാനുഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, സംഘട്ടനത്തിന്റെ അടിസ്ഥാന കാരണങ്ങൾക്ക് അറുതിവരുത്താനും വിവരണാതീതമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള അടിയന്തിര ദൗത്യം ഏറ്റെടുക്കണമെന്നും ‘സേവ് ദ ചിൽഡ്രൻ’ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?