Follow Us On

30

June

2025

Monday

ഭീകരാക്രമണം; നാശക്കൂമ്പാരമായ ദൈവാലയത്തില്‍ ദിവ്യകാരുണ്യം മാത്രം സുരക്ഷിതം

ഭീകരാക്രമണം; നാശക്കൂമ്പാരമായ ദൈവാലയത്തില്‍ ദിവ്യകാരുണ്യം മാത്രം സുരക്ഷിതം

കാല്‍ബോ ദെല്‍ഗാഡോ/മൊസാംബിക്ക്:  മൊസാംബിക്കിലെ പെമ്പാ രൂപതയിലുള്ള ആഫ്രിക്കയുടെ നാഥയുടെ നാമത്തിലുള്ള മാസീസ് ഇടവകദൈവാലയവും വൈദികമന്ദിരവും അനുബന്ധ ഓഫീസുകളും ഭീകരാക്രമണത്തില്‍ നാമാവശേഷമായി. മൊസാംബിക്കിലെ കാബോ ദെല്‍ഗാഡോ പ്രൊവിന്‍സിന്റെ തലസ്ഥാനമായ തുറമുഖ നഗരമായ പെമ്പായില്‍ നടന്ന ഭീകരാക്രണമത്തില്‍  കെട്ടിടങ്ങളും ഹെല്‍ത്ത് സെന്റും പ്രാദേശിക സ്‌കൂളും ഉള്‍പ്പടെ സര്‍വ്വതും ഭീകരര്‍ വെടിവച്ചും തീവച്ചും നാമാവശേഷമാക്കി.

പ്രദേശത്തുണ്ടായിരുന്ന സര്‍വ്വതും കത്തി നശിച്ചെങ്കിലും അക്രമികള്‍ എത്തുന്നതിന് മുമ്പ് ചാപ്പലില്‍ സൂക്ഷിച്ചിരുന്ന കൂദാശ ചെയ്ത തിരുവോസ്തിയും പ്രാര്‍ത്ഥനയ്ക്കും കൂദാശകള്‍ക്കുമുപയോഗിക്കുന്ന പുസ്തകങ്ങളും മാറ്റുവാന്‍ കഴിഞ്ഞതായി ഇടവക വികാരി ഫാ. സാല്‍വദോര്‍ മരിയ റോഡ്രിഗസ് ഡെ ബ്രിട്ടോ പറഞ്ഞു.
2017 മുതല്‍ കാബോ ദെല്‍ഗാഡോ പ്രൊവിന്‍സ് കേന്ദ്രമായി മൊസാംബിക്കില്‍ ആക്രമണങ്ങള്‍ നടന്നുവരികയാണ്. ഇതുവരെ 10 ലക്ഷം പേര്‍ ഇവിടെ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?