Follow Us On

26

April

2024

Friday

  • സംഘർഷഭരിതമായ സൗത്ത് സുഡാനിൽ സധൈര്യനായി  ഫ്രാൻസിസ് പാപ്പ; ഊഷ്മള സ്വീകരണം ഒരുക്കി ജനം

    സംഘർഷഭരിതമായ സൗത്ത് സുഡാനിൽ സധൈര്യനായി  ഫ്രാൻസിസ് പാപ്പ; ഊഷ്മള സ്വീകരണം ഒരുക്കി ജനം0

    ജൂബ: വിശുദ്ധ പത്രോസിന്റെ പിൻഗാമി രാജ്യം സന്ദർശിക്കണമെന്ന സൗത്ത് സുഡാനിയൻ ജനതയുടെ ചിരകാലാഭിലാഷം യാഥാർത്ഥ്യമാക്കി ഫ്രാൻസിസ് പാപ്പ. പ്രഥമ പേപ്പൽ പര്യടനം എന്നതിലുപരി സുരക്ഷാ ഭീഷണികളുള്ള സൗത്ത് സുഡാനിൽ ഒരു പാപ്പ സധൈര്യനായി തന്റെ അജഗണത്തെ കാണാൻ ആഗതനായിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. സംഘർഷഭരിതമായ തങ്ങളുടെ രാജ്യത്ത് സമാധാനത്തിന്റെ സന്ദേശവുമായി ത്രിദിന സന്ദർശനത്തിന് വന്നെത്തിയ പാപ്പയ്ക്ക് അതിഗംഭീര സ്വീകരണമാണ് ജനം ഒരുക്കിയത്. പ്രസിഡന്റ് സൽവാ കിറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രസിഡന്റിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ മുന്നോട്ട് നീങ്ങിയ

  • ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾക്ക് കാതോർക്കാൻ മാർട്ടിയേഴ്‌സ് സ്റ്റേഡിയത്തിൽ യുവജന പ്രവാഹം! 

    ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾക്ക് കാതോർക്കാൻ മാർട്ടിയേഴ്‌സ് സ്റ്റേഡിയത്തിൽ യുവജന പ്രവാഹം! 0

    പാപ്പ യുവജനങ്ങളെ ഓർമിപ്പിച്ചത് അഞ്ച് സുപ്രധാന കാര്യങ്ങൾ! കിൻഷാസ: ഫ്രാൻസിസ് പാപ്പയെ നേരിൽ കാണാൻ, അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കാൻ കിൻഷാസയിലെ മാർട്ടിയേഴ്‌സ് സ്റ്റേഡിയത്തിലേക്ക് യുവജനപ്രവാഹം. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ (ഡി.ആർ.സി) 37വർഷങ്ങൾക്കുശേഷം നടക്കുന്ന പേപ്പൽ പര്യടനം നെഞ്ചിലേറ്റി പതിനായിരക്കണക്കിന് യുവജനങ്ങളാണ് മാർട്ടിയേഴ്‌സ് സ്റ്റേഡിയത്തിൽ ഒരുമിച്ചു കൂടിയത്. പാപ്പയുടെ സന്ദേശത്തിൽ ആവേശഭരിതരായ യുവജനത പാപ്പയുടെ ആഹ്വാനപ്രകാരം കൈകൾ കോർത്തുപിടിച്ച് ആടിയുംപാടിയും സന്തോഷം പങ്കിടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണിപ്പോൾ. ജിവിതം എന്നത് മൊബൈൽ സ്‌ക്രീനിൽ വിരൽ തട്ടുന്നതിനെക്കാൾ

  • ഉജ്ജ്വലം, അവിസ്മരണീയം! ഫ്രാൻസിസ് പാപ്പയ്ക്ക് കോംഗോ ഒരുക്കിയത് ഗംഭീര സ്വീകരണം

    ഉജ്ജ്വലം, അവിസ്മരണീയം! ഫ്രാൻസിസ് പാപ്പയ്ക്ക് കോംഗോ ഒരുക്കിയത് ഗംഭീര സ്വീകരണം0

    കിൻഷാസ: ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകളുമായി ജീവിക്കുന്ന ജനസമൂഹത്തെ ചേർത്തുപിടിച്ച് അനുരജ്ഞനത്തിന്റെ സന്ദേശം പകരാനെത്തിയ ഫ്രാൻസിസ് പാപ്പയ്ക്ക് ‘ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ’ (ഡി.ആർ.സി) ഒരുക്കിയത് പ്രൗഢോജ്വല സ്വീകരണം. പ്രധാനമന്ത്രി ജീൻ മൈക്കൽ സാമ ലുക്കോണ്ടെയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം വിമാനത്താവളത്തിൽ പാപ്പയെ സ്വീകരിച്ചപ്പോൾ, പാപ്പയെ ഒരു നോക്കുകാണാനും ആശീർവാദം സ്വീകരിക്കാനുമായി പേപ്പൽ പതാകകളുമായി നഗരനിരത്തുകളിലുടനീളം പതിനായിരങ്ങളാണ്. തന്റെ 40-ാമത് അപ്പസ്‌തോലിക പര്യടനത്തിന് തുടക്കം കുറിച്ച് ഇന്നലെ (ജനുവരി 31) പ്രാദേശിക സമയം ഉച്ചയ്ക്ക് 2.33നാണ് ഫ്രാൻസിസ് പാപ്പ

  • ഏറ്റവും കൂടുതൽ പേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ  നൈജീരിയ ഒന്നാമത്! 

    ഏറ്റവും കൂടുതൽ പേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയ ഒന്നാമത്! 0

    വിശുദ്ധ കുർബാന മുടക്കാതെ 94% നൈജീരിയൻ കത്തോലിക്കർ വാഷിംഗ്ടൺ ഡി.സി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അനുദിനം വ്യാപകമാകുമ്പോഴും ഏറ്റവും കൂടുതൽപേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി നൈജീരിയ! നൈജീരിയൻ കത്തോലിക്കരിൽ 94% പേർ ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ ഒന്നിലധികം തവണയോ ദിവ്യബലിയിൽ പങ്കെടുക്കുന്നു എന്ന് ഏറ്റവും പുതിയ സർവേ വ്യക്തമാക്കുന്നു. വിവിധ ഗവേഷണങ്ങളിലൂടെ ശ്രദ്ധേയരായ ‘കാര’ (സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തലേറ്റ്) കത്തോലിക്കാ വിശ്വാസികൾ കൂടുതലുള്ള 36 രാജ്യങ്ങളിൽ

  • ആയുധധാരികൾ അരുംകൊല ചെയ്ത വൈദീകന് വികാര നിർഭര യാത്രാമൊഴിയേകി  വിശ്വാസീസമൂഹം

    ആയുധധാരികൾ അരുംകൊല ചെയ്ത വൈദീകന് വികാര നിർഭര യാത്രാമൊഴിയേകി വിശ്വാസീസമൂഹം0

    നൈജർ: നൈജീരിയയിൽ ആയുധധാരികളായ ആക്രമികൾ ചുട്ടുകൊന്ന കത്തോലിക്കാ വൈദീകൻ ഫാ. ഐസക് ആച്ചിക്ക് വികാരനിർഭര യാത്രാമൊഴിയേകി വിശ്വാസീസമൂഹം. 500ൽപ്പരം വൈദീകരുടെയും നൂറുകണക്കിന് അൽമായരുടെയും സാന്നിധ്യത്തിൽ അർപ്പിച്ച മൃതസംസ്‌ക്കാര കർമങ്ങളിൽ മിന്നാ രൂപതാ ബിഷപ്പ് ഡോ. മാർട്ടിനസ് ഇഗ്വാമെസി, സഹായമെത്രാൻ ഡോ. സിൽവസ്റ്റർ ലൂക്കാ എന്നിവർ കാർമികരായിരുന്നു. നൈജർ ഡപ്യൂട്ടി ഗവർണർ അൽഹാജി അഹമ്മദ് കെസ്റ്റോയുയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ പ്രതിനിധി സംഘവും സന്നിഹതരായിരുന്നു. നൈജറിലെ കഫിൻ കോരോ സെന്റ് പീറ്റർ ആൻഡ് പോൾ ദൈവാലയ വികാരിയായിരുന്ന ഫാ. ഐസക്

  • നൈജീരിയൻ വൈദീകന്റെ രക്തസാക്ഷിത്വം ക്രൈസ്തവർ അനുഭവിക്കുന്ന സഹനത്തിന്റെ  പ്രതീകമാണെന്ന് പാപ്പ

    നൈജീരിയൻ വൈദീകന്റെ രക്തസാക്ഷിത്വം ക്രൈസ്തവർ അനുഭവിക്കുന്ന സഹനത്തിന്റെ പ്രതീകമാണെന്ന് പാപ്പ0

    വത്തിക്കാൻ സിറ്റി: ആയുധധാരികൾ ചുട്ടുകൊന്ന നൈജീരിയൻ വൈദീകൻ ഫാ. ഐസക്ക് ആച്ചിയുടെ രക്തസാക്ഷിത്വം ക്രൈസ്തവർ അനുഭവിക്കുന്ന സഹനങ്ങളുടെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പ. വൈദീകമന്ദിരത്തിൽവെച്ച് അഗ്‌നിക്കിരയപ്പെട്ട അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം സൂചിപ്പിച്ചത്. വടക്കൻ നൈജീരിയയിലെ മിന്നാ രൂപതയിൽ സേവനം ചെയ്തിരുന്ന ഫാ. ഐസക്ക് ജനുവരി അഞ്ചിനാണ് കൊല്ലപ്പെട്ടത്. ‘ഇടവകയിലെ വൈദിക മന്ദിരത്തിൽവെച്ച് കൊല്ലപ്പെട്ട ഐസക്ക് ആച്ചി എന്ന വൈദികനുവേണ്ടി എന്നോടൊപ്പം പ്രാർത്ഥിക്കാൻ നിങ്ങളെവരെയും ഞാൻ ആഹ്വാനം ചെയ്യുന്നു.

  • കാഴ്ചശക്തി നഷ്ടപ്പെട്ട സെമിനാരി വിദ്യാർത്ഥി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ!

    കാഴ്ചശക്തി നഷ്ടപ്പെട്ട സെമിനാരി വിദ്യാർത്ഥി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ!0

    നെയ്‌റോബി: ദൈവവിളിയുടെ രഹസ്യം മാത്രമല്ല അവരെക്കുറിച്ച് ദൈവത്തിനുള്ള പദ്ധതികളും പലപ്പോഴും അത്ഭുതാവഹമത്രേ! അതിലൊന്നായി വിശേഷിപ്പിക്കാം, കാഴ്ചശക്തി പൂർണമായും നഷ്ടമായ ഫാ. മൈക്കിളിന്റെ തിരുപ്പട്ട സ്വീകരണം. ഇക്കഴിഞ്ഞ ദിവസം കെനിയയിലെ നേരി അതിരൂപതയാണ് സവിശേഷമായ ഈ തിരുപ്പട്ട സ്വീകരണത്തിന് വേദിയായത്. നവവൈദീകന്റെ മുഴുവൻ പേര് ഫാ. മൈക്കിൾ മിതാമോ കിങ്ങോറി. നേരി ആർച്ച്ബിഷപ്പ് ആന്റണി മുഹേരിയയുടെ മുഖ്യകാർമികത്വത്തിൽ കിയാമുയിരു സെന്റ് ജോൺ ബോസ്‌കോ ദൈവാലയ അങ്കണത്തിൽ അർപ്പിച്ച തിരുക്കർമമധ്യേയായിരുന്നു തിരുപ്പട്ട സ്വീകരണം. സെമിനാരി അർത്ഥിയായി ചേരുമ്പോൾ കാഴ്ച തകരാറുകൾ

  • കോംഗോയിലെ ക്രൈസ്തവ ദൈവാലയത്തിനു നേരെ ഇസ്ലാമിക തീവ്രവാദി  ആക്രമണം; 10ൽപ്പരം പേർക്ക് ദാരുണാന്ത്യം

    കോംഗോയിലെ ക്രൈസ്തവ ദൈവാലയത്തിനു നേരെ ഇസ്ലാമിക തീവ്രവാദി ആക്രമണം; 10ൽപ്പരം പേർക്ക് ദാരുണാന്ത്യം0

    കിൻഷാസ: ആഫ്രിക്കയിൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ക്രൈസ്തവ ദൈവാലയത്തുനുനേരെ ഇസ്ലാമിക തീവ്രവാദി ആക്രമണം. ഇന്നലെ ഞായറാഴ്ച (ജനുവരി 15)ന് നടന്ന ആക്രമണത്തിൽ ഏറ്റവും കുറഞ്ഞത് 10പേരെങ്കിലും കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 15ൽപ്പരം പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക് തീവ്രവാദ സംഘടനയായ ‘എ.ഡി.എഫ്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉഗാണ്ടയോട് അതിർത്തി പങ്കിടുന്ന കസിൻഡി ഗ്രാമത്തിലെ പ്രൊട്ടസ്റ്റന്റ് ദൈവാലയത്തിനു നേർക്കായിരുന്നു ആക്രമണം. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ശരീരങ്ങൾ ദൈവാലയത്തിൽ കിടക്കുന്ന വീഡിയോ

Latest Posts

Don’t want to skip an update or a post?