Follow Us On

08

October

2025

Wednesday

പോളണ്ടിന്റെ പ്രചോദനം, പാപ്പയുടെ ആശീർവാദം; മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കുന്ന മണിനാദം ഇനി ആഫ്രിക്കയിലും!

പോളണ്ടിന്റെ പ്രചോദനം, പാപ്പയുടെ ആശീർവാദം; മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കുന്ന മണിനാദം ഇനി ആഫ്രിക്കയിലും!

വത്തിക്കാൻ സിറ്റി: മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കാനും ഗർഭസ്ഥശിശുക്കളുടെ സംരക്ഷണത്തിനുമായി ലോകമനസാക്ഷിയെ ഉണർത്താൻ പോളണ്ട് ശീലമാക്കിയ വിശേഷാൽ മണിനാദം ഇനി ആഫ്രിക്കൻ രാജ്യമായ സാംബിയയിലും മുഴങ്ങും. ഇക്കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പ ആശീർവദിച്ച മണി സാംബിയയിലെ ലുസാക്കയിലുള്ള ഉണ്ണിമിശിഹാ കത്തീഡ്രൽ ദൈവാലയത്തിലാണ് സ്ഥാപിക്കുക. അതിനുമുന്നോടിയായി വിവിധ സാംബിയൻ നഗരങ്ങളിൽ വിശേഷാൽ മണി പ്രദർശിപ്പിക്കും.

ജനനം മുതൽ സ്വാഭാവിക മരണംവരെ ജീവൻ സംരക്ഷിക്കേണ്ടതിന്റെ അടയാളമായി പോളണ്ടിലെ ‘യെസ് ടു ലൈഫ് ഫൗണ്ടേഷനാ’ണ് സാംബിയക്ക് മണിനാദം സമ്മാനിച്ചത്. ഈ മണിനാദം ജീവന്റെ പവിത്ര അലംഘനീയമാണെന്ന സന്ദേശം പ്രഘോഷിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിന് സമീപം നടന്ന ആശീർവാദത്തിൽ ലുസാക്ക മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് അലിക്ക് ബാൻഡ, യെസ് ടു ലൈഫ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ബോഗ്ദാൻ റൊമാനിയൂക്ക് എന്നിവർ സന്നിഹിതരായിരുന്നു.

ലോകമെങ്ങും വിശിഷ്യാ, പോളണ്ടിൽ ഗർഭച്ഛിദ്ര വിരുദ്ധ പോരാട്ടങ്ങളുടെ ശബ്ദമാകുക എന്ന ലക്ഷ്യത്തോടെ ‘യെസ് ടു ലൈഫ് ഫൗണ്ടേഷനാണ്’ 2020ൽ ‘വോയിസ് ഓഫ് ദ അൺബോൺ ബെൽ’ (ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ മണി) കമ്മീഷൻ ചെയ്തത്. 2021 ഒക്ടോബറിൽ യുക്രൈനിലും ഇക്വഡോറിലും ഈ വിശേഷാൽ മണി സ്ഥാപിച്ചിരുന്നു. ഫ്രാൻസിസ് പാപ്പയാണ് ഇതിന്റെ ആശീർവാദം നിർവഹിച്ചത്. ഫ്രാൻസ്, മെക്സിക്കോ, നിക്കരാഗ്വ എന്നീ രാജ്യങ്ങളും ഈ ഉദ്യമത്തിൽ പങ്കുചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?