Follow Us On

26

April

2024

Friday

ക്രിസ്തുവിശ്വാസത്തെപ്രതി 14 വർഷത്തിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് അരലക്ഷത്തിൽ അധികം ക്രൈസ്തവർ; നടുക്കുന്ന കണക്കുകൾ പുറത്ത്

ക്രിസ്തുവിശ്വാസത്തെപ്രതി 14 വർഷത്തിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് അരലക്ഷത്തിൽ അധികം ക്രൈസ്തവർ; നടുക്കുന്ന കണക്കുകൾ പുറത്ത്

നൈജീരിയ: ക്രിസ്തീയ വിശ്വാസം പിന്തുടർന്നതുകൊണ്ടുമാത്രം കഴിഞ്ഞ 14 വർഷത്തിനിടെ നൈജീരിയയിൽ അരുംകൊല ചെയ്യപ്പെട്ടത് അരലക്ഷത്തിൽപ്പരം പേർ, കൃത്യമായി പറഞ്ഞാൽ 52,250 പേർ. കിഴക്കൻ നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന ‘ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ (ഇന്റർസൊസൈറ്റി) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് നടുക്കുന്ന ഈ കണക്കൂകൾ വ്യക്തമാക്കുന്നത്. ‘നൈജീരിയയിലെ രക്തസാക്ഷികളായ ക്രിസ്ത്യാനികൾ’ എന്ന പേരിൽ ഇക്കഴിഞ്ഞ ദിവസമാണ് ഈ അരുംകൊലകളുടെ സ്ഥിതിവിവര കണക്കുകൾ ഉൾപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്.

മുഹമ്മദ് ബുഹാരി നൈജീരിയൻ പ്രസിഡന്റ്ായി അധികാരമേറ്റ 2015 മുതൽ മാത്രം കെല്ലപ്പെട്ടത് 30,250 പേരാണ്. ബുഹാരിയുടെ തീവ്ര ഇസ്ലാം നിലപാടുകളാണ് ഇതിന് കാരണണായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏകദേശം 34,000 മിതവാദികളായ മുസ്ലീംകളും ഇതേ കാലയളവിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. 2023ലും സ്ഥിതി ഒട്ടും മെച്ചമല്ല. എന്തെന്നാൽ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ 1,041 ക്രിസ്ത്യാനികളാണ് അരുംകൊലയ്ക്ക് ഇരയായത്. ഇതേ കാലയളവിനുള്ളിൽ, വൈദികരും സന്യസ്തരും ഉൾപ്പെടെ കുറഞ്ഞത് 707 ക്രൈസ്തവർ ബന്ധികളാക്കപ്പെട്ടിട്ടുമുണ്ട്. 18,000 കത്തോലിക്കാ ദൈവാലയങ്ങളും 2,200 ക്രിസ്ത്യൻ സ്‌കൂളുകളും നശിപ്പിച്ചതായും റിപ്പോർ വ്യക്തമാക്കുന്നു.

ക്രൈസ്തവർക്ക് എതിരെ വർഷങ്ങൾ നീണ്ട ആക്രമണങ്ങൾ, ആളുകളെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കി. ക്രിസ്തുവിശ്വാസികളാണെന്ന് അവകാശപ്പെടുന്നതിന്റെ പേരിൽ ഗുരുതര ഭീഷണികൾ നേരിടുന്ന 50 ദശലക്ഷത്തിൽപ്പരം പേരിൽ 14 ദശലക്ഷം പേർ വേരോടെ പിഴുതെറിയപ്പെടുകയും എട്ട് ദശലക്ഷത്തിലധികം പേർ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാവുകയും ചെയ്തുവെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ നൈജീരിയയിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് ലക്ഷകണക്കിനാളുകൾ പലായനം ചെയ്യപ്പെടുന്നുമുണ്ട്.

നൈജീരിയയിൽ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്ത ക്രൈസ്തവരുടെയും മിതവാദികളായ മുസ്ലീംങ്ങളുടെയും എണ്ണം 30ൽപ്പരം രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന സഭയെ സേവിക്കുന്ന ‘റിലീസ് ഇന്റർനാഷണലി’നെ നടുക്കുന്നുവെന്ന് സംഘടനാ വക്താവ് ആൻഡ്രൂ ബോയിഡ് വ്യക്തമാക്കി. റിപ്പോർട്ടിലെ കണ്ടെത്തലുകളെ അമ്പരപ്പിക്കുന്ന മരണസംഖ്യ എന്നാണ് അദ്ദേഹം വിലയിരുത്തിയതും. തീർത്തും ഭയാനകമായ സാഹചര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?