Follow Us On

21

January

2025

Tuesday

പേപ്പൽ പര്യടത്തിന്റെ പ്രഥമ സത്ഫലം! 71 തടവുകാരെ മാപ്പു നൽകി മോചിപ്പിക്കുമെന്ന് സൗത്ത് സുഡാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം

പേപ്പൽ പര്യടത്തിന്റെ പ്രഥമ സത്ഫലം! 71 തടവുകാരെ മാപ്പു നൽകി മോചിപ്പിക്കുമെന്ന് സൗത്ത്  സുഡാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം

ജുബ: സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാൻസിസ് പാപ്പ നടത്തിയ പേപ്പൽ സന്ദർശനത്തിന്റെ പ്രഥമ സ്തഫലമെന്നോണം 71 തടവുകാർക്ക് മാപ്പ് നൽകി സൗത്ത് സുഡാൻ പ്രസിഡന്റ്. ‘സൗത്ത് സുഡാൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷ’നിലൂടെ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലൂടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 36 തടവുകാർക്കും നഷ്ടപരിഹാരമോ പിഴയോ നൽകാത്തതിന്റെ പേരിൽ ജയിലിടക്കപ്പെട്ട 35 തടവുകാർക്കും പ്രസിഡന്റ് സാൽവ കിർ മാപ്പ് നൽകിയത്.

തടവുകാർക്ക് മാപ്പ് നൽകാനുള്ള കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെയാണ് ഈ നടപടിയെന്നത് ശ്രദ്ധേയം.ഇതനുസരിച്ച് വേണ്ട നടപടികൾ സ്വീകരിച്ച് ഉത്തരവ് നടപ്പാക്കാൻ ജയിൽ അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള പാത പിന്തുടരാനും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭാവി നിർമിക്കാനും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് പാപ്പ ഉദ്ബോധിച്ചിരുന്നു. പ്രസ്തുത വാക്കുകൾ അക്ഷരംപ്രതി ഹൃദയത്തിൽ സ്വീകരിച്ചതിന്റെ സൂചനയായാണ് പ്രസിഡന്റിന്റെ നടപടി വിലയിരുത്തപ്പെടുന്നത്.

ക്രിസ്മസിന് മുന്നോടിയായി, തടവുകാർക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ ലോക രാഷ്ട്രത്തലവന്മാർക്ക് ഡിസംബറിൽ ഒരു കത്ത് അയച്ചിരുന്നു. സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ജയിയിലിൽ കഴിയുന്ന സഹോദരീസഹോദരന്മാർക്ക് ശിക്ഷയിൽ ഇളവുവരുത്തണമെന്നും പിരിമുറുക്കങ്ങളും അനീതികളും നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് കർത്താവിന്റെ കൃപ ലഭിക്കുന്നതിനുള്ള വഴി തുറക്കണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.

ഒരുപക്ഷേ ഇത്തരത്തിൽ അനുരജ്ഞനം ആവർത്തിച്ചുകൊണ്ടുള്ള പാപ്പയുടെ നിരന്തരമായ ഇടപെടൽ തന്നെയായിരിക്കാം തടവുകാർക്ക് മാപ്പ് നൽകാൻ പ്രസിഡന്റ് സാൽവ കിർനെ പ്രേരിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?