Follow Us On

03

December

2024

Tuesday

ആഫ്രിക്കൻ കുടിയേറ്റക്കാരനുമായി ഫ്രാൻസിസ് പാപ്പയുടെ വികാരനിർഭരമായ കൂടിക്കാഴ്ച

ആഫ്രിക്കൻ കുടിയേറ്റക്കാരനുമായി ഫ്രാൻസിസ് പാപ്പയുടെ വികാരനിർഭരമായ കൂടിക്കാഴ്ച

വത്തിക്കാൻ സിറ്റി:മരുഭൂമി താണ്ടുന്നതിനിടെ ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട കാമറൂൺ സ്വദേശി എംബെൻഗ് നിംബിലോ ക്രെപിനുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. ‘പാറ്റോ’ എന്ന വിളിപ്പേരിൽ ഇറ്റാലിയൻ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ക്രെപിൻ, കാമറൂണിലെ ആംഗ്ലോഫോൺ പ്രതിസന്ധിയുടെ അക്രമത്തിനിടയിൽ തന്റെ മൂത്ത സഹോദരി കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്വന്തം രാജ്യം വിടാൻ തീരുമാനിച്ചു.2016 ൽ ലിബിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിക്കുമ്പോൾ, ഐവറി കോസ്റ്റിൽ നിന്നുള്ള മാറ്റിലയെ കണ്ടുമുട്ടി. വിവാഹിതരായ അവർ മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താൻ അഞ്ച് തവണ ശ്രമിച്ചു. മാറ്റില ഗർഭിണിയായിരിക്കുമ്പോൾ നടത്തിയ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അവർ ലിബിയൻ തടങ്കൽ കേന്ദ്രങ്ങളിലായി.

2023 ജൂലൈയിൽ, തങ്ങളുടെ മകളായ മേരിക്ക് അവിടെ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയോടെ ദമ്പതികൾ ടുണീഷ്യയിലേക്ക് കടക്കാൻ തീരുമാനിച്ചു, എന്നാൽ അവിടെയെത്തിയപ്പോൾ, അവർ ടുണീഷ്യൻ പോലീസിന്റെ പിടിയിലാവുകയും ക്രൂരമായ മർദ്ദനങ്ങൾക്ക് ശേഷം അവർ അവരെ വെള്ളമില്ലാത്ത ഒരു വിദൂര മരുഭൂമിയിൽ ഉപേക്ഷിച്ചു.

തനിക്ക് ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് തങ്ങൾ മണിക്കൂറുകൾ നടന്നു തളർന്നു. തന്റെ അവസ്ഥ മോശമാകുന്നത് കണ്ട് ഭാര്യയും മകളും കരയാൻ തുടങ്ങി.തന്നെ വിട്ടുപോകാൻ ക്രെപിൻ അവരോട് ആവശ്യപ്പെട്ടു. അവരെങ്കിലും ജീവനോടെയിരിക്കട്ടെ എന്നായിരുന്നു തന്റെ ഉദ്ദേശ്യം. ആരുടെയെങ്കിലും സഹായത്താൽ ലിബിയയിലേക്ക് പോകാൻ താനവരെ നിർബന്ധിച്ചു; ക്രെപിൻ ഫ്രാൻസിസ് പാപ്പ ഉൾപ്പടെയുള്ളവരോടായി പറഞ്ഞു.
ബോധം നഷ്ടപ്പെട്ട് കിടന്ന തന്നെ രാത്രിയിൽ അതുവഴിയെത്തിയ അപരിചിതരായ സുഡാൻകാർ കണ്ടെത്തി ലിബിയയിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ തിരിച്ചെത്തിയപ്പോൾ,തന്റെ ഭാര്യയും മകളും അവിടെഎത്തിയിരുന്നില്ലെന്നും മരുഭൂമിയിൽ വച്ച് മരണമടയുകയാണുണ്ടായതെന്നും കണ്ണീരടക്കാനാകാതെ ക്രെപിൻ പറഞ്ഞു.ഭാര്യയുടെയും മകളുടെയും ദാരുണമായ കഥ കേട്ട് താൻ അവർക്കുവേണ്ടി ധാരാളം പ്രാർത്ഥിക്കുകയും അനുഗ്രഹം നൽകുകയും ചെയ്തുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

കർദിനാൾ മൈക്കൽ സെർണി,ഫാ.മാതിയോ ഫെരാരി, മെഡിറ്ററേനിയൻ സേവിംഗ് ഹ്യൂമൻസിന്റെ ചാപ്ലയിൻ,ക്രെപിന് ഇറ്റലിയിലേക്ക് വരുന്നതിന് സുഗമമാക്കാൻ സഹായിച്ച സംഘടനകളുടെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?