നസ്രത്തിലെ തിരുക്കുടുംബം , പ്രാര്ത്ഥനയുടെ ഭവനവും സ്നേഹത്തിന്റെ ആലയും വിശുദ്ധിയുടെ മാതൃകയും: ലിയോ 14 ാമന് പാപ്പ
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN
- August 26, 2025
എഡിന്ബര്ഗ്/ സ്കോട്ട്ലാന്ഡ്: ചില സൗഭാഗ്യങ്ങള് അങ്ങനെയാണ്. അവയുടെ മൂല്യം മനസിലാകണമെങ്കില് ഒന്നുകില് അവ നമുക്ക് നഷ്ടമാകണം അല്ലെങ്കില് ആ സൗഭാഗ്യമില്ലാത്തവരുടെ വേദന നേരിട്ട് മനസിലാക്കണം. ഒരു അനാഥാലയം സന്ദര്ശിച്ച സ്കോട്ടിഷ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര് കേറ്റ് ഫോര്ബ്സിന് സംഭവിച്ചത് ഇതില് രണ്ടാമത്തെ കാര്യമാണ്. 3 വയസുള്ള മകള് നവോമിയോടൊപ്പം കൂടുതല് സമയം ചെലവഴിക്കാന് രാഷ്ട്രീയം തന്നെ വിടാനൊരുങ്ങുകയാണ് സ്കോട്ടിഷ് രാഷ്ട്രീയത്തില് ഏറെ ഭാവി കല്പ്പിക്കപ്പെട്ട 35 കാരിയായ കേറ്റ്. ഒരു അനാഥാലയം സന്ദര്ശിച്ചപ്പോഴാണ് ഒരിക്കലും മാതാപിതാക്കളുടെ സ്നേഹവും
വത്തിക്കാന് സിറ്റി: കാരുണ്യപ്രവൃത്തികളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമെന്ന് ലിയോ 14 ാമന് പാപ്പ. ദരിദ്രയായ വിധവയെപ്പോലെ രണ്ട് നാണയം നിക്ഷേപിക്കുന്നവര്ക്ക് പോലും ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറാമെന്നും ത്രികാലജപ പ്രാര്ത്ഥനയോടനുബന്ധിച്ച് നല്കിയ ആഞ്ചലൂസ് സന്ദേശത്തില് പാപ്പ പറഞ്ഞു. ദൈവത്തില് നിന്ന് ലഭിച്ച ദാനങ്ങളെല്ലാം നമുക്കായി സൂക്ഷിക്കരുതെന്നും, മറ്റുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ നന്മയ്ക്കായി ഉദാരമായി ഉപയോഗിക്കണമെന്നും പാപ്പ പറഞ്ഞു. ഭൗതിക വസ്തുക്കള് മാത്രമല്ല, കഴിവുകള്, സമയം, സ്നേഹം, സാന്നിധ്യം,
റോം: മറിയത്തിന്റെ സ്വര്ഗാരോപണ തിരുനാളിന്റെ തലേന്ന്, ഓഗസ്റ്റ് 14- ാം തീയതി ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്ത്ഥനയുടെയും ദിനമായി ആചരിക്കാന് സന്യാസിനി സഭകളുടെ സുപ്പീരിയര്മാരുടെ കൂട്ടായ്മയായ ‘ഇന്റര്നാഷണല് യൂണിയന് ഓഫ് സുപ്പീരിയേഴ്സ് ജനറല്’ ആഹ്വാനം ചെയ്തു. ഗാസ മുതല് സുഡാന് വരെയും, ഉക്രെയ്ന് മുതല് മ്യാന്മര് വരെയും, ഹെയ്തി മുത കോംഗോ വരെയും ലോകമെമ്പാടുമുള്ള നിരവധി ജനങ്ങളെ യുദ്ധം ബാധിച്ച പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 14 ന് ലോകമെമ്പാടും ഉപവാസത്തിന്റെയും സമാധാനത്തിനായുള്ള പ്രാര്ത്ഥനയുടെയും ദിനമായി ആചരിക്കുവാന് ഇന്റര്നാഷണല് യൂണിയന്
വത്തിക്കാന് സിറ്റി: സ്നേഹം ആകസ്മികമായി സംഭവിക്കുന്നതല്ലെന്നും, മറിച്ച് ബോധപൂര്വമായ തിരഞ്ഞെടുപ്പിന്റെ ഫലവും ഒരുക്കം ആവശ്യമുള്ള തീരുമാനമാണെന്നും ലിയോ പതിനാലാമന് മാര്പാപ്പ. ബുധനാഴ്ചയിലെ പൊതുദര്ശന പരിപാടിയോടനുബന്ധിച്ച് ക്രിസ്തുവിന്റെ പീഢാസഹനം, മരണം, പുനരുത്ഥാനം എന്നീ രഹസ്യങ്ങളെക്കുറിച്ച് ആരംഭിച്ച പുതിയ മതബോധപരമ്പരയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. യേശു പീഡാസഹനത്തെ ‘തന്റെ വിധിയായല്ല’, മറിച്ച് ‘സ്വാതന്ത്ര്യത്തോടും കരുതലോടും കൂടി തിരഞ്ഞെടുത്ത പാതയോടുള്ള വിശ്വസ്തതയില് നിന്നാണ്’ സ്വീകരിച്ചതെന്നും പാപ്പ പറഞ്ഞു. ‘ഒരുങ്ങുക’ എന്ന വാക്കിന്റെ അര്ത്ഥത്തെക്കുറിച്ച് വചനത്തിന്റെ വെളിച്ചത്തില് പാപ്പ വിചിന്തനം ചെയ്തു. അത്
റോം: വിശുദ്ധ ജോണ് മരിയ വിയാനിയുടെ തിരുനാള്ദിനത്തില് റോമില് നടന്ന സമ്മേളനത്തില് പൗരോഹിത്യ ദൈവവിളി സ്വീകരിക്കാന് താല്പ്പര്യം പ്രകടിപ്പിച്ച് അയ്യായിരത്തോളം ആണ്കുട്ടികളും സന്യാസ ദൈവവിളി സ്വീകരിക്കാന് താല്പ്പര്യം പ്രകടിപ്പിച്ച് അയ്യായിരത്തോളം പെണ്കുട്ടികളും. ദൈവവിളി വിവേചിച്ചറിയാന് സഹായിക്കുന്നതിനായി റോമില് നടത്തിയ നിയോ കാറ്റിക്കുമെനല് വേയുടെ സമ്മേളത്തില് പങ്കെടുത്ത അയ്യാരിത്തോളം ആണ്കുട്ടികളും അയ്യായിരത്തോളം പെണ്കുട്ടികളുമാണ് പൗരോഹിത്യ – സന്യസ്ത ദൈവവിളി സ്വീകരിക്കുവാന് താല്പ്പര്യം പ്രകടിപ്പിച്ചത്. റോം രൂപതയുടെ വികാരി കര്ദിനാള് ബാല്ദസാരെ റെയ്ന അധ്യക്ഷത വഹിച്ച സമ്മേളനത്തില് ലോകമെമ്പാടുമുള്ള നൂറിലധികം
റോം: റോമില് നടന്ന യുവജനജൂബിലിയാഘോഷത്തില് പങ്കെടുത്ത പത്ത് ലക്ഷത്തോളം യുവജനങ്ങളെ സാക്ഷിയാക്കി ദക്ഷിണ കൊറിയയിലെ സോളില് നടക്കുന്ന അടുത്ത ലോക യുവജന ദിനത്തിന്റെ തീയതികള് ലിയോ 14 ാമന് പാപ്പ പ്രഖ്യാപിച്ചു. 2027 ഓഗസ്റ്റ് 3 -8 വരെയുള്ള തീയതികളിലാകും അടുത്ത ലോകയുവജനസമ്മേളനം നടക്കുക. ഈ ജൂബിലിക്ക് ശേഷവും, യുവാക്കളുടെ ‘പ്രത്യാശയുടെ തീര്ത്ഥാടനം’ തുടരുമെന്നും അത് ഏഷ്യയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുമെന്ന് ടോര് വെര്ഗറ്റ സര്വകലാശാല ഗ്രൗണ്ടില് തിങ്ങിനിറഞ്ഞ യുവജനങ്ങളോട് ആഞ്ചലൂസ് പ്രാര്ത്ഥനയ്ക്ക് മുന്നോടിയായി പാപ്പ പറഞ്ഞു. രണ്ട്
റോം: ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ലെന്ന് ഓര്മിപ്പിച്ചും നമ്മുടെ പ്രത്യാശയായ യേശുവുമായി സൗഹൃദം സ്ഥാപിക്കുവാന് യുവജനങ്ങളെ ക്ഷണിച്ചും ലിയോ 14 ാമന് പാപ്പ. റോമില് നടന്ന യുവജനജൂബിലിയുടെ സമാപനദിവ്യബലിയില് പങ്കെടുത്ത പത്ത് ലക്ഷം യുവജനങ്ങളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാകാര്യങ്ങളും എപ്പോഴും സുഖമമായി മുമ്പോട്ട് പോകുന്ന ഒരു ജീവിതത്തിനായല്ല, മറിച്ച് സ്നേഹത്തിനായി സ്വയം ദാനം ചെയ്തുകൊണ്ട് നിരന്തരം നവീകരിക്കപ്പെടുന്ന ഒരു അസ്തിത്വത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് റോമിലെ തോര് വര്ഗാറ്റ് സര്വകലാശാല ഗ്രൗണ്ടില് ദിവ്യബലിക്കായി തടിച്ചുകൂടിയ ലക്ഷക്കണക്കിന്
മാര്ട്ടിന് വിലങ്ങോലില് ഡാളസ്: ഡാളസ് കേരള എക്യുമെനിക്കല് ക്രിസ്ത്യന് ഫെലോഷിപ്പ് (കെഇസിഎഫ്) വാര്ഷിക കണ്വന്ഷന് ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് സമാപിക്കും. കരോള്ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന് കത്തീഡ്രലില് വെച്ചാണ് കണ്വന്ഷന് നടക്കുന്നത്. ദിവസവും വൈകുന്നേരം 6 മുതല് 9 വരെയാണ് ശുശ്രൂഷകള്. ഒക്ലഹോമ സെന്റ് ജോര്ജ് സിറിയന് ഓര്ത്തഡോക്സ് ചര്ച്ച് വികാരി റവ. ബൈജു മാത്യു മാവിനാല് മുഖ്യപ്രഭാഷണം നടത്തും. ക്നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത മാര് ഇവാനിയോസ് കുര്യാക്കോസ് കണ്വന്ഷനില്
Don’t want to skip an update or a post?