Follow Us On

26

September

2021

Sunday

 • സധൈര്യം സസന്തോഷം യേശുക്രിസ്തുവിനെ അനുഗമിക്കുക; ലോകയുവതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

  സധൈര്യം സസന്തോഷം യേശുക്രിസ്തുവിനെ അനുഗമിക്കുക; ലോകയുവതയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം0

  വത്തിക്കാൻ സിറ്റി: ധൈര്യത്തോടും സന്തോഷത്തോടുംകൂടി ക്രിസ്തുനാഥനെ അനുഗമിക്കാൻ ലോകമെമ്പാടുമുള്ള യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. വിശ്വപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര യുവജന സംഗമമായ ‘മ്‌ളാഡിഫെസ്റ്റി’നെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. ക്രിസ്തുവിന്റെ ശിഷ്യരായിരിക്കുക എന്നതിന്റെ അർത്ഥം ക്രിസ്തുവിനെ ഉപരിവിപ്ലവമായി അനുകരിക്കുക എന്നല്ല. മറിച്ച്, ഹൃദയത്തിന്റെ ആഴത്തിൽ ക്രിസ്തുവുമായി അനുരൂപപ്പെടുക എന്നതാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ധനവാനായ യുവാവ് ഈശോയോട് ചോദിക്കുന്ന, ‘നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മ ചെയ്യണം,’

 • ക്രിസ്തുനാഥനെ ജീവന്റെ അപ്പമായി സ്വീകരിക്കണം: ഫ്രാൻസിസ് പാപ്പ

  ക്രിസ്തുനാഥനെ ജീവന്റെ അപ്പമായി സ്വീകരിക്കണം: ഫ്രാൻസിസ് പാപ്പ0

  വത്തിക്കാൻ സിറ്റി: ക്രിസ്തുനാഥനെ ജീവന്റെ അപ്പമായി സ്വീകരിക്കണമെന്നും ഭൗതിക നേട്ടങ്ങളിൽ ലക്ഷ്യംവെക്കാതെ ദൈവവുമായുള്ള ബന്ധത്തിൽ ആഴപ്പെടണമെന്നും ഫ്രാൻസിസ് പാപ്പ. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പിതാവായ ദൈവത്തെ അറിയിക്കാമെങ്കിലും അതിനുവേണ്ടിമാത്രമുള്ള ദൈവാന്വേഷണം വിഗ്രഹാരാധക പ്രലോഭനമാണെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. അപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിനുശേഷം അനേകർ ഈശോയെ അനുഗമിക്കുന്ന തിരുവചനത്തെ ആസ്പദമാക്കി, ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അപ്പം വർദ്ധിപ്പിച്ച ഈശോയെ അനേകർ അനുഗമിക്കുന്നതായി സുവിശേഷം വ്യക്തമാക്കുന്നു. എന്നാൽ, ഈശോ പ്രവർത്തിച്ച അത്ഭുതം മാത്രമായിരുന്നു അവരെ ആകർഷിച്ചത്. യേശു പ്രവർത്തിച്ച

 • ഇന്ന് തിരുസഭയിൽ മൂന്ന് സഹോദരങ്ങളുടെ സംയുക്ത തിരുനാൾ; ഈ തിരുനാൾ സഭയിൽ ഇതാദ്യം!

  ഇന്ന് തിരുസഭയിൽ മൂന്ന് സഹോദരങ്ങളുടെ സംയുക്ത തിരുനാൾ; ഈ തിരുനാൾ സഭയിൽ ഇതാദ്യം!0

  വത്തിക്കാൻ സിറ്റി: ഈശോയ്ക്ക് ഏറെ പ്രിയപ്പെട്ടവരും ഈശോയ്ക്ക് ആഥിത്യം നൽകിയ ബഥനിയിലെ സഹോദരങ്ങളുമായ മർത്താ, മറിയം, ലാസർ എന്നിവരുടെ സംയുക്ത തിരുനാൾ ഇദംപ്രഥമമായി ആഘോഷിച്ച് കത്തോലിക്കാ സഭ. ഈശോയെ ഭവനത്തിൽ സ്വീകരിച്ച് പരിചരിച്ച മർത്ത, ഈശോയുടെ വാക്കുകൾ ശ്രദ്ധാപൂർവം ശ്രവിച്ച മേരി, ഈശോ കല്ലറയിൽനിന്ന് ഉയിർപ്പിച്ച ലാസർ എന്നിവരുടെ തിരുനാൾ 2021 ഫെബ്രുവരിയിലാണ് ഫ്രാൻസിസ് പാപ്പ റോമൻ കലണ്ടറിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്. തിരുനാൾ ദിനമായി ജൂലൈ 29 നിശ്ചയിക്കുകയും ചെയ്തു. വർഷംതോറും പൊതുവായി ആഘോഷിക്കുന്ന വിശുദ്ധരുടെ വിവരങ്ങൾ

 • പങ്കുവെക്കുന്നവരാകൂ, ദൈവം നമുക്കായി അത്ഭുതം പ്രവർത്തിക്കും: ഫ്രാൻസിസ് പാപ്പ

  പങ്കുവെക്കുന്നവരാകൂ, ദൈവം നമുക്കായി അത്ഭുതം പ്രവർത്തിക്കും: ഫ്രാൻസിസ് പാപ്പ0

  വത്തിക്കാൻ സിറ്റി: നമുക്കുള്ളത് നിസ്സാരമാണെങ്കിലും അത് പങ്കുവെക്കാൻ തയാറായാൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് ഫ്രാൻസിസ് പാപ്പ. ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനയിൽ, ഈശോ അപ്പം വർദ്ധിപ്പിക്കുന്ന സുവിശേഷ ഭാഗത്തെ ആസ്പദമാക്കി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അഹങ്കാരത്തിനും അധികാരത്തിനും നിമിത്തമാകുന്ന പെരുപ്പിക്കലല്ല, മറിച്ച് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്ന പങ്കുവെക്കലിന്റെ മനോഭാവമാണ് അഭികാമ്യമെന്നും പാപ്പ ചൂണ്ടിക്കാട്ടി. തന്നെ ശ്രവിക്കാനെത്തിയ അയ്യായിരത്തോളം പേർക്ക് അഞ്ച് അപ്പവും രണ്ടു മീനും അത്ഭുതകരമായി യേശു വർധിപ്പിച്ചു നൽകി. യേശു ശൂന്യതയിൽനിന്നല്ല അപ്പവും മീനും സൃഷ്ടിച്ചത്.

 • മുത്തശ്ശീ മുത്തശ്ശന്മാരും വയോധികരും ജീവിതത്തെ പോഷിപ്പിക്കുന്ന അപ്പം: ഫ്രാൻസിസ് പാപ്പ

  മുത്തശ്ശീ മുത്തശ്ശന്മാരും വയോധികരും ജീവിതത്തെ പോഷിപ്പിക്കുന്ന അപ്പം: ഫ്രാൻസിസ് പാപ്പ0

  വത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാരും വയോധികരും നമ്മുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്ന അപ്പമാണെന്നും അവരെ ഒരിക്കലും വിസ്മരിക്കരുതെന്നും ഫ്രാൻസിസ് പാപ്പ. നമ്മെ വളർത്തിയ അവരുടെ സ്‌നേഹത്തിന് പകരമായി നമ്മുടെ സ്‌നേഹവും പരിചരണവും അവർക്ക് നൽകണമെന്നും പാപ്പ പറഞ്ഞു. കത്തോലിക്കാ സഭയുടെ പ്രഥമ വയോധിക ദിനാചരണത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേയുള്ള വചനസന്ദേശത്തിലായിരുന്നു പാപ്പയുടെ വാക്കുകൾ. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന പാപ്പയ്ക്കു പകരം ദിവ്യബലി അർപ്പിച്ച നവ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ളതിരുസംഘം അധ്യക്ഷൻ ആർച്ച്ബിഷപ്പ് റിനോ ഫിസിഷെല്ലയാണ് പാപ്പ തയാറാക്കിയ സന്ദേശം

 • നന്ദിയുടെ പ്രാർത്ഥന ഉരുവിട്ട് പാപ്പയും 21 വയോധികരും; ശ്രദ്ധേയം വയോധിക ദിന സ്‌പെഷൽ വീഡിയോ!

  നന്ദിയുടെ പ്രാർത്ഥന ഉരുവിട്ട് പാപ്പയും 21 വയോധികരും; ശ്രദ്ധേയം വയോധിക ദിന സ്‌പെഷൽ വീഡിയോ!0

  വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ, 101 വയസ് പിന്നിട്ട കനേഡിയൻ ബിഷപ്പ് ലൗറന്റ് നോയൽ, വിവിധ രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് ദമ്പതികൾ ഉൾപ്പെടെ 21 വയോധികർ, നാല് ഭാഷകൾ… തിരുസഭ ആഹ്വാനം ചെയ്ത പ്രഥമ വയോധിക ദിനത്തോട് അനുബന്ധിച്ച് വത്തിക്കാൻ തയാറാക്കിയ പ്രാർത്ഥനാ വീഡിയോ ശ്രദ്ധേയമാകുകയാണ്. സ്പാനിഷ് ഭാഷയിൽ പാപ്പ തുടക്കം കുറിക്കുകയും ഇംഗ്ലീഷ്‌, ഫ്രഞ്ച്, പോർച്ചുഗീസ്, ഇറ്റാലിയൻ ഭാഷകളിൽ മുന്നേറുകയും ചെയ്യുന്ന പ്രാർത്ഥനയിൽ പ്രഘോഷിക്കപ്പെടുന്നത്, ഇക്കാലമത്രയും ദൈവം നൽകിയ നന്മകളെപ്രതിയുള്ള കൃതജ്ഞതയാണ്. മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു

 • ബാഗ്ദാദിലെ സ്‌ഫോടനം: അഗാധ ദുഃഖം അറിയിച്ച് ഫ്രാൻസിസ് പാപ്പ

  ബാഗ്ദാദിലെ സ്‌ഫോടനം: അഗാധ ദുഃഖം അറിയിച്ച് ഫ്രാൻസിസ് പാപ്പ0

  ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ അൽ വുഹൈലത്ത് മാർക്കറ്റിൽ കഴിഞ്ഞ ദിവസം 30ൽപ്പരം പേരുടെ ജീവൻ അപഹരിച്ച ബോംബ്‌ സ്‌ഫോടനത്തിൽ അഗാധ ദുഃഖം അറിയിച്ച് ഫ്രാൻസിസ് പാപ്പ. ഇറാഖിലെ സഭാനേതൃത്വത്തിന് അയച്ച ടെലഗ്രാം സന്ദേശത്തിൽ, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പാപ്പയുടെ അനുശോചനം അറിയിക്കുകയും ചെയ്തു. ‘മരണപ്പെട്ടവരുടെ ആത്മാക്കളെ സർവശക്തനായ ദൈവത്തിന്റെ കാരുണ്യത്തിന് സമർപ്പിക്കുന്നതോടൊപ്പം, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു,’ ഇറാഖിലെ അപ്പസ്‌തോലിക് നുൺഷ്യോ മിത്ജാ ലെസ്‌കോവറിന് അയച്ച സന്ദേശത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ

 • ഭ്രാന്തമായ ഓട്ടങ്ങൾ നമുക്ക് അവസാനിപ്പിക്കാം; മാനസിക വിശ്രമത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് പാപ്പ

  ഭ്രാന്തമായ ഓട്ടങ്ങൾ നമുക്ക് അവസാനിപ്പിക്കാം; മാനസിക വിശ്രമത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് പാപ്പ0

  വത്തിക്കാൻ സിറ്റി: ശാരീരിക വിശ്രമം മാത്രമല്ല ആന്തരികമായ വിശ്രമവും ജീവിതത്തിൽ അനിവാര്യമാണെന്നും വിശ്രമവും മനനവും അനുകമ്പയും ചേർന്ന ഒരു ‘മാനസിക പരിതസ്ഥിതി’ വളർത്തിയെടുക്കണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ആഞ്ചലൂസ് സന്ദേശത്തിലാണ്, ജീവിതത്തിൽ വിശ്രമത്തിനും അനുകമ്പയ്ക്കും നൽകേണ്ട പ്രാധാന്യത്തെ കുറിച്ച് പാപ്പ പങ്കുവെച്ചത്. ദൈവരാജ്യപ്രഘോഷണത്തിൽ മുഴുകിയ ശിഷ്യരെ വിശ്രമിക്കാൻ ക്രിസ്തു ക്ഷണിക്കുകയും തങ്ങളെ തേടിയെത്തുന്ന ജനക്കൂട്ടത്തോട് ക്രിസ്തുവിന് അനുകമ്പ തോന്നുകയും ചെയ്യുന്ന തിരുവചനത്തെ (മർക്കോ. 6: 30-34) ആസ്പദമാക്കിയായിരുന്നു സന്ദേശം. ആയാസകരമായ ദൗത്യനിർവഹിച്ച് തിരിച്ചെത്തിയ ഉടൻ തങ്ങൾ ചെയ്തതെല്ലാം

Latest Posts

Don’t want to skip an update or a post?