സിസ്റ്റൈന് ചാപ്പല് ചരിത്രനിമിഷത്തിന് സാക്ഷിയാകും; പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും മാര്പാപ്പയും ഒരുമിച്ച് പ്രാര്ത്ഥിക്കും
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 20, 2025
വത്തിക്കാന് സിറ്റി: ലിയോ 14 ാമന് പാപ്പയുടേതായി സാമൂഹ്യമാധ്യങ്ങളില് പ്രചരിക്കുന്ന പല വീഡിയോകളും യഥാര്ത്ഥത്തില് പാപ്പയുടേതല്ലെന്നും, എഐ ഉപയോഗിച്ച് നിര്മിച്ച ഡീപ്പ്ഫേക്ക് വീഡിയോകളാണെന്നും മുന്നറിയിപ്പ് നല്കി വത്തിക്കാന് മാധ്യമ വിഭാഗം. ഇത്തരത്തില് ലിയോ പാപ്പയുടെ പേരിലുള്ള നിരവധി വ്യാജ വീഡിയോകള് യൂട്യൂബ് ഉള്പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില് നിന്ന് നീക്കം ചെയ്യിപ്പിക്കാന് സാധിച്ചു എന്നും, എന്നാല് പുതിയ വ്യാജ വീഡിയോകള്, ചിത്രങ്ങള് എന്നിവ സാമൂഹ്യമാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വത്തിക്കാന് വ്യക്തമാക്കി. ചില വ്യാജ വീഡിയോകള് പാപ്പയുടെ തന്നെ ശബ്ദത്തിലും മറ്റുള്ളവ വിവര്ത്തകരുടെ
വത്തിക്കാന് സിറ്റി: യേശുവിന്റെ സ്നേഹത്തിന്റെ വിശ്വസ്തത നാം നഷ്ടപ്പെട്ടിടത്ത് നമ്മെ അന്വേഷിച്ചെത്തുമെന്ന് ലിയോ 14 ാമന് പാപ്പ. തിന്മയുടെയും പാപത്തിന്റെയും ‘പാതാളത്തില്’ പതിച്ചവരെപ്പോലും രക്ഷിക്കാന് ക്രിസ്തു കടന്നുവരുമെന്ന് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന പ്രബോധനപരമ്പരയുടെ ഭാഗമായി പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നല്കിയ സന്ദേശത്തില് പാപ്പ വ്യക്തമാക്കി. ഇരുട്ടിലും മരണത്തിന്റെ നിഴലിലും ആയിരുന്ന എല്ലാവര്ക്കും പുനരുത്ഥാനത്തിന്റെ വാര്ത്ത എത്തിക്കാന് ക്രിസ്തു മരിച്ചവരുടെ മണ്ഡലത്തിലേക്ക് ഇറങ്ങിയ ദിവസമാണ് ദുഃഖശനി. എല്ലാം നിശ്ചലവും നിശബ്ദവുമായി അനുഭവപ്പെടുന്ന ദുഃഖശനിയാഴ്ച, യേശു അദൃശ്യമായ രക്ഷയുടെ പ്രവൃത്തി, ‘പാതാള’-ത്തില്
വത്തിക്കാന് സിറ്റി: ഒക്ടോബര്~മാസത്തിലെ എല്ലാ ദിവസവും സമാധാനത്തിനായി വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും ജപമാല ചൊല്ലി പ്രാര്ത്ഥിക്കുവാന് വിശ്വാസികളെ ക്ഷണിച്ച് ലിയോ 14 ാമന് പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്മേളനത്തിലാണ് ലിയോ 14 ാമന് പാപ്പ ഇക്കാര്യം അഭ്യര്ത്ഥിച്ചത്. ഒക്ടോബര് 11-12 തിയതികളില് ആഘോഷിക്കുന്ന മരിയന് ആത്മീയതയുടെ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി 11 ന് വൈകുന്നേരം 6:00 മണിക്ക് റോമിലെ വിശ്വാസികള് സെന്റ് പീറ്റേഴ്സ് ചത്വരത്തില് ഒത്തുകൂടി ജപമാലയര്പ്പിക്കുമെന്നും പാപ്പ വ്യക്തമാക്കി. ഒക്ടോബര് മാസത്തിലെ എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക്
വത്തിക്കാന് സിറ്റി: പണവും വിഭവങ്ങളും പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കണമെന്നും ജനങ്ങളെ നശിപ്പിക്കുന്ന ആയുധങ്ങള് നിര്മിക്കാനോ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങള് കെട്ടിപ്പടുക്കാനോ ഉപയോഗിക്കരുതെന്നും ആഹ്വാനം ചെയ്ത് ലിയോ 14 ാമന് പാപ്പ. ഞായറാഴ്ച വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക ദൈവാലയത്തില് അര്പ്പിച്ച ദിവ്യബലി മധ്യേയും, സെന്റ് പീറ്റേഴ്സ് ചത്വരത്തില് ത്രികാലജപപ്രാര്ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലും സമ്പത്തിനോടും ഭൗതിക വസ്തുക്കളോടുമുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാന് പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സേവിക്കുന്ന വ്യക്തി സമ്പത്തിന്റെ (അടിമത്വത്തില്) നിന്ന് മുക്തനാകുമ്പോള്
വത്തിക്കാന് സിറ്റി: നൈമേഷികമായ വികാരങ്ങള്ക്കപ്പുറം, വിശ്വസ്തതയുടെ അടിസ്ഥാനം സ്ഥാപിക്കുന്ന, സ്നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാലയാണ് അനുസരണമെന്ന് ലിയോ 14 ാമന് മാര്പാപ്പ. വാര്ഷിക സമ്മേളനങ്ങളിലും ജനറല് ചാപ്റ്ററുകളിലും പങ്കെടുക്കാനെത്തിയ വിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മിഷനറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ്, സൊസൈറ്റി ഓഫ് മേരി (മാരിസ്റ്റുകള്), ഫ്രാന്സിസ്കന് ഫ്രയേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്സെപ്ഷന്, ഉര്സുലൈന്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് തുടങ്ങിയ സന്യാസ സഭകളുടെ പ്രതിനിധികള് പാപ്പയുമായുള്ള കൂടിക്കാഴ്ചയില് പങ്കെടുത്തു.
ന്യൂഡല്ഹി: ഇന്ത്യയിലെ അല്മായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായത്തെ പ്രഖ്യാപിച്ചു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട വത്തിക്കാന് ഡിക്കാസ്റ്ററി മുഖേനയാണ് ലിയോ 14 ാമന് മാര്പാപ്പ. ഇന്ത്യയിലെ അല്മായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായത്തെ അംഗീകരിച്ചത്. നേരത്തെ, ഭാരതത്തിലെ ലത്തീന് മെത്രാന്സമിതിയായ കോണ്ഫ്രന്സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ഇതുമായി ബന്ധപ്പെട്ട നിവേദനം വത്തിക്കാന് സമര്പ്പിച്ചിരുന്നു 2025 ജൂലൈ 16 നാണ് വത്തിക്കാന് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം 2025 ഒക്ടോബര് 15
വത്തിക്കാന് സിറ്റി: ആഗോള പ്രശ്നങ്ങള് പരിഹരിക്കുന്നതിനല്ല, മറിച്ച് സുവിശേഷം പങ്കുവയ്ക്കുന്നതിനാണ് താന് മുന്ഗണന നല്കുന്നതെന്ന് വ്യക്തമാക്കി ലിയോ 14 ാമന് പാപ്പ. കത്തോലിക്ക സഭയുടെ തലവനെന്ന നിലയില് കത്തോലിക്കരെ വിശ്വാസത്തില് സ്ഥിരീകരിക്കുകയും ലോകവുമായി സുവിശേഷം പങ്കിടുകയും ചെയ്യുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വമെന്ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നല്കിയ ആദ്യ ഔദ്യോഗിക ഇന്റര്വ്യൂവില് ലിയോ പാപ്പ വ്യക്തമാക്കി. കത്തോലിക്ക മാധ്യമമായ ക്രക്സിന്റെ സീനിയര് കറസ്പോണ്ടന്റ് എലീസ് ആന് അലന് നല്കിയ വിശദമായ ഇന്റര്വ്യൂവിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇന്റര്വ്യൂവിന്റെ
ഡൊഡോമ/ടാന്സാനിയ: ടാന്സാനിയയിലെ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈല്ഡ് ജീസസ് (എംസിഎസ്ടി) സന്യാസിനി സഭയുടെ സുപ്പീരിയര് ജനറലുള്പ്പടെ നാല് സന്യാസിനിമാരും ഡ്രൈവറും മ്വാന്സ അതിരൂപതയില് ഉണ്ടായ വാഹനാപകടത്തില് മരണമടഞ്ഞു. കലുലുമ-ബുകുമ്പി പ്രദേശത്താണ് എംസിഎസ്ടി സുപ്പീരിയര് ജനറലും സെക്രട്ടറിയും മറ്റ് രണ്ട് സന്യാസിനിമാരും ഒരു ഡ്രൈവറും മരിച്ച അപകടം നടന്നത്. അപകടത്തില് പരുക്കേറ്റ ഒരു സന്യാസിനിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സുപ്പീരിയര് ജനറല് സിസ്റ്റര് ലിലിയന് കപോംഗോ, സെക്രട്ടറി സിസ്റ്റര് നെരിനാഥെ, സിസ്റ്റര്
Don’t want to skip an update or a post?