ജീസസ് #1 Trending, യേശുവിനെ സോഷ്യല് മീഡിയയില് തരംഗമാക്കി ട്രിപ്പ്ലെറ്റ് സഹോദരങ്ങള്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 31, 2025
റോം: ക്രിസ്തു നമ്മെ സൗഖ്യമാക്കുകയും സ്നേഹിക്കുകയും ചെയ്തുകഴിയുമ്പോള് നമുക്ക് അവിടുത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷികളാകാന് കഴിയുമെന്ന് ലിയോ 14 ാമന് പാപ്പ. കാസ്റ്റല് ഗാന്ഡോള്ഫോയിലുള്ള വില്ലനോവയിലെ വിശുദ്ധ തോമസിന്റെ നാമധേയത്തിലുള്ള ഇടവകയില് ഞായറാഴ്ച ദിവ്യബലിയര്പ്പിച്ച് നല്ല സമരിയാക്കാരന്റെ ഉപമയെക്കുറിച്ച് വിചിന്തനം ചെയ്യുകയായിരുന്നു പാപ്പ. നിയമത്തിന്റെ ബാഹ്യമായ ആചരണത്തില് സംതൃപ്തി കണ്ടെത്തുകയും അതേസമയം ദൈവത്തെപ്പോലെ കരുണാമയമായ അനുകമ്പയോടെ പ്രവര്ത്തിക്കാന് കഴിയാതിരിക്കുകയും ചെയ്യുന്ന നിസംഗമായ ഒരു വിശ്വാസത്തെക്കുറിച്ച് ഈ ഉപമ മുന്നറിയിപ്പ് നല്കുന്നതായി പാപ്പ പറഞ്ഞു. മനുഷ്യകുലത്തെ അനുകമ്പയോടെ കണ്ടുകൊണ്ട്
അബുജ/നൈജീരിയ: നൈജീരിയയിലെ ഔച്ചി രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് മൈനര് സെമിനാരിയില് സായുധസംഘം നടത്തിയ ആക്രമണത്തില് ഒരു സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെടുകയും മൂന്ന് സെമിനാരി വിദ്യാര്ത്ഥികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. നിരവധി തോക്കുധാരികള് അടങ്ങിയ സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്കിയതെന്ന് ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷന്സ് ഡയറക്ടര് ഫാ. പീറ്റര് എഗിലേവ പറഞ്ഞു. എഡോ സംസ്ഥാനത്തെ എറ്റ്സാക്കോ ഈസ്റ്റ് ലോക്കല് ഗവണ്മെന്റ് ഏരിയ (എല്ജിഎ)യിലെ ഇവിയാനോക്പോഡിയില് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ സ്ഥാപനത്തിന് നേരെയാണ് രാത്രി 9 മണിയോടെ ആക്രമണമുണ്ടായത്. സെമിനാരിയില് സുരക്ഷാ
വത്തിക്കാന് സിറ്റി: 2025 ജൂബിലി വര്ഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ജൂലൈ 28 മുതല് ഓഗസ്റ്റ് മൂന്നുവരെ വത്തിക്കാനില് നടക്കും. ‘പ്രത്യാശയുടെ തീര്ത്ഥാടകര്’ എന്ന പ്രമേയത്തില് നടക്കുന്ന ജൂബിലിയാഘോഷം 18 നും 35 നും ഇടയില് പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദിയാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിര്ക്കോ മാസിമോ സ്റ്റേഡിയത്തില് അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും. രണ്ടിന് തെക്കുകിഴക്കന് റോമിലെ തോര് വെര്ഗാത്ത യൂണിവേഴ്സിറ്റി കാമ്പസില് നടക്കുന്ന ജാഗരണ പ്രാര്ത്ഥനയോടെയും പിറ്റേന്നു രാവിലെ നടക്കുന്ന വിശുദ്ധ കുര്ബാനയോടെയും
മെല്ബണ്: മെല്ബണ് സീറോമലബാര് രൂപതയുടെ പാസ്റ്ററല് ആന്ഡ് റിന്യുവല് സെന്റര് (സാന്തോം ഗ്രോവ്) സീറോമലബര് സഭാ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് ഉദ്ഘാടനം ചെയ്തു. മെല്ബണ് ബിഷപ് മാര് ജോണ് പനംതോട്ടത്തില് ചടങ്ങില് അധ്യക്ഷതവഹിച്ചു. രൂപതയുടെ പ്രഥമ ബിഷപ് മാര് ബോസ്കോ പുത്തൂര്, പോളിന് റിച്ചാര്ഡ് എംപി, സിന്ഡി മകലേയ് എംപി, ഡോ. സുശീല് കുമാര് (കോണ്സുലര് ജനറല് ഓഫ് ഇന്ത്യ), പള്ളോറ്റൈന് കോളജ് ചെയര്മാന് ഗാവിന് റോഡറിക്, ഇവാന് വാള്ട്ടേഴ്സ് എംപി തുടങ്ങിയവര് ആശംസകളര്പ്പിച്ചു.
ലാഹോര്/പാകിസ്ഥാന്: വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ടിരുന്ന രണ്ട് ക്രൈസ്തവ യുവാക്കളെ ലാഹോര് സെഷന്സ് കോടതി കുറ്റവിമുക്തരാക്കി. 2023-ല് കുറ്റം ചുമത്തുമ്പോള് ആദില് ബാബറിനും സൈമണ് നദീമിനും യഥാക്രമം 18 ഉം 14 ഉം വയസായിരുന്നു പ്രായം. പാകിസ്ഥാനിലെ കഠിനമായ മതനിന്ദ നിയമങ്ങളിലെ സെക്ഷന് 295-എ പ്രകാരം രജിസ്റ്റര് ചെയ്ത കുറ്റത്തില് നിന്ന് ഇപ്പോള് 20 വയസുള്ള ബാബറിനെയും 16 വയസുള്ള നദീമിനെയും ലാഹോറിലെ മജിസ്ട്രേറ്റായ സൊഹൈല് റഫീഖ് കുറ്റവിമുക്തനാക്കിയതായി സുപ്രീം കോടതി അഭിഭാഷകന് നസീബ് അഞ്ജും പറഞ്ഞു.
വാഷിംഗ്ടണ് ഡിസി : യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ദി ചോസെന്’ യുഎസിലെ ആമസോണ് പ്രൈം വീഡിയോ പ്ലാറ്റ്ഫോമില് ഒന്നാം സ്ഥാനത്ത്. ‘അവന് വഴി നയിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ആമസോണ് എംജിഎം സ്റ്റുഡിയോസ് ഇന്സ്റ്റാഗ്രാമില് ഇക്കാര്യം പ്രഖ്യാപിച്ചത്. ചോസണ് പരമ്പരയെക്കുറിച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് അപ്പോസ്തലന്മാരിലെയും യേശുവിലെയും മാനുഷികഭാവം പുറത്തുകൊണ്ടുവന്ന അവതരമണാണെന്ന് ഒരു പ്രേക്ഷകന് പ്രതികരിച്ചു. അതേസമയം പരമ്പരയിലെ ഏറ്റവും നിര്ണായകമായ രംഗങ്ങളിലൊന്നായ കുരിശുമരണരംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് സിബിഎന് ന്യൂസ് റിപ്പോര്ട്ട് ചെയ്തു.
ഷാര്ജ: ധന്യന് മാര് ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്മ്മപ്പെരുന്നാള് ഷാര്ജ സെന്റ് മൈക്കിള്സ് കത്തോലിക്ക ദൈവാലയത്തില് ജൂലൈ 12 ശനിയാഴ്ച നടക്കും. വൈകുന്നേരം 7.45 ന് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ സമീപത്തുനിന്നും ആരംഭിക്കുന്ന പദയാത്രയെ ഗ്രോട്ടോയുടെ മുന്നില് മലങ്കര സുറിയാനി കത്തോലിക്കാ സഭാ ഗള്ഫ് കോ-ഓര്ഡിനേറ്റര് ഫാ. ജോണ് തുണ്ടിയത്ത് കോര് എപ്പിസ്കോപ്പയുടെ നേതൃത്വത്തില് സ്വീകരിക്കുകയും തുടര്ന്ന് ദൈവാലയത്തിലേക്ക് പദയാത്ര നടത്തുകയും ചെയ്യും. ഇടവക വികാരി ഫാ. സവരിമുത്തു ആന്റണി, ഫാ. ജോണ് തുണ്ടിയത്ത് കോര്
പാരീസ്: അഞ്ച് വര്ഷത്തെ പുനരുദ്ധാരണത്തിന് ശേഷം 2024 ഡിസംബര് 7 ന് പൊതുജനങ്ങള്ക്കായി വീണ്ടും തുറന്ന നോട്രെ ഡാം കത്തീഡ്രല് ആറ് മാസത്തിനിടെ സന്ദര്ശിച്ചത് അറുപത്ലക്ഷത്തിലധികം ആളുകള്. 2025 ജൂണ് 30 വരെ, ആകെ 6,015,000 സന്ദര്ശകരാണ് കത്തീഡ്രല് സന്ദര്ശിച്ചത്. ഫ്രഞ്ച് പത്രമായ ലാ ട്രിബ്യൂണ് ഡിമാഞ്ചെയുടെ റിപ്പോര്ട്ടനുസരിച്ച്, പ്രതിദിനം ശരാശരി 35,000 ആളുകള് കത്തീഡ്രല് സന്ദര്ശിക്കുന്നുണ്ട്. സന്ദര്ശകരുടെ സംഖ്യ ഈ വിധത്തില് തുടര്ന്നാല്, 2025 അവസാനത്തോടെ ഫ്രാന്സില് ഏറ്റവും കൂടുതല് സന്ദര്ശിക്കപ്പെടുന്ന സ്മാരകങ്ങളുടെ പട്ടികയില് കത്തീഡ്രല്
Don’t want to skip an update or a post?