ജൂബിലി വര്‍ഷത്തിലേക്ക്
- Featured, INTERNATIONAL, VATICAN, WORLD
- December 22, 2024
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്സിത് നോസ്’ (അവിടുന്ന് നമ്മെ സ്നേഹിച്ചു) 24-ന് പ്രസിദ്ധീകരിക്കും. വിശുദ്ധ മാര്‍ഗരറ്റ് മേലി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. 223 ഡിസംബര്‍ 27ന് ആരംഭിച്ച വാര്‍ഷികാഘോഷങ്ങള്‍ 2025 ജൂണ്‍ 27-നാണ് അവസാനിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് താന്‍ ഒരു ഡോക്കുമെന്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തിലെ ജന റല്‍ ഓഡിയന്‍സില്‍ പാപ്പ പറഞ്ഞിരുന്നു. സഭയുടെ നവീകരണത്തിന്റെ പാതയില്‍ വെളിച്ചം വീശുവാനും ഹൃദയം
വത്തിക്കാന്‍ സിറ്റി: 2022 ന്റെ അവസാനത്തോടെ കത്തോലിക്കരുടെ സംഖ്യ ഒരു കോടി 37 ലക്ഷം വര്‍ധിച്ച് 139 കോടിയായി. ലോകജനസംഖ്യയുടെ 17.7 ശതമാനമാണിത്. ആഫ്രിക്കയില്‍ മാത്രം 73 ലക്ഷം വിശ്വാസികളാണ് കത്തോലിക്കസഭയില്‍ പുതിയതായി അംഗങ്ങളായത്. ആഫ്രിക്കന്‍ ഭുഖണ്ഡത്തിലെ ജനങ്ങളില്‍ 19.7 ശതമാനം പേരും ക്രൈസ്തവവിശ്വാസികളാണ്. യൂറോപ്പില്‍ കത്തോലിക്കരുടെ സംഖ്യയില്‍ കുറവുണ്ടായെങ്കിലും ഇപ്പോഴും യൂറോപ്പിലെ 39.5 ശതമാനമാളുകളും കത്തോലിക്ക വിശ്വാസികളാണ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ 60 ലക്ഷവും ഏഷ്യയില്‍ ഒന്‍പത് ലക്ഷവും ഓഷ്യാനയില്‍ ഒന്നേകാല്‍ ലക്ഷവും വിശ്വാസികള്‍ 2022-ല്‍ കത്തോലിക്ക
വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച നടക്കുന്ന തിരുക്കര്‍മങ്ങളില്‍ 14 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. എട്ട് മക്കളുടെ പിതാവ് മുതല്‍ മൂന്ന് സന്യാസ സഭകളുടെ സ്ഥപകര്‍ വരെ ഉള്‍പ്പെടുന്ന പുതിയ വിശുദ്ധര്‍ സഭയിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ ദൃഷ്ടാന്തമാണെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ അപ്പസ്തോല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എലേന ഗുയേരയാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നതിലെ ഏറ്റവും ശ്രദ്ധേയമായ പേര്. ഒബ്ലേറ്റ്സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസിനി സഭയുടെ സ്ഥാപകയായ സിസ്റ്റര്‍ എലേന പരിശുദ്ധാത്മാവിനോടുള്ള
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മക്കുറിപ്പുകള്‍, ‘ഹോപ്പ്’ എന്ന പേരില്‍ ജനുവരിയില്‍ പ്രസിദ്ധീകരിക്കും. ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലശേഷം പ്രസിദ്ധീകരിക്കാനിരുന്ന ഓര്‍മക്കുറിപ്പുകള്‍ അടുത്തവര്‍ഷം പ്രത്യാശയുടെ ജൂബിലിവര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍, പാപ്പയുടെ പ്രത്യേക നിര്‍ദേശപ്രകാരം, റാന്‍ഡം ഹൗസ് പബ്ലിഷിംഗ് പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ ജീവിതകഥ പ്രത്യാശയുടെ യാത്രയാണെന്നും അത് തന്റെ കുടുംബത്തിന്റെ യാത്രയില്‍നിന്നോ ദൈവജനം മുഴുവന്റെ യാത്രയില്‍നിന്നോ വേര്‍തിരിക്കാനാവില്ലെന്നുമുള്ള പാപ്പയുടെ വാക്കുകള്‍ റാന്‍ഡം ഹൗസിന്റെ പത്രക്കുറിപ്പില്‍ ഉദ്ധരിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിക്കാത്ത
വത്തിക്കാന്‍ സിറ്റി: 2024 ഒക്ടോബര്‍ 17-ന് ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലിരിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ പാപ്പയായി മാറി. 93 -ാമത്തെ വയസില്‍ കാലം ചെയ്ത ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ മാത്രമാണ് ഫ്രാന്‍സിസ് മാര്പാപ്പയെക്കാള് കൂടുതല്‍ പ്രായമുണ്ടായിരുന്ന മാര്‍പാപ്പ. 2030 മെയ് ഏഴ് വരെ മാര്‍പാപ്പയായി തുടര്‍ന്നാല്‍ ഏറ്റവും പ്രായം കൂടിയ മാര്‍പാപ്പ എന്ന ബഹുമതി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്വന്തമാകും. 1740 ഫെബ്രുവരി ആറിന് കാലം ചെയ്ത ക്ലെമന്റ് പന്ത്രണ്ടാമന് മാര്‍പാപ്പയായിരുന്നു പ്രായംകൂടിയ മാര്‍പാപ്പമാരില്‍ ഇതുവരെ
വാഷിംഗ്ടണ്‍ ഡിസി: 1917 ഒക്ടോബര്‍ 13-ന് ഫാത്തിമയില്‍ നടന്ന സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത് 22,662 ജപമാല റാലികള്‍. ‘അമേരിക്ക നീഡ്സ് ഫാത്തിമ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാന്‍ഹട്ടനിലെ സെന്റ് പാട്രിക്ക്സ് കത്തീഡ്രലിന് മുന്നില്‍ മുതല്‍ ഗ്രാമപ്രദേശങ്ങളിലുള്ള ചെറുപട്ടണങ്ങളില്‍ വരെ ജപമാല റാലികള്‍ നടത്തിയത്. ഇതുവരെയുള്ള റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് യുഎസിലങ്ങോളമിങ്ങോളമായി നടന്ന 22,662 ജപമാല റാലികള്‍ ഒന്നാകെ കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ ജപമാല റാലിയാണിത്. ഒക്ടോബര്‍ 13-നോട് ഏറ്റവും അടുത്ത ശനിയാഴ്ചയാണ് ഈ ജപമാല
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആഗോളതലത്തിലുള്ള രണ്ടാമത് സമ്മേളനം 27ന് സമാപിക്കും. 2021 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച സിനഡ് ഓണ്‍ സിനഡാലിറ്റിക്കാണ് ഇതോടുകൂടി ഔദ്യോഗികമായി വിരാമമാകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. സിനഡിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്കായി രണ്ട് ദിവസം നീണ്ടുനിന്ന ധ്യാനവും ക്രമീകരിച്ചിരുന്നു. തുടര്‍ന്ന് സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ റിലേറ്റര്‍ ജനറലായ ലക്സംബര്‍ഗ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജീന്‍ ക്ലോഡെ ഹൊള്ളിറിക്കും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍
വത്തിക്കാന്‍ സിറ്റി: റഷ്യ-ഉക്രെയ്ന് യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടയില്‍ ഉക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ഇത് മൂന്നാം തവണയാണ് സെലന്‍സ്കി വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും നീതിപൂര്‍വകവും സുസ്ഥിരവുമായ സമാധാനം രാജ്യത്ത് ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കൂടാതെ മതപരമായ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായും വിദേശകാര്യ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ്
Don’t want to skip an update or a post?