സോഷ്യല് മീഡിയയിലെ അമിതമായ വിവരങ്ങള് നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന് മാര്പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 1, 2025
വത്തിക്കാന് സിറ്റി: പൊതു സദസ്സില്വച്ച് പാപ്പയെ കണ്ടുമുട്ടിയ നവദമ്പതികളായ അന്നക്കും കോള് സ്റ്റീവന്സിനും ആത്മീയമായി വളരാന് ലിയോ പതിനാലാമന് മാര്പാപ്പ നല്കിയ ഉപദേശമാണിത്, ശാന്തത പാലിക്കുക, ജപമാല ചൊല്ലി പ്രാര്ത്ഥിക്കുക. എല്ലാ ദിവസവും ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്ത്ഥിക്കുന്ന സ്വന്തം മാതാപിതാക്കളുടെ മാതൃകയില് നിന്ന് താന് എങ്ങനെ അനുഗ്രഹിക്കപ്പെട്ടുവെന്ന് പങ്കുവെച്ചുകൊണ്ടാണ് തന്റെ പക്കലെത്തിയ യുവ അമേരിക്കന് ദമ്പതികള്ക്ക് ലിയോ 14 ാമന് പാപ്പ ഈ ഉപദേശം നല്കിയത്. യുഎസിലെ അലബാമയിലെ ബര്മിംഗ്ഹാമിലുള്ള സെന്റ് പോള്സ് കത്തീഡ്രലില് വിവാഹിതരായി
ലിവര്പൂള്: ഏതാനും ദിവസങ്ങള്ക്ക് മുമ്പ് ജൂണ് 22 ന് കത്തോലിക്കാ ദൈവാലയത്തില് വെച്ച് റൂട്ട് കാര്ഡോസോയെ വിവാഹം കഴിച്ച 28 വയസുള്ള പോര്ച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ മരണത്തില് ലിവര്പൂള് (ഇംഗ്ലണ്ട്) ആര്ച്ചുബിഷപ് ജോണ് ഷെറിംഗ്ടണ് അനുശോചനം രേഖപ്പെടുത്തി. ‘ലിവര്പൂള് താരം ഡിയോഗോ ജോട്ടയെക്കുറിച്ചുള്ള ഹൃദയഭേദകമായ വാര്ത്ത കേട്ടപ്പോള് ഞാന് ശരിക്കും ഞെട്ടിപ്പോയി, ദുഃഖിതനാണ്. അദ്ദേഹത്തിന്റെ ഭാര്യ, കുട്ടികള്, കുടുംബം, സുഹൃത്തുക്കള്, മുഴുവന് സമൂഹം എന്നിവരോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്ത്ഥനകളും,’ ലിവര്പൂള് ആര്ച്ചുബിഷപ് തന്റെ എക്സ് അക്കൗണ്ടിലൂടെ
റോം: ദിവ്യബലിക്ക് പോകാന് എന്നും രാവിലെ തന്നെ വിളിച്ചുണര്ത്തുന്ന അമ്മയുടെയും, ആറാം വയസ് മുതല് അള്ത്താരശുശ്രൂഷകനായി ദിവ്യബലിയില് പങ്കെടുത്തതിന്റെയും ഓര്മകള് വത്തിക്കാന് വേനല്ക്കാല ക്യാമ്പില് പങ്കെടുക്കുന്ന കുട്ടികളുമായി പങ്കുവച്ച് ലിയോ പതിനാലാമന് മാര്പാപ്പ. സന്തോഷകരവും ശാന്തവുമായ അന്തരീക്ഷത്തില്, തന്റെ ബാല്യകാലസ്മരണകള് പങ്കുവെച്ച പാപ്പ കുട്ടികളുടെ ചോദ്യങ്ങള്ക്ക് ഊഷ്മളമായും ആര്ദ്രമായും മറുപടി നല്കി. കുട്ടിക്കാലത്ത് കുര്ബാനയ്ക്ക് പോയിരുന്നോ, എന്നും എന്ത് ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും ചോദിച്ച കുട്ടിയോടുള്ള പാപ്പയുടെ പുഞ്ചിരിനിറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ‘തീര്ച്ചയായും ഞാന് പോയിരുന്നു. ഞാന് അമ്മയോടും
ബ്യൂണസ് ഐറിസ്: കാലം ചെയ്ത 98 വയസുള്ള കപ്പൂച്ചിന് സന്യാസിയും ഫ്രാന്സിസ് മാര്പാപ്പയുടെ മുന് കുമ്പസാരക്കാരനുമായ കര്ദിനാള് ലൂയിസ് പാസ്കല് ഡ്രിയിക്ക്് വിട ചൊല്ലി അര്ജന്റീനയിലെ കത്തോലിക്കാ സഭ. ലിയോ പതിനാലാമന് മാര്പാപ്പയും കര്ദിനാള് ഡ്രിയുട വിയോഗത്തില് അനുശോചനം രേഖപ്പെടുത്തി. ബ്യൂണസ് ഐറിസ് ആര്ച്ചുബിഷപ് ജോര്ജ് ഗാര്സിയ കുര്വക്ക് അയച്ച ടെലിഗ്രാമില്, കര്ദിനാള് ഡ്രിയുടെ മരണവാര്ത്ത ലിയോ 14 ാമന് പാപ്പ ‘ദുഃഖത്തോടെ’ സ്വീകരിച്ചതായി വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിന് വ്യക്തമാക്കി. കര്ദിനാള് ഉള്പ്പെട്ടിരുന്ന
വത്തക്കാന് സിറ്റി: 2024-ല് വത്തിക്കാന്റെ പീറ്റേഴ്സ് പെന്സ് ശേഖരണത്തില് ഏറ്റവും കൂടുതല് സംഭാവന നല്കിയത് യുഎസ്. അതേസമയം കൂടുതല് സംഭാവന നല്കിയ മുന്നിര ദാതാക്കളില് ശരാശരി ഓരോ കത്തോലിക്ക വിശ്വാസിയും കൂടുതല് സംഭാവന നല്കിയത് അയര്ലണ്ടില് നിന്നാണ്. എല്ലാ രൂപതകളുടെയും സ്വകാര്യ സംഭാവനകളുടെയും 25.2 ശതമാനം വരുന്ന 13.7 മില്യണ് യൂറോയാണ് യുഎസ് സംഭാവന ചെയ്തതെന്ന് വത്തിക്കാന്റെ വാര്ഷിക റിപ്പോര്ട്ടില് പറയുന്നു. 8 മില്യണ് യൂറോയുമായി(15 ശതമാനം) ഫ്രാന്സാണ് തൊട്ടുപിന്നില്, ഇറ്റലി (2.8 മില്യണ് യൂറോ), ബ്രസീല്
വത്തിക്കാന് സിറ്റി: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ ഡോ.വര്ഗീസ് ചക്കാലക്കല് ലിയോ പതിനാലാമന് മാര്പാപ്പയില് നിന്ന് പാലിയം സ്വീകരിച്ചു. വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്ദിനത്തില് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നടന്ന തിരുക്കര്മങ്ങളില് 54 മെട്രോപ്പപ്പോളിറ്റന് ആര്ച്ചുബിഷപ്പുമാര് പാലിയം സ്വീകരിച്ചു. കോഴിക്കോട് അതിരൂപത ആര്ച്ചുബിഷപ് വര്ഗീസ് ചക്കാലക്കലിന് പുറമെ മുംബൈ അതിരൂപത ആര്ച്ചുബിഷപ് ജോണ് റൊഡ്രിഗസ്, വിശാഖപട്ടണം അതിരൂപത ആര്ച്ചുബിഷപ് ഉടുമല ബാല ഷോറെഡി എന്നിവരാണ് ഇന്ത്യയില് നിന്നു പാലിയം സ്വീകരിച്ചത്. പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ
വത്തിക്കാന് സിറ്റി: കത്തോലിക്ക സഭയും ഓര്ത്തഡോക്സ് സഭയുമായുള്ള പൂര്ണമായ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള സംഭാഷണത്തിനും സഹകരണത്തിനുമുള്ള തന്റെ പ്രതിബദ്ധത ആവര്ത്തിച്ച് ലിയോ പതിനാലാമന് മാര്പാപ്പ. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് കോണ്സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല് പാത്രിയാര്ക്കേറ്റില് നിന്നുള്ള പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. കത്തോലിക്ക സഭയും ഓര്ത്തഡോക്സ് സഭയും തമ്മില് ഇതിനോടകം നിലനില്ക്കുന്ന ആഴമായ കൂട്ടായ്മയെക്കുറിച്ച് പാപ്പ കൂടിക്കാഴ്ചയില് വിചിന്തനം ചെയ്തു. അപ്പസ്തോലന്മാരായ പത്രോസിന്റെയും അന്ത്രയോസിന്റെയും തിരുനാളുകളില് ഇരുസഭകളില് നിന്നുമുള്ള പ്രതിനിധികള് പരസ്പരം സന്ദര്ശിക്കുന്നത് അപ്പസ്തോലന്മാരായ പത്രോസിനെയും
വത്തിക്കാന് സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് ലിയോ പതിനാമന് പാപ്പയുടെ കൈവെപ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ച ആദ്യ മലയാളി വൈദികനായ സൂല്ത്താന്പേട്ട് രൂപതാംഗമായ ആന്റോ അഭിഷേകിനും രൂപതയ്ക്കും മലയാളികള്ക്കും ഇത് അഭിമാനനിമിഷം. ഈശോയുടെ തിരുഹൃദയ തിരുനാള് ദിനത്തില് ലിയോ പതിനാലാമന് പാപ്പ ആന്റോയ്ക്ക് ഉള്പ്പടെ വിവിധ രാജ്യങ്ങളില് നിന്നുള്ള 32 ഡീക്കന്മാര്ക്ക് തിരുപ്പട്ടം നല്കി. മലയാളിയായ ആന്റോ അഭിഷേകിന് പുറമെ തമിഴ്നാട്ടില്നിന്നുള്ള അജിത്തും ഇന്ത്യയില് നിന്ന് പൗരോഹിത്യം സ്വീകരിച്ചവരില് ഉള്പ്പെടുന്നു. സുല്ത്താന്പേട്ട രൂപതയിലെ സായത്തറ സെന്റ്
Don’t want to skip an update or a post?