Follow Us On

21

November

2024

Thursday

  • അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് എട്ടിന് ആരംഭിക്കും

    അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് എട്ടിന് ആരംഭിക്കും0

    ക്വിറ്റോ/ഇക്വഡോര്‍: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്  സെപ്റ്റംബര്‍ എട്ടു  മുതല്‍ 15 വരെ ഇക്വഡോറിലെ ക്വിറ്റോയില്‍  നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ ബിഷപ്പുമാര്‍ക്ക് പ്രദേശത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ

  • ഫ്രാന്‍സിലെ കരുണയുടെ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിന് വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്റ്’

    ഫ്രാന്‍സിലെ കരുണയുടെ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിന് വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്റ്’0

    പാരിസ്: ഫ്രാന്‍സിലെ പെല്ലവോയിസിനിലെ തീര്‍ത്ഥാടനകേന്ദ്രത്തോടനുബന്ധിച്ചുള്ള കരുണയുടെ നാഥയുടെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് വത്തിക്കാന്റെ നിഹില്‍ ഒബ്സ്റ്റാറ്റ്. 19-ാം നൂറ്റാണ്ടിലാണ് ഫ്രഞ്ച് സ്ത്രീയായ എസ്തല്ലെ ഫാഗ്വറ്റിന് മാതാവ് പ്രത്യക്ഷപ്പെടുന്നതും അത്ഭുത സൗഖ്യങ്ങള്‍ സംഭവിക്കുന്നതും. ബോര്‍ഗ്‌സിലെ ആര്‍ച്ചുബിഷപ്പായ ജെറോം ഡാനിയല്‍ ബ്യൂവിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് തീര്‍ത്ഥാടനകേന്ദ്രത്തിലെ മാതാവിന്റെ പ്രത്യക്ഷീരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്കും  ഭക്താഭ്യാസങ്ങള്‍ക്കും ദൈവശാസ്ത്രപരമായ തടസങ്ങളൊന്നുമില്ല എന്ന് വത്തിക്കാന്റെ വിശ്വാസകാര്യാലം വ്യക്തമാക്കിയത്. എസ്തല്ലേയുടെ വിവരണങ്ങള്‍ ലളിതവും വ്യക്തവും എളിമ നിറഞ്ഞതുമാണെന്ന് വിശ്വാസകാര്യാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. കരുണാവതിയായ പരിശുദ്ധ മറിയം എസ്തല്ലയോട് പെരുമാറുന്ന

  • യുദ്ധം അവസാനിപ്പിക്കണമെന്നും അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയക്കണമെന്നും മാര്‍പാപ്പ

    യുദ്ധം അവസാനിപ്പിക്കണമെന്നും അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയക്കണമെന്നും മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിലെ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയ്ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയ ആറ് ബന്ധികളുടെ മൃതദേഹങ്ങള്‍ ഇസ്രായേലി സൈന്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് പാപ്പയുടെ അഭ്യര്‍ത്ഥന. ചര്‍ച്ചകള്‍ തുടരുവാനും പോളിയോ അടക്കമുള്ള രോഗങ്ങള്‍ പടരുന്ന  ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുവാനും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. വിശുദ്ധ നാട്ടില്‍ സമാധാനം പുലരട്ടെ. ജറുസലേമില്‍ സമാധാനം പുലരട്ടെ. വിശുദ്ധ നഗരം യഹൂദരും ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ബഹുമാനിക്കപ്പെടുകയും സ്വാഗതം

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭിക്കും

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭിക്കും0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബര്‍ 2-ന് ആരംഭിക്കും. ഏഷ്യ ഓഷ്യാന മേഖലകളിലായി ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗനി, ടിമോര്‍ ലെസ്റ്റ്, സിംഗപ്പൂര്‍ എന്നീ നാല് രാജ്യങ്ങളാണ് പാപ്പ യഥാക്രമം സന്ദര്‍ശിക്കുക.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനങ്ങളുള്ള രാഷ്ട്രമായ ഇന്തോനേഷ്യ സെപ്റ്റംബര്‍ 3 മുതല്‍ ആറുവരെ പാപ്പ സന്ദര്‍ശിക്കും. ഇന്തോനേഷ്യയിലെ 27.55 കോടി വരുന്ന ജനങ്ങളില്‍ 90 ശതമാനവും ഇസ്ലാം മതസ്ഥരാണ്. 80 ലക്ഷത്തോളം കത്തോലിക്കരാണ് ഇവിടെ ഉള്ളത്.

  • 33 വര്‍ഷം ജയില്‍വാസം അനുഭവിച്ച നിരപരാധി  മാര്‍പാപ്പയെ കണ്ടുമുട്ടിയപ്പോള്‍

    33 വര്‍ഷം ജയില്‍വാസം അനുഭവിച്ച നിരപരാധി മാര്‍പാപ്പയെ കണ്ടുമുട്ടിയപ്പോള്‍0

    വത്തിക്കാന്‍ സിറ്റി: 1991 ല്‍ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാരോപിച്ച് 33 വര്‍ഷം ജയില്‍ വാസം അനുഭവിച്ചശേഷം ജനുവരിയില്‍ കുറ്റവിമുക്തനാക്കപ്പെട്ട സാര്‍ഡിനിയയില്‍ നിന്നുള്ള ഇറ്റാലിയന്‍ ഇടയനായ ബെനിയാമിനോ സുഞ്ചെഡുവിനൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പോസ്‌തോലിക് കൊട്ടാരത്തിലെ ലൈബ്രറിയില്‍ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. ഇയോ സോനോ ഇന്നസെന്റ് (ഞാന്‍ ഇന്നസെന്റ്) എന്ന പേരില്‍ തന്റെ അഭിഭാഷകനുമായി ചേര്‍ന്ന് ബെനിയാമിനോ രചിച്ച പുസ്തകം മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. തന്നെ മൂന്ന് ആളുകളുടെ കൊലയാളിയെന്ന് തിരിച്ചറിഞ്ഞ് സാക്ഷിപറയുകയും പിന്നീട് ആ ആരോപണങ്ങള്‍ പിന്‍വലിച്ചതായും ചെയ്ത വ്യക്തിയോട്

  • സ്‌പെയിനിലെ വ്യാകുലമാതാവിന്റെ  തീര്‍ത്ഥാടനകേന്ദ്രത്തിനു വത്തിക്കാന്റെ അംഗീകാരം

    സ്‌പെയിനിലെ വ്യാകുലമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിനു വത്തിക്കാന്റെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി: സ്‌പെയിനിലെ ഷന്‍തവിലയിലുള്ള വ്യാകുല മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, നിലനില്‍ക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ച് വത്തിക്കാന്റെ വിശ്വാസതിരുസംഘ ഡിക്കസ്റ്ററി. സ്‌പെയിനിലെ മേരീദാ ബദാഹോസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹോസെ റോഡ്രിഗെസ് കര്‍ബാല്ലോ, ഷന്‍തവിലയിലുള്ള വ്യാകുല മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, നിലനില്‍ക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു പ്രഖ്യാപിക്കുവാന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിനു നല്‍കിയ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട്, വത്തിക്കാന്‍ രേഖ പുറപ്പെടുവിച്ചത്. വിശ്വാസതിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസാണ്, ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ രേഖ പ്രസിദ്ധീകരിച്ചത്. ലളിതവും, നിരവധി തീര്‍ത്ഥാടകര്‍ക്ക്

  • ഫ്രാന്‍സിസ് പാപ്പായെ  വരവേല്ക്കുവാന്‍  ഒരുക്കത്തോടെ ഇന്തോനേഷ്യ

    ഫ്രാന്‍സിസ് പാപ്പായെ വരവേല്ക്കുവാന്‍ ഒരുക്കത്തോടെ ഇന്തോനേഷ്യ0

    വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍, ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനത്തിനുമുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജക്കാര്‍ത്താ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്‌നാസിയോ സുഹാരിയോ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള ജക്കാര്‍ത്ത കത്തീഡ്രല്‍ ദേവാലയത്തിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ വലിയചിത്രത്തില്‍, സന്ദര്‍ശനത്തിനു അവശേഷിക്കുന്ന ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ദേവാലയത്തിനുള്ളിലും ഇപ്രകാരം സ്ഥാപിച്ചിരിക്കുന്ന ചിത്രത്തിന് സമീപവും നിരവധിയാളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതും, എത്രമാത്രം ഒരുക്കത്തോടെയാണ് പരിശുദ്ധപിതാവിനെ കാത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു. വ്യാകുലമാതാവിന്റെ രൂപത്തിന് മുന്‍പിലും, ഇന്തോനേഷ്യന്‍ മുഖച്ഛായയുള്ള മാതാവിന്റെ

  • മതപരമായ  അസഹിഷ്ണുതകള്‍ക്ക് ഇരകളാകുന്നവര്‍  വര്‍ദ്ധിക്കുന്നു: ബിഷപ്പ് മെയെര്‍

    മതപരമായ അസഹിഷ്ണുതകള്‍ക്ക് ഇരകളാകുന്നവര്‍ വര്‍ദ്ധിക്കുന്നു: ബിഷപ്പ് മെയെര്‍0

    വത്തിക്കാന്‍ സിറ്റി: വിശ്വാസം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനത്തിന് ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജര്‍മ്മനിയിലെ ഓഗ്‌സ്ബര്‍ഗ് രൂപതയുടെ മെത്രാന്‍ ബേര്‍ത്രാം മെയെര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. മതത്തിന്റെയൊ വിശ്വാസത്തിന്റെറയൊ പേരില്‍ ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന ദിനം ആഗസ്റ്റ് 22ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് അദ്ദേഹം  ഇങ്ങനെ പറഞ്ഞത്‌.  2019-ല്‍ ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം പൊതു യോഗമാണ് ഈ ദിനാചരണം ഏര്‍പ്പെടുത്തിയത്.

Latest Posts

Don’t want to skip an update or a post?