Follow Us On

21

June

2025

Saturday

ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം

ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം

വത്തിക്കാന്‍ സിറ്റി: മാരകരോഗം ബാധിച്ച് സുഖപ്പെടാന്‍ സാധ്യതയില്ലാതെ കഴിയുന്ന രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനായിയോഗം പ്രസിദ്ധീകരിച്ച വീഡിയോയിലാണ് മാരകരോഗം ബാധിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തത്.

രോഗം സുഖപ്പെടാന്‍ സാധ്യത ഇല്ലാത്തപ്പോഴും രോഗിക്ക് വൈദ്യശാസ്ത്രപരവും മാനസികവും ആത്മീയവും ശാരീരികവുമായ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പാപ്പ വീഡിയോയില്‍ ഓര്‍മിപ്പിച്ചു. സൗഖ്യം സാധ്യമല്ലാത്തപ്പോഴും രോഗിയെ പരിചരിക്കുവാനും ശുശ്രൂഷിക്കുവാനും സാധിക്കുമെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന രോഗികള്‍ ഒറ്റയ്ക്കാകുന്നില്ലെന്ന് കുടുംബങ്ങള്‍ ഉറപ്പുവരുത്തണം. വൈദ്യസഹായത്തിനൊപ്പം മനുഷ്യന്റെ ശാരീരികമായ സാന്നിധ്യവും സഹായവും ലഭ്യമാക്കുന്ന പാലിയേറ്റിവ് ശുശ്രൂഷ മാരക രോഗം ബാധിച്ചവര്‍ക്ക് ലഭ്യമാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?