നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- February 23, 2025
വാഷിംഗ്ടണ്‍ ഡിസി: നവംബര്‍ 24ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് മുന്നോടിയായി ക്രിസ്തുരാജനോടുള്ള നൊവേന പ്രാര്‍ത്ഥന ചൊല്ലണമെന്ന ആഹ്വാനവുമായി യുഎസ് ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റി. സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന നിയോഗത്തോടെ നവംബര്‍ 15 മുതല്‍ നവംബര്‍ 23 വരെ ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന നടത്തുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യുഎസിലും മറ്റ് സ്ഥലങ്ങളിലുമുള്ള മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഘോഷിക്കുന്നതിനുള്ള അവസരമായി ക്രിസ്തുവിന്റെ രാജത്വതിരുനാളിന്റെ അവസരം ഉപയോഗിക്കുവാന്‍ 2012ല്‍ യുഎസ് ബിഷപ്പുമാര്‍ തീരുമാനിച്ചിരുന്നു. 1925ല്‍ പോപ്പ് പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ രചിച്ച
വത്തിക്കാന്‍: മക്കളെ നഷ്ടപ്പെടുന്നതിലുള്ള വേദന അതികഠിനമെന്ന് ഫ്രാന്‍സിസ് പാപ്പാ. മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാന്‍ നമുക്ക് വാക്കുകളില്ലെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, എന്ന, നവംബര്‍ മാസത്തിലേക്കുള്ള പ്രാര്‍ത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. മക്കളെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുക എന്നത് സാധാരണമല്ലെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, മക്കളെ നഷ്ടപ്പെടുകയെന്നത് അതിതീവ്രമായ ഒരു വേദനയാണെന്ന് വ്യക്തമാക്കി. എത്ര സദുദ്ദേശപരമാണെങ്കിലും, മക്കളെ നഷ്ടപ്പെട്ടുപോയവരെ ആശ്വസിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വാക്കുകള്‍ എല്ലായ്പ്പോഴും ഉപകാരപ്രദമാകണമെന്നില്ലെന്നും, ചിലപ്പോഴെങ്കിലും അവരിലെ
വത്തിക്കാന്‍: വലിയ ഒരു നിയോഗത്തോടെയുള്ള ജീവിതമാണ് മാധ്യമപ്രവര്‍ത്തകരുടേതെന്ന് ഫ്രാന്‍സിസ് പാപ്പാ. പരസ്പരബന്ധത്തിന്റെ പാലങ്ങള്‍ പണിയാനും, സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്താനും, വര്‍ത്തമാനകാലകാര്യങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. വത്തിക്കാന്‍ വാര്‍ത്താവിനിമയകാര്യാലയത്തിലെ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് മാധ്യമപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്. ഹൃദയങ്ങള്‍ തമ്മിലുള്ള ആശയവിനിമയമെന്ന സ്വപ്നത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ മുന്നില്‍ മുറിവേല്ക്കാന് തയ്യാറാകുന്ന ഒരു ശൈലിയോടെയും, കൂടുതല്‍ ധൈര്യത്തോടെയും എല്ലായിടങ്ങളിലേക്കുമെത്താനും, സ്വന്തം ആശയങ്ങളേക്കാള്‍, സത്യസന്ധതയോടും തീക്ഷണതയോടും കൂടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍
വത്തിക്കാന്‍: നമുക്ക് മുന്‍പേ സ്വര്‍ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകലവിശുദ്ധരുടെയും തിരുനാളില്‍ നാം അനുസ്മരിക്കുന്നതെന്നോര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയിലാണ് പാപ്പാ സകലവിശുദ്ധരുടെയും തിരുനാളിന്റെ കാര്യം പ്രത്യേകം പരാമര്‍ശിച്ചത്. ഈയൊരു തിരുനാള്‍ ഏവരും ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ഈ തിരുനാളിലൂടെ സഭ തന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായ, സ്വര്‍ഗീയമഹത്വത്തിലേക്കുള്ള നമ്മുടെ വിളിയെക്കുറിച്ചാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പറഞ്ഞു. സ്വര്‍ഗീയമഹത്വമെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സ്വര്‍ഗത്തിലായിരിക്കുന്ന
വത്തിക്കാന്‍ സിറ്റി: സ്ഥൈര്യലേപനം സഭയോട് വിടചൊല്ലുന്നതോ ഗുഡ്ബൈ പറയുന്നതോ ആയ കൂദാശയായി മാറരുതെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ഥൈര്യലേപന സ്വീകരണത്തിലൂടെ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സഭയിലെ സജീവ അംഗങ്ങളായി മാറണമെന്നും പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. തിരുവചനത്തിലൂടെയും കൂദാശകളിലൂടെയുമാണ് പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരണപ്രക്രിയ പ്രധാനമായും സംഭവിക്കുന്നത്. പ്രത്യേകിച്ചും പരിശുദ്ധാത്മാവിനെ പ്രകടമായി സ്വീകരിക്കുന്ന കൂദാശയാണ് സ്ഥിരീകരണ കൂദാശ. പന്തക്കുസ്താദിനത്തില്‍ അപ്പസ്തോലന്മാരില് പരിശുദ്ധാത്മാവ് വന്നപ്പോള്‍ സംഭവിച്ചതിന് തുല്യമായ ഫലമാണ് ഈ കൂദാശയിലൂടെ ലഭിക്കുന്നത്. തന്റെ ആട്ടിപറ്റത്തെ ക്രിസ്തു വേര്‍തിരിക്കുന്ന രാജകീയ മുദ്രയാണ്
വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ സ്തേഫാനോസിന്റെ തിരുനാള്‍ദിനത്തില്‍ റോമിലെ റെബീബിയ തടവറയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കും. ലോകമെമ്പാടുമുള്ള തടവറകളില്‍ കഴിയുന്നവര്‍ക്ക് വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുവാന്‍ അവസരം നല്‍കുന്നതിന്റെ പ്രതീകമായാണ് റോമിലെ തടവറയില്‍ വിശുദ്ധ വാതില്‍ പാപ്പ തുറക്കുന്നതെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രോ പ്രീഫെക്ട് ആര്‍ച്ചുബിഷപ് റിനൊ ഫിസിചെല്ലാ പറഞ്ഞു. ക്ലേശകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അനുഭവവേദ്യമാകുന്ന പ്രത്യാശയുടെ അടയാളങ്ങളായി മാറുവാനാണ് ജൂബില വര്‍ഷത്തില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന പാപ്പയുടെ തിരുവെഴുത്ത്
വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിന്റെ സന്ദേശവുമായി ലൂച്ചെയും കൂട്ടുകാരും വരുന്നു. സുവിശേഷത്തിന്റെയും പ്രത്യാശയുടെയും സന്ദേശം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയിലും ശൈലിയിലും അവരിലേക്ക് എത്തിക്കാന്‍ ജൂബിലി വര്‍ഷത്തിന് വേണ്ടി വത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ലൂച്ചെ – ഇറ്റാലിയന്‍ ഭാഷയില്‍ പ്രകാശം എന്നര്‍ത്ഥം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന പോപ്പ് സംസ്കാരത്തിന്റെ ഭാഷയില്‍ അവരോട് ഇടപെടുന്നതിനാണ് ഇത്തരത്തിലൊരു ചിഹ്നം ജൂബിലിവര്ഷത്തില് തിരഞ്ഞെടുത്തതെന്ന് ജൂബിലിയുടെ പ്രധാന സംഘാടനകനായ ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ പറഞ്ഞു. കോമിക്ക്സുമായി ബന്ധപ്പെട്ട് നടക്കുന്ന ലൂക്കാ കോമിക്ക്സ് ആന്‍ഡ്
വത്തിക്കാന്‍സിറ്റി: ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ അജപാലനാധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെ ഒപ്പുസമാഹരണം നടത്തി തയാറാക്കിയ അപേക്ഷ പരിശുദ്ധ സിംഹാസനത്തിന് സമര്‍പ്പിക്കുന്നതിനായി പൗരസ്ത്യ സഭാ കാര്യാലയം പ്രീഫെക്റ്റ് കര്‍ദിനാള്‍ ക്ലൗഡിയോ ഗുജറോത്തിക്ക് സമര്‍പ്പിച്ചു. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ്
Don’t want to skip an update or a post?