Follow Us On

08

October

2025

Wednesday

കോംഗോയില്‍ വീണ്ടും ഭീകരരുടെ വിളയാട്ടം; 60-ലധികം ക്രൈസ്തവരെ വധിച്ചു

കോംഗോയില്‍  വീണ്ടും ഭീകരരുടെ വിളയാട്ടം; 60-ലധികം ക്രൈസ്തവരെ വധിച്ചു

കിന്‍ഷാസ/ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: കോംഗോയിലെ എന്‍ടോയോ പട്ടണത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 64 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കിവു പ്രവിശ്യയിലെ സാന്‍ ജോസ് ഡി മംഗുരെഡ്ജിപ ഇടവകയില്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ സഖ്യകക്ഷിയായ ജിഹാദിസ്റ്റ് ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ് സാണ് ആക്രമണം നടത്തിയതെന്ന് പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്(എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തു. ഇടവകയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളെയാണ് തോക്കുകളും ചുറ്റികകളും ഉപയോഗിച്ച് ഭീകരര്‍ ആക്രമിച്ചത്.

ജൂലൈ 27 ന്, ഇറ്റൂറിയിലെ കൊമാണ്ടയിലുള്ള ദൈവാലയത്തില്‍ ജാഗരണപ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന യുവാക്കളുള്‍പ്പെടെ 40 ഓളമാളുകളെ ഭീകരര്‍ വധിച്ചിരുന്നു. ഫെബ്രുവരിയില്‍, ലുബെറോയിലെ ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തില്‍ നടന്ന നിഷ്ഠൂരമായ കൂട്ടക്കൊലയില്‍ ശിരച്ഛേദം ചെയ്യപ്പെട്ട നിലയിലുള്‍പ്പടെ 70 ലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 120-ലധികം സായുധ സംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളും സജീവമായ ഈ മേഖലയില്‍ സാധാരണക്കാരായ ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വത്തിന് വേണ്ടിയും മതസ്വാതന്ത്ര്യത്തിന് വേണ്ടിയും ശാശ്വത സമാധാനത്തിനായും നടപടികള്‍ സ്വീകരിക്കുവാന്‍ എസിഎന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

കിഴക്കന്‍ കോംഗോയില്‍ തുടര്‍ച്ചയായി അരങ്ങേറുന്ന ഭീകരാക്രമണങ്ങളില്‍ ഇരകളായവര്‍ക്ക് എസിഎന്‍ ഐകദാര്‍ഢ്യം പ്രകടിപ്പിച്ചു. ജീവന്റെ നാഥനായ ദൈവം, ഇപ്പോഴത്തെ കഷ്ടപ്പാടുകളുടെ മരുഭൂമിക്കപ്പുറം ശാശ്വത സമാധാനത്തിലേക്ക്  നയിക്കുമെന്ന പ്രത്യാശ  ബ്യൂട്ടെംബോ-ബെനി ബിഷപ്, മിസ്ഗ്ര. മെല്‍ച്ചിസെഡെക് സികുലി പാലുക്കു പ്രകടിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?