ലോകം നേരിടുന്ന വെല്ലുവിളികളില്‍ നിന്ന് യേശു മാത്രമേ നമ്മെ രക്ഷിക്കാന്‍ വരികയുള്ളൂ; കാരണം അവിടുത്തേക്ക് മാത്രമേ അതിനുള്ള ശക്തി ഉള്ളൂ: ലിയോ 14 ാമന്‍ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 27, 2025
വത്തക്കാന് സിറ്റി: തിരുഹൃദയത്തില്‍ നിന്ന് ആരംഭിച്ച് മറ്റുള്ളവരെ സ്നേഹിക്കാനും അവരോട് ക്ഷമിക്കാനും കഴിയുന്ന ഒരു ഹൃദയം ലോകത്തിന് തിരികെ നല്കുവാനുള്ള ആഹ്വാനവുമായി ലിയോ 14 ാമന്‍ പാപ്പ. പൊതുസദസ്സില്‍ ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ജര്‍മന്‍ ഭാഷകളില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ യേശുവിന്റെ തിരുഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ട ജൂണ്‍ മാസത്തില്‍ യേശുവിലേക്ക് തിരിയുവാന്‍ വിശ്വാസികളെ ക്ഷണിച്ചു. എല്ലാ ദിവസവും സുവിശേഷം വായിച്ചുകൊണ്ട് ആത്മീയ പോഷണം സ്വീകരിക്കുവാന്‍ പോളിഷ് ഭാഷയില്‍ പാപ്പ ആഹ്വാനം ചെയ്തു. 29-ന് ആഘോഷിക്കുന്ന വിശുദ്ധരായ പത്രോസിന്റെയും
വത്തിക്കാന്‍ സിറ്റി: ‘ദി ചോസന്‍’ പരമ്പരയിലെ യേശുവിനെ അവതരിപ്പിക്കുന്ന നടന് ജോനാഥന് റൂമി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ബുധനാഴ്ചത്തെ പൊതുസദസ്സിന്റെ അവസാനം ലിയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചോസന്‍ പരമ്പരയിലെ മറ്റ് അഭിനേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പരമ്പരയില്‍ മേരി മഗ്ദലനയായി അഭിനയിക്കുന്ന എലിസബത്ത് താബിഷ്, അപ്പസ്തോലനായ വിശുദ്ധ യോഹന്നാന് ആയി അഭിനയിക്കുന്ന ജോര്‍ജ് സാന്റിസ്, കന്യകാമറിയമായി അഭിനയിക്കുന്ന വനേസ ബെനവെന്റേ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. വത്തിക്കാന്‍ പുറത്തുവിട്ട ഫോട്ടോകളില്‍,
സോള്‍/ദക്ഷിണകൊറിയ: ഇരു കൊറിയകളുടെയും ഐക്യത്തിനുള്ള ആഹ്വാനവുമായി ദക്ഷിണകൊറിയന്‍ സഭ.’കൊറിയന്‍ ജനതയുടെ അനുരഞ്ജനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനാദിന’ത്തോടനുബന്ധിച്ചാണ് ഈ ആഹ്വാനം. പ്രാര്‍ത്ഥനാദിനം ആചരിക്കുന്നതിനായി മിയോങ്ഡോംഗ് കത്തീഡ്രലില്‍ ആയിരത്തിലധികം വിശ്വാസികള്‍ ഒത്തുകൂടി. കൊറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ വാര്‍ഷികമായ ജൂണ്‍ 25 നോട് അടുത്ത് വരുന്ന ഞായറാഴ്ചയാണ് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ദീര്‍ഘകാല വിഭജനം ശത്രുതയ്ക്കും അകല്‍ച്ചയ്ക്കും കാരണമായതായി സോളിലെ ആര്‍ച്ചുബിഷപ് പീറ്റര്‍ ചുങ് സൂണ്‍-തൈക്ക് പറഞ്ഞു. 80 വര്‍ഷത്തിലേറെയായി കൊറിയ വിഭജിക്കപ്പെട്ടിരിക്കുന്നു. നിരന്തരമായ പിരിമുറുക്കത്തിനും
വത്തിക്കാന്‍ സിറ്റി: ഭാവി വൈദീകര്‍ക്കുള്ള രൂപീകരണ കേന്ദ്രങ്ങള്‍ യേശു ചെയ്തതുപോലെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ ആയിരിക്കണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും ജൂബിലിയോടനുബന്ധിച്ച് വത്തിക്കാനിലെത്തിയ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ പ്രബോധനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ആര്ദ്രതക്കും കരുണക്കും സാക്ഷ്യം വഹിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. നിശബ്ദതയും ഏകാന്തതയും അനുഭവിക്കാന്‍ പ്രയാസകരമായ ‘അമിത ബന്ധത്തിന്റെ ഒരു യുഗത്തില്‍’ ഉപരിപ്ലവമായ ഒരു ആത്മീയ ജീവിതത്തിന്റെ
വത്തിക്കാന്‍ സിറ്റി: വികസ്വര രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ആഗോള പൊതു കടം ലഘൂകരിക്കുന്നതിന് പരിഷ്കാരങ്ങള്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടിന് പിന്തുണയുമായി വത്തിക്കാന്‍. ‘ജൂബിലി റിപ്പോര്‍ട്ട്: കടവും വികസന പ്രതിസന്ധികളും പരിഹരിക്കുന്നതിനും സുസ്ഥിര ജനകേന്ദ്രീകൃത ആഗോള സമ്പദ്വ്യവസ്ഥയ്ക്കുള്ള സാമ്പത്തിക അടിത്തറ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ബ്ലൂപ്രിന്റ്’ എന്ന തലക്കെട്ടിലുള്ള രേഖ, വത്തിക്കാന്റെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിലാണ് അവതരിപ്പിച്ചത്. ധാര്‍മിക തത്വങ്ങളെ അടിസ്ഥാനമാക്കി പൊതു കടത്തിന്റെ പുനഃസംഘടന നടത്തുന്നതിനുള്ള ഒരു മാര്‍ഗം കണ്ടെത്തുന്നതിനായി 2024 ജൂണില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
ടോക്യോ: ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ ആണവാക്രമണത്തിന്റെ 80ാം വാര്‍ഷികത്തില്‍ ജപ്പാനിലെ കത്തോലിക്കാ മെത്രാന്മാര്. കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ജപ്പാന് (സിബിസിജെ) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, ആണവായുധങ്ങള്‍ നിര്‍ത്തലാക്കുന്നതിനുള്ള തങ്ങളുടെ ‘ശക്തമായ പ്രതിബദ്ധത’ അണുബോംബാക്രമണം നേരിട്ട ഒരേയൊരു രാജ്യത്ത് നിന്നുള്ള ബിഷപ്പുമാര്‍ എന്ന വസ്തുതയില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. അണുബോംബിനെ നേരിട്ട തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച ഭീകര വേദന ഇപ്പോഴും തങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിട്ടുണ്ടെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. ബോംബിന്റെ തീവ്രതയും അത്
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി,വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും ജൂബിലിയാഘോഷങ്ങള്‍ക്ക് വ ത്തിക്കാനില്‍ തുടക്കമായി. ജൂബിലിയുടെ ഭാഗമായി ‘ജോയ്ഫുള്‍ പ്രീസ്റ്റ്സ്’ എന്ന പേരില്‍ പുരോഹിതര്‍ക്കായുള്ള ഡിക്കാസ്റ്ററി നടത്തുന്ന പ്രത്യേക ചടങ്ങില്‍ ലിയോ 14 ാമന്‍ പാപ്പ വൈദികരെ അഭിസംബോധന ചെയ്യും. ” ഞാന്‍ നിങ്ങളെ സുഹൃത്തുക്കള്‍ എന്നു വിളിച്ചിരിക്കുന്നു.” (യോഹന്നാന് 15:15) എന്നതാണ് ജോയ്ഫുള്‍ പ്രീസ്റ്റിന്റെ പ്രമേയം. 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതല്‍ 6:00 വരെ വത്തിക്കാനിനടുത്തുള്ള കോണ്‍സിലിയാസിയോണ്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ഈ
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കന്‍ ഇറാഖി ഗ്രാമമായ അല്‍-നസിരിയയില്‍ നിന്ന് അവസാനത്തെ ക്രൈസ്തവരും പലായനം ചെയ്തെങ്കിലും, അവിടെയുള്ള മാര്‍ ഒഡിഷോ ദൈവാലയത്തിന്റെ വാതിലുകള്‍ ഇന്നും തുറന്നാണിരിക്കുന്നത്. ഇതിന് നന്ദി പറയേണ്ടത് ഒരു പ്രാദേശിക യാസിദി കുടുംബത്തോടാണ്. ഇറാഖിലെ ന്യൂനപക്ഷ സമൂഹമായ യസീദി വംശത്തിലുള്ള വെയ്ല് ജെജോ ഖദീദയാണ് ഈ ദൈവാലയത്തിന്റെ താക്കോലുകള്‍ കൈവശം വച്ചിരിക്കുന്നത്, മാതാപിതാക്കളില്‍ നിന്ന് കൈമാറി ലഭിച്ച പാരമ്പര്യം തുടരുന്ന ഖദീദ, ഇന്ന് കുടുംബസമേതം ദൈവാലയം സംരക്ഷിക്കുന്നു. വൃത്തിയോടെയും പരിപാവനമായും ദൈവാലയം കാത്ത് സൂക്ഷിക്കുന്നു. 2012
Don’t want to skip an update or a post?