വാഴ്ത്തപ്പെട്ട കാര്ലോ അക്യുട്ടിസിനെ 2025 ഏപ്രില് 27-ന് വിശുദ്ധനായി പ്രഖ്യാപിക്കും
- Featured, LATEST NEWS, VATICAN
- November 22, 2024
വത്തിക്കാന് സിറ്റി: ഭാവിയിലെ പുനരൈക്യപ്പെട്ട സഭയില് മാര്പാപ്പയുടെ പരമാധികാരം എപ്രകാരമുള്ളതായിരക്കും? മാര്പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ഓര്ത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ അഭിപ്രായങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ട് സഭൈക്യം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന് ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ച 130 പേജുള്ള പഠനരേഖയിലെ ഒരു പ്രതിപാദ്യവിഷ്യമാണിത്. രണ്ടാം വത്തിക്കാന് കൗണ്സിലിന് ശേഷം മാര്പാപ്പയുടെ പരമാധികാരത്തെക്കുറിച്ചു നടന്നിട്ടുള്ള എക്യുമെനിക്കല് ചര്ച്ചകളുടെ സംഗ്രഹമായ ഈ രേഖയില് പെട്രൈന് ശുശ്രൂഷ എപ്രകാരം സിനഡാത്മകമായി ചെയ്യാനാവുമെന്ന് പരിശോധിക്കുന്നു. കത്തോലിക്ക സഭയില് സിനഡാലിറ്റി വളരേണ്ടത് ആവശ്യമാണെന്നും പൗരസ്ത്യ സഭകളുടെ സിനഡല് സംവിധാനങ്ങളില് നിന്ന് ലത്തീന് സഭക്ക്
റോം: ഫ്രാന്സിസ് മാര്പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. തെക്കന് ഇറ്റലിയിലെ അപുലിയ ജില്ലയില്പെട്ട സാവെല്ലത്രി പട്ടണത്തിലെ ബോര്ഗോ എഗ്നാസിയ റിസോര്ട്ടില് നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. മാര്പാപ്പയെ ഇന്ത്യാസന്ദര്ശനത്തിനായി പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. മാര്പാപ്പയെ ആശ്ലേഷിച്ചാണ് പ്രധാനമന്തി നരേന്ദ്രമോദി സൗഹൃദം പങ്കുവച്ചത്. ജി-7 ഉച്ചകോടിയുടെ ഭാഗമായി മാര്പാപ്പയുമായി താന് കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതല് മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താന് ആദരിക്കുന്നതായും ഇന്ത്യ സന്ദര്ശിക്കാന് മാര്പാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്സ്
വത്തിക്കാന് സിറ്റി: നിങ്ങള് യഥാര്ത്ഥത്തില് സ്വതന്ത്രനാണോ? നിങ്ങള് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പരിതസ്ഥിതികളില്, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന് നിങ്ങള്ക്ക് കഴിയുന്നുണ്ടോ? അതോ, പണം, അധികാരം, വിജയിക്കാനുള്ള വ്യഗ്രത തുടങ്ങിയവയുടെ തടവിലാണോ നിങ്ങള്? ത്രികാലജപ പ്രാര്ത്ഥനയോടനുബന്ധിച്ച് നടത്തിയ വിചിന്തനത്തില് ഫ്രാന്സിസ് പാപ്പാ ചോദിച്ച ചോദ്യമാണിത്. ക്രിസ്തുവിനെപ്പോലെ സ്വതന്ത്രനാണോ അതോ ലൗകികതയുടെ തടവിലാണോ എന്ന് സ്വയം ചിന്തിക്കാന് പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സമീപിക്കുന്നതില് നിന്ന് തടയുന്ന എല്ലാറ്റിനെയും ഒഴിവാക്കാന് പാപ്പാ ആഹ്വാനം ചെയ്തു. യേശു സമ്പത്തിന്റെ കാര്യത്തില്
മൊസൂള്: മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം നടന്ന് പത്ത് വര്ഷം പിന്നിടുമ്പോഴും പ്രദേശത്തെ ക്രൈസ്തവരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് അല്കോഷിലെ കല്ദായ ബിഷപ് പോള് താബിറ്റ് മെക്കോ. 2014 ജൂണ് 10-നാണ് ഐസിസ് ജിഹാദിസ്റ്റുകള് ഇറാഖി നഗരമായ മൊസൂളില് ആദ്യമായി കരിങ്കൊടി ഉയര്ത്തിയത്. ജിഹാദികളുടെ വരവിന് മുമ്പ് മൊസൂളില് 1200 ക്രിസ്ത്യന് കുടുംബങ്ങളെങ്കിലും താമസിച്ചിരുന്നു. 2017-ല് മൊസൂള് ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കി. എങ്കിലും മാസങ്ങള് നീണ്ടുനിന്ന സൈനിക ഇടപെടലുകളിലൂടെ മൊസൂളിലെ ജിഹാദി ഭരണം അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും
വാഷിംഗ്ടണ് ഡിസി: അമേരിക്കയുടെ തെരുവുകളില് അനുഗ്രഹവര്ഷമായി മാറുന്ന ദിവ്യകാരുണ്യ തീര്ത്ഥാടനം ശ്രദ്ധേയമാകുന്നു. ദേശീയ ദിവ്യകാരുണ്യ തീര്ത്ഥാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില് നടക്കുന്ന ദിവ്യകാരുണ്യ തീര്ത്ഥാടനത്തില് ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. വാഷിംഗ്ടണ് ഡിസിയിലെ ‘ലിറ്റില് റോം’ എന്നറിയപ്പെടുന്ന പ്രദേശത്തെ തെരുവുകളിലൂടെ നടന്ന തീര്ത്ഥാടനത്തില് 1,200 ലധികം പേര് പങ്കാളികളായി. ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയുള്ള തീര്ത്ഥാടനം വിവിധ മതവിഭാഗങ്ങളെയും ആകര്ഷിക്കുന്നുണ്ട്. വീടുകളു ടെയും ഷോപ്പിംഗ് മാളുകളുടെയും മുമ്പില് പ്രദക്ഷിണം കാണാന് ആളുകള് കൂടിനില്ക്കുന്നതും പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശുദ്ധ
വത്തിക്കാന്സിറ്റി: മനുഷ്യന്റെ സമഗ്രമായ വികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യമാണെന്ന് ആര്ച്ചുബിഷപ് പോള് റിച്ചാര്ഡ് ഗാലഗര്. മതസ്വാതന്ത്ര്യത്തെക്കുറിച്ച് റോമില് നടന്ന കോണ്ഫ്രന്സിലാണ് ‘വത്തിക്കാന് സെക്രട്ടറി ഫോര് റിലേഷന്സ് വിത്ത് സ്റ്റേറ്റ്സ് ആന്ഡ് ഇന്റര്നാഷണല് ഒര്ഗനൈസേഷന്സ്’ ആര്ച്ചുബിഷപ് ഗലാഗര് ഈ കാര്യം വ്യക്തമാക്കിയത്. സോവറിന് ഓര്ഡര് ഓഫ് മാള്ട്ടാ, അറ്റ്ലാന്റിക്ക് കൗണ്സില്, പൊന്തിഫിക്കല് ഉര്ബന് സര്വകലാശാല, നോട്ര ഡാം സര്വകലാശാല മറ്റ് സര്വകലാശാലകള് എന്നിവ ചേര്ന്ന് സംയുക്തമായാണ് കോണ്ഫ്രന്സ് സംഘടിപ്പിച്ചത്. ഏഴിലൊരു ക്രിസ്ത്യാനി എന്ന തോതില് ലോകമെമ്പാടുമായി 36.5 കോടി ക്രൈസ്തവര്
വത്തിക്കാന് സിറ്റി: മാതാപിതാക്കള് തമ്മില് വഴക്കുണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല് ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കണമെന്നും കുടുംബങ്ങളെ ഓര്മപ്പെടുത്തി ഫ്രാന്സിസ് മാര്പാപ്പ. അങ്ങനെ പരിഹരിച്ചില്ലെങ്കില് തുടര്ന്നുള്ള ദിവസങ്ങളില് സംഭവിക്കുന്ന ശീതയുദ്ധം ഭീകരമായിരിക്കുമെന്ന് പാപ്പ പറഞ്ഞു. ‘ സ്കൂള് ഓഫ് പ്രെയര്’ പദ്ധതിയുടെ ഭാഗമായി റോമിലെ ഒരു ഭവനസമുച്ചയത്തില് നടത്തിയ സന്ദര്ശനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുടുംബങ്ങള് കുട്ടികള്ക്ക് വളരാന് ഏറ്റവും ആവശ്യമായ ഓക്സിജനാണെന്ന് ഓര്മിപ്പിച്ച പാപ്പ, ചില കൊടുങ്കാറ്റുകളൊക്കെ ഉണ്ടാകുമെങ്കിലും കുടുംബബന്ധങ്ങള് എപ്പോഴും സംരക്ഷിക്കണമെന്ന് വ്യക്തമാക്കി. ജീവിതത്തില്
വത്തിക്കാന് സിറ്റി: സിനഡാലിറ്റിയെക്കുറിച്ച് ചര്ച്ച ചെയ്യുന്നതിനായി റോമില് ചേരുന്ന ബിഷപ്പുമാരുടെ സിനഡിന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള പ്രവര്ത്തനരേഖ തയാറാക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് ആരംഭിച്ചു. വിവിധ രാജ്യങ്ങളില് നിന്നുള്ള 20 ഓളം ദൈവശാസ്ത്രജ്ഞരാണ് പ്രവര്ത്തനരേഖയുടെ പണിപ്പുരയില് റോമില് വ്യാപൃതരായിരട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറില് നടന്ന സിനഡിന്റെ സമാപനത്തില് പുറത്തിറക്കിയ ക്രോഡീകരിച്ച റിപ്പോര്ട്ട്, കഴിഞ്ഞ മാസങ്ങളില് വിവിധ ബിഷപ്സ് കോണ്ഫ്രന്സുകളിലൂടെയും, പൗരസ്ത്യ സഭകളിലൂടെയും, ബിഷപ്സ് കോണ്ഫ്രന്സുകളുടെ കൂട്ടായ്മകളിലൂടെയും ലഭിച്ചിട്ടുള്ള റിപ്പോര്ട്ടുകള്, സന്യാസ സഭകളുടെ സുപ്പീരിയേഴ്സിന്റെ സമ്മേളനം തയാറാക്കിയ രേഖ, റോമില് നടന്ന ഇടവക വൈദികരുടെ
Don’t want to skip an update or a post?