Follow Us On

19

October

2024

Saturday

  • മുന്‍ ആംഗ്ലിക്കന്‍ വൈദികന്‍ യുകെ ഓര്‍ഡിനറിയേറ്റിലെ ആദ്യ ബിഷപ്

    മുന്‍ ആംഗ്ലിക്കന്‍ വൈദികന്‍ യുകെ ഓര്‍ഡിനറിയേറ്റിലെ ആദ്യ ബിഷപ്0

    ലണ്ടന്‍: യുകെ ആസ്ഥാനമായുള്ള ഔര്‍ ലേഡി ഓഫ് വാല്‍സിംഗാം ഓര്‍ഡിനറിയേറ്റിന്റെ വികാരി ജനറാളും മുന്‍ ആംഗ്ലിക്കന്‍ വൈദികനുമായ ഫാ. ഡേവിഡ് വാലര്‍ ഈ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പാകും. 13 വര്‍ഷമായി ഓര്‍ഡിനറിയേറ്റിന്റെ ചുമതല വഹിക്കുന്ന മോണ്‍.  കെയ്ത്ത് ന്യൂട്ടന്‍ വിരമിക്കുന്ന ഒഴിവിലാണ് ഡേവിഡ് വാലര്‍ യുകെ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പായി നിയമിതനായത്. ആംഗ്ലിക്കന്‍ സഭയിലായിരുന്ന സമയത്ത് വിവാഹിതനായിരുന്നതിനാല്‍ മോണ്‍. കെയ്ത്ത് ന്യൂട്ടനെ ബിഷപ്പായി നിയമിച്ചിരുന്നില്ല. ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്ക സഭയിലേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആംഗ്ലിക്കന്‍

  • ഇടവക വൈദികരുടെ സമ്മേളനം റോമില്‍  ആരംഭിച്ചു

    ഇടവക വൈദികരുടെ സമ്മേളനം റോമില്‍ ആരംഭിച്ചു0

    റോം: ലോകമെമ്പാടുനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ഇടവക വൈദികരുടെ സംഗമത്തിന് റോമില്‍ തുടക്കമായി. തങ്ങളുടെ അജപാലന അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രാദേശികതലത്തില്‍ സിനഡല്‍ സഭയായി എങ്ങനെ പ്രവര്‍ത്തിക്കാം എന്ന വിഷയത്തെക്കുറിച്ച് നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വൈദികര്‍ ചര്‍ച്ചകള്‍ നടത്തും. റോമിന് സമീപമുള്ള ഫ്രട്ടേര്‍ണ ഡോമസ് റിട്രീറ്റ് കേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍  300 റോളം ഇടവക വൈദികരാണ് പങ്കെടുക്കുന്നത്. സമ്മേളനം കര്‍ദിനാള്‍ മാരിയോ ഗ്രെഷ് ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് നടക്കുക എന്നതിലുപരി ദൈവത്തോടൊപ്പം നടക്കുക എന്നതാണ് സിനഡാലിറ്റികൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു.

  • ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും

    ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും0

    വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യെക്കുറിച്ച് ജി7 രാജ്യങ്ങള്‍ നടത്തുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ധാര്‍മികവും സാംസ്‌കാരികവുമായ ചട്ടക്കൂട് നിര്‍മിക്കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കാനാവുമെന്ന് ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് എക്‌സില്‍ കുറിച്ച് സന്ദേശത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കുറിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ ജി7 രാജ്യങ്ങളുടെ സമ്മേളത്തല്‍ പങ്കെടുക്കുന്നത്. യുഎസ്, ജപ്പാന്‍, ജര്‍മ്മനി, യുകെ, ഫ്രാന്‍സ്, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി7 രാജ്യങ്ങള്‍.

  • ഈ പുഞ്ചിരി മാഞ്ഞു, അല്ല മായ്ച്ചു

    ഈ പുഞ്ചിരി മാഞ്ഞു, അല്ല മായ്ച്ചു0

    അനാ എസ്ട്രാഡാ എന്ന 47 കാരി ഇനി ഇല്ല. ദയാവധമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദയാരഹിതമായ കൊലപാതകത്തിന്റെ പെറുവിലെ ആദ്യത്തെ ഇരയായി അന്ന യാത്രയായി. ദയാവധത്തിന് പെറുവിലെ ഭറണഘടന അനുമതി നല്‍കുന്നില്ലെങ്കിലും അനാ എസ്ട്രാഡയുടെ പ്രത്യേക കേസ് പെറുവിലെ സുപ്രീം കോടതി ദയാവധത്തിനായി അംഗീകരിക്കുകയായിരുന്നു. മസിലുകളുടെ പ്രവര്‍ത്തനം ക്രമാനുഗതമായി ദുര്‍ബലമാകുന്ന പോളിമൈസ്റ്റോസിസ് എന്ന ഭേദപ്പെടുത്താനാവാത്ത രോഗബാധിതയായതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്ത അന്നയുടെ ആത്മാവിന് വേണ്ടി നമുക്ക് ഇനി ചെയ്യാവുന്നത് പ്രാര്‍ത്ഥികുക എന്നത് മാത്രം. മനുഷ്യന്റെ ജീവനെ അപഹരിക്കുന്നത് ഒരു

  • വലിയ പുഞ്ചിരിയോടെ സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക:  സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ

    വലിയ പുഞ്ചിരിയോടെ സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക: സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഹൃദയം ദൈവത്തിലര്‍പ്പിച്ചുകൊണ്ടും തുറന്ന കരങ്ങളോടെയും വലിയ പുഞ്ചിരിയോടെയും കണ്ടുമുട്ടുന്ന എല്ലാവരോടും സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌പെയിനിലെ സെവില്ലയില്‍ നിന്നെത്തിയ സെമിനാരി വിദ്യാര്‍ത്ഥികളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഹൃദയത്തോടെ ജനങ്ങളെ ആര്‍ദ്രതയോടെ പരിപാലിക്കുന്ന ഇടയന്‍മാരായി തീരുവാന്‍ പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ദൈവത്തിന്റെ പ്രത്യേക വിളി ലഭിച്ചവരാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍. അധ്യാപകരുടെ സഹായത്തോടെ കര്‍ത്താവിന്റെ മാതൃക പിന്‍ചെല്ലുന്ന അജപാലകരായി നിങ്ങള്‍ മാറണം. ആത്മീയ ജീവിതം, പഠനം, കമ്മ്യൂണിറ്റി ലൈഫ്, അപ്പസ്‌തോലിക

  • ഭൂമിയുടെ സംരക്ഷണത്തിനും ലോകമസമാധാനത്തിനുമായി ധീരമായ നടപടികള്‍ ഉണ്ടാകണം

    ഭൂമിയുടെ സംരക്ഷണത്തിനും ലോകമസമാധാനത്തിനുമായി ധീരമായ നടപടികള്‍ ഉണ്ടാകണം0

    വത്തിക്കാന്‍ സിറ്റി: ഭൂമിയുടെ സംരക്ഷണത്തിനും ലോകസമാധാനത്തിനുമായി ധീരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭൗമദിനത്തോടനുബന്ധിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. തങ്ങളുടെ തലമുറ വരുന്ന തലമുറകള്‍ക്ക് വേണ്ടി ധാരാളം സമ്പത്ത് അവശേഷിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഭൂമിയെ സംരക്ഷിക്കുന്ന കാര്യത്തിലും ഭൂമിയില്‍ സമാധാനം സ്ഥാപിക്കുന്ന കാര്യത്തിലും തങ്ങളുടെ തലമുറ പരാജയപ്പെട്ടന്നുമാണ് പാപ്പ എക്‌സില്‍ കുറിച്ചത്. നാശത്തിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ ശില്‍പ്പികളും പരിചാരകരുമായി മാറിക്കൊണ്ട് ഭൂമിയെ സംരക്ഷിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കിന്റെ നിര്‍മാണവും ഉപയോഗവും അടിയന്തിരമായി കുറയ്ക്കുക

  • പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക വിശ്വാസി

    പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക വിശ്വാസി0

    ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക അഭിഭാഷകനായ ഖാലില്‍ താഹിര്‍ സിന്ധു നിയമിതനായി. പാക്കിസ്ഥാനില്‍ ഏറ്റവുമധികം ക്രൈസ്തവര്‍ വസിക്കുന്ന പ്രവിശ്യയാണ് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ ഹൃദയഭൂമിയായ പഞ്ചാബ് പ്രവിശ്യ. സിഖ് മതത്തിന്റെ പ്രതിനിധിയായ സര്‍ദാര്‍ രമേശ് സിംഗ് അറോറയാണ് പ്രവിശ്യയുടെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായുള്ള മന്ത്രി. നേരത്തെ പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായും, ആരോഗ്യമന്ത്രി യായും, ന്യൂനപക്ഷങ്ങള്‍ക്കായുള്ള മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഫൈസലാബാദില്‍ നിന്നുള്ള സിന്ധു, മതനിന്ദാ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ക്രൈസ്തവര്‍ക്ക് ശക്തമായ

  • പന്തക്കുസ്ത അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വിശുദ്ധ പദവിയിലേക്ക്

    പന്തക്കുസ്ത അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വിശുദ്ധ പദവിയിലേക്ക്0

    ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗാല്‍ഗിനിയുടെ അധ്യാപകയുമായിരുന്ന വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ മധ്യസ്ഥതയിലുള്ള അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ബ്രെയിന്‍ ഡെത്തിലേക്ക് വഴുതി വീഴുകയായിരുന്ന ബ്രസീലില്‍ നിന്നുള്ള പൗലോ എന്ന വ്യക്തിയുടെ അത്ഭുതസൗഖ്യമാണ് പാപ്പ അംഗീകരിച്ചത്. മരത്തില്‍ നിന്ന് വീണ് പൗലോ കോമയിലായിരുന്ന സമയത്ത് കരിസ്മാറ്റിക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ട പൗലോ ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രി വിടുകയുമായിരുന്നു. ഈ അത്ഭുതം അംഗീകരിച്ചതോടെ

Latest Posts

Don’t want to skip an update or a post?