നിഖ്യാ കൗണ്സിലിന്റെ 1700-ാം വാര്ഷികം
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- February 23, 2025
വാര്സോ: ഭയപ്പെട്ട് ഓടിയൊളിക്കാതെ ക്രിസ്തുവിന്റെ കുരിശിന് ചുവട്ടില് തന്നെ നില്ക്കുന്നതാണ് യഥാര്ത്ഥ ക്രൈസ്തവവിശ്വാസിയുടെ ലക്ഷണമെന്ന് കര്ദിനാള് ഗെര്ഹാര്ഡ് മുള്ളര്. പോളണ്ടിലെ മരിയന് തീര്ത്ഥാടന കേന്ദ്രമായ പിക്കറി സ്ലാസ്കിയിലേക്ക് നടന്ന സ്ത്രീകളുടെ തീര്ത്ഥാടനത്തിന്റെ സമാപനത്തില് ദിവ്യബലിയര്പ്പിച്ച് സന്ദേശം നല്കുകയായിരുന്നു കര്ദിനാള്. 17 ാം നൂറ്റാണ്ടില് മറിയത്തിനായി സമര്പ്പിച്ച ഈ തീര്ത്ഥാടനകേന്ദ്രത്തിലേക്ക് മേയ് മാസത്തില് പുരുഷന്മാരും ഓഗസ്റ്റ് മാസത്തില് സ്ത്രീകളും തീര്ത്ഥാടനം നടത്തി വരുന്നു. സഭ ഒരു ആത്മീയ സ്പാ അല്ലെന്നും സുവിശേഷവത്കരണത്തിനായാണ് സഭ നിലകൊള്ളുന്നതെന്നും തീര്ത്ഥാടന കേന്ദ്രം സ്ഥിതി
വത്തിക്കാന് സിറ്റി: യേശു തന്റെ ശരീരം തന്നെ നല്കി നമ്മെ പരിപോഷിപ്പിക്കുന്ന അത്ഭുതമാണ് ദിവ്യകാരുണ്യമെന്ന് ഫ്രാന്സിസ് മാര്പാപ്പ. പിതാവ് നമുക്ക് നല്കുന്ന ഈ സ്വര്ഗീയ അപ്പം പുത്രന്റെ ശരീരം തന്നെയാണെന്നും പ്രത്യാശക്കും സത്യത്തിനും രക്ഷക്കും വേണ്ടിയുള്ള ഹൃദയത്തിന്റെ വിശപ്പ് ശമിപ്പിക്കുന്ന ഈ ഭക്ഷണം നമുക്ക് അത്യന്താപേക്ഷിതമാണെന്നും ത്രികാലജപ പ്രാര്ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില് പാപ്പ വ്യക്തമാക്കി. അത്ഭുതതത്തോടെയും കൃതജ്ഞതയോടെയും ദിവ്യകാരുണ്യമെന്ന അത്ഭുതത്തെക്കുറിച്ച് ധ്യാനിക്കുവാന് വത്തിക്കാന്റെ അപ്പസ്തോലിക കൊട്ടാരത്തില് നിന്ന് നടത്തിയ പ്രഭാഷണത്തില് പാപ്പ വിശ്വാസികളെ ക്ഷണിച്ചു. എല്ലാറ്റിനെയും അതിശയിപ്പിക്കുന്ന
തുടരെത്തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങള് പരിഗണിച്ച് ഈ വര്ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്ഗാരോപണതിരുനാള് കനത്ത സുരക്ഷയിലാണ് ഫ്രാന്സ് ആഘോഷിച്ചത്. ആരാധനാലയങ്ങള്ക്കും ക്രൈസ്തവ വിശ്വാസ പ്രകടനങ്ങള്ക്കും നേരെ തീവ്രവാദ ഭീഷണി ഉയരുന്ന പശ്ചാത്തലത്തില് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്ഡ് ഡര്മാനിന് ‘തീവ്ര ജാഗ്രത’ നിര്ദ്ദേശം നല്കുകയായിരുന്നു. മരിയന് ഭക്തിയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്, തീര്ത്ഥാടനങ്ങള് എന്നിവ ഈ ദിവസങ്ങളില് നടക്കുന്നതിനാല് വലിയ മുന്കരുതലുകള് സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രാന്സില്, സ്വര്ഗ്ഗാരോപണ തിരുനാള് പൊതു അവധി ദിവസമാണ്. ലൂര്ദ് തീര്ത്ഥാടന കേന്ദ്രത്തിലേക്ക് ഉള്പ്പെടെ രാജ്യത്തു
ഹാസെല്റ്റ്/ബല്ജിയം: പരിശുദ്ധ കന്യകാമറിയത്തിന്റെ വിശേഷണങ്ങളിലൊന്നായ ‘ജസെയുടെ വേര്’ എന്ന നാമത്തെ അടിസ്ഥാനമാക്കി ബല്ജിയത്തിലെ ഹാസെല്റ്റ് നഗരത്തില് ഏഴു വര്ഷത്തിലൊരിക്കല് ആഘോഷിക്കുന്ന തിരുനാളാണ് ‘വിര്ഗ ജെസെ’. 340 വര്ഷങ്ങളായി തുടര്ന്നുവരുന്ന ഈ തിരുനാളാഘോഷം ഈ വര്ഷം ഓഗസ്റ്റ് 11-25 വരെ ഹാസെല്റ്റ് നഗരത്തില് ആഘോഷിക്കുകയാണ്. ”ജസെയുടെ കുറ്റിയില്നിന്ന് ഒരു മുള കിളിര്ത്തുവരും; അവന്റെ വേരില്നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്ക്കും.” എന്ന വചനത്തില് പറയുന്ന ജസെയുടെ വേര് പരിശുദ്ധ മറിയമാണെന്ന പാരമ്പര്യത്തില് നിന്നാണ് ഈ തിരുനാളാഘോഷം ഉടലെടുത്തത്. പരിശുദ്ധ മറിയത്തിന്റെ
ഡബ്ലിന്: അയര്ലണ്ടിലെ കോ ഗാല്വേയില് റെന്മോര് ബാരക്കിന് പുറത്ത് വ്യാഴാഴ്ച രാത്രി സൈനിക ചാപ്ലിനായി സേവനം ചെയ്യുന്ന ഫാ. പോള് എഫ് മര്ഫി (52) എന്ന വൈദികന് കുത്തേറ്റു. കൗണ്ടി വാട്ടര്ഫോര്ഡിലെ ട്രാമോറിലെ ഡണ്ഹില്ലിലും ഫെനോര് ഇടവകയിലും മറ്റിടങ്ങളിലും സേവനം ചെയ്ത ശേഷമാണ് 2013ല് അദ്ദേഹം ആര്മി ചാപ്ലിനായി ഉത്തരവാദിത്വമേറ്റെടുക്കുന്നത്. ഐറിഷ് സൈനികരെ സന്ദര്ശിക്കാന് സിറിയയിലേക്കും ലെബനോനിലേക്കും ഉള്പ്പെടെ, നിരവധി വിദേശ യാത്രകള് ഫാ. മര്ഫി നടത്തിയിരിന്നു. ലൂര്ദിലേക്കുള്ള അന്താരാഷ്ട്ര വാര്ഷിക സൈനിക തീര്ത്ഥാടനത്തില് പ്രതിരോധ സേനയെ
വത്തിക്കാന് സിറ്റി: മാര്പാപ്പയുടെ അംഗരക്ഷകന്റെ കുപ്പായം അഴിച്ചുവച്ച് വൈദീകനാകാന് ഒരുങ്ങുന്ന യുവാവിന്റെ ജീവിതം ശ്രദ്ധേയമാകുന്നു. 34 കാരനായ ദിദിയര് ഗ്രാന്ഡ്ജീന് എന്ന യുവാവാണ് മാര്പാപ്പയുടെ അധികാരത്തിന് കീഴില് കത്തോലിക്ക സഭയെ കൂടുതല് സേവിക്കുന്നതിനായി ജീവിതം സമര്പ്പിച്ചത്. സ്വിറ്റ്സര്ലന്ഡിലെ ഫ്രിബര്ഗില് ജനിച്ചു വളര്ന്ന ദിദിയര്, 21ാം വയസ്സില് സ്വിസ് ആര്മിയുടെ റിക്രൂട്ട്മെന്റ് പരിശീലനം പൂര്ത്തിയാക്കി 2011 മുതല് 2019 വരെ പൊന്തിഫിക്കല് സ്വിസ് ഗാര്ഡില് സേവനമനുഷ്ഠിച്ചു. മാര്പാപ്പയുടെ അംഗരക്ഷകന് എന്ന നിലയില് പ്രാര്ത്ഥനയില് അധിഷ്ഠിതമായ ജീവിതമായിരുന്നു ദിദിയറിന്റേത്. വത്തിക്കാനിലെത്തുന്ന
വത്തിക്കാന് സിറ്റി: ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്ത് വിമാന അപകടത്തില് കൊല്ലപ്പെട്ട 61 പേര്ക്ക് വേണ്ടി പ്രാര്ത്ഥനയുമായി ഫ്രാന്സിസ് മാര്പാപ്പ. സെന്റ് പീറ്റേഴസ് ചത്വരത്തില് പാപ്പ നയിച്ച ത്രികാലജപപ്രാര്ത്ഥനക്ക് ശേഷമാണ് ബ്രസീലില് നടന്ന വിമാന അപകടത്തില് മരണമടഞ്ഞവര്ക്ക് വേണ്ടി പാപ്പ പ്രാര്ത്ഥിച്ചത്. ഉക്രെയ്ന്, മിഡില് ഈസ്റ്റ്, പാലസ്തീന്, ഇസ്രായേല്, സുഡാന്, മ്യാന്മാര് തുടങ്ങിയ പ്രദേശങ്ങളില് സമാധാനമുണ്ടാകുന്നതിന് വേണ്ടിയും പാപ്പ പ്രാര്ത്ഥിച്ചു. ഹിരോഷിമയിലും നാഗാസാക്കിയിലും ആറ്റം ബോംബ് വര്ഷിച്ചതിന്റെ വാര്ഷികം അനുസ്മരിച്ച പാപ്പ ആ സംഭത്തിലും എല്ലാ യുദ്ധങ്ങളിലും
ജറുസലേം: ഗാസയിലെ വെടിനിര്ത്തലിനും ബന്ധികളാക്കപ്പെട്ടവരുടെ മോചനത്തിനും വേണ്ടിയുള്ള ചര്ച്ചകള് പുനരാരംഭിക്കുവാന് ഇരുപക്ഷത്തുമുള്ളവര് സമ്മതിച്ചത് പ്രത്യാശ നല്കുന്ന അടയാളമാണെന്ന് ഹോളി ലാന്ഡ് കസ്റ്റോസ് ഫാ. ഫ്രാന്സെസ്കോ പാറ്റണ്. മാതാവിന്റെ സ്വര്ഗാരോപണ തിരുനാള്ദിനത്തില് ഈ ചര്ച്ച നടക്കുന്ന പശ്ചാത്തലത്തില് മിഡില് ഈസ്റ്റിനു വേണ്ടിയും ലോകം മുഴുവന് വേണ്ടിയും പ്രാര്ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫാ. ഫ്രാന്സെസ്കോ പാറ്റണ് വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന വൈദികര്ക്ക് കത്തയച്ചു. സമാധാനത്തിന് വേണ്ടി പ്രാര്ത്ഥിക്കുവാനുള്ള കര്ദിനാള് പിയര്ബാറ്റിസ്റ്റ പിസബെല്ലായുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണ് സ്വര്ഗാരോപണ തിരുനാള്ദിനത്തില് സമാധാനത്തിന് വേണ്ടി
Don’t want to skip an update or a post?