അബുജ/നൈജീരിയ: ഇസ്ലാമിക്ക് ഭീകരസംഘടനയായ ബൊക്കോ ഹറാം ജൂണ്‍ 1 ന് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ ഫാ. അല്‍ഫോണ്‍സസ് അഫീന മോചിതനായി. മുബി നഗരത്തില്‍ നിന്ന് മൈദുഗുരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫാ.അഫീനയെ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ പട്ടണമായ ഗ്വോസയ്ക്ക് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്.
ഒരു സൈനിക ചെക്ക്പോയിന്റില്‍, അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരം ആയുധധാരികളായ ആളുകള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബൊക്കോ ഹറാമാണെന്ന് മൈദുഗുരി ബിഷപ് ജോണ്‍ ബോഗ്മ ബകേനി, പിന്നീട് സ്ഥിരീകരിച്ചു. 2017 സെപ്റ്റംബര്‍ മുതല്‍ 2024 വരെ യുഎസ്എയില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫാ. അഫീനയുടെ മോചനത്തിനായി അമേരിക്കയിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *