വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ 2025 ഏപ്രില്‍ 27-ന് വിശുദ്ധനായി പ്രഖ്യാപിക്കും
- Featured, LATEST NEWS, VATICAN
- November 22, 2024
കത്തോലിക്ക സഭയുടെ പ്രബോധനങ്ങളില്‍ ഇഷ്ടമുള്ളവയെ സ്വീകരിക്കുകയും ഇഷ്ടമില്ലാത്തവയെ നിരാകരിക്കുകയും ചെയ്യുന്ന കഫെറ്റീരിയ കത്തോലിക്ക വിശ്വാസികളുടെ സംഖ്യ യുഎസില്‍ വര്‍ധിക്കുന്നതായി സൂചന. കത്തോലിക്ക വിശ്വാസിയെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും ഒന്‍പത് മാസം വരെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമനിര്‍മാണത്തിന് ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വിശേഷിപ്പിക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കര്‍ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി ഈ പദം ഉപയോഗിച്ചിരുന്നു. ഗര്‍ഭഛിദ്രം, യൂത്തനേഷ്യ (ദയാവധം), വധശിക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് പല കത്തോലിക്കരും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളെക്കാളുപരിയായി വ്യക്തിപരമായ ബോധ്യങ്ങളും താല്‍പ്പര്യങ്ങളും പിന്തുടരുന്നത്. കത്തോലിക്ക
വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ മറ്റ് 18 പേര്‍ക്കൊപ്പം ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്ലിന് പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ പുനരുദ്ധാരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫാ. ഗ്രെഗ് ബോയ്ലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 1984-ല്‍ വൈദികനായി അഭിഷിക്തനായ ഫാ. ബോയ്ല്‍ 1992ലാണ് ഹോംബോയ് ഇന്‍ഡസ്ട്രീസിന് തുടക്കം കുറിക്കുന്നത്. ലോസ് ആഞ്ചലസ് നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച് ഈ സംരംഭം ഇന്ന്
ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാരപ്രവൃത്തിക്ക് ഇന്നും പ്രസക്തിയുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് നഗരമായ പാരെ ലെ മോണിയലില്‍ ഈശോയുടെ തിരുഹൃദയം വിശുദ്ധ മാര്‍ഗരറ്റ് അലക്കോക്കിന് പ്രത്യക്ഷപ്പെട്ടതിന്റെ 350ാം വാര്‍ഷികത്തോടനുബന്ധിച്ച് റോമില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. മനുഷ്യര്‍ ചെയ്ത പാപങ്ങളുടെ പരിഹാരമായി ഈശോ വിശുദ്ധ മാര്‍ഗരറ്റ് മേരിയോട് പരിഹാരപ്രവൃത്തികള്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ഈ പരിഹാരപ്രവൃത്തികള്‍ ഈശോയെ ആശ്വസിപ്പിച്ചിട്ടണ്ടെങ്കില്‍ മുറിവേറ്റ എല്ലാ മനുഷ്യരെയും പരിഹാരപ്രവൃത്തികള്‍ക്ക് ആശ്വസിപ്പിക്കാന്‍ കഴിയുമെന്ന് പാപ്പ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തില്‍ പരിഹാരപ്രവൃത്തി എന്ന ആശയം പലയിടത്തും
ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ വനിത ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ റെക്ടറായി നിയമിതയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ഈ ചരിത്രപരമായ നിയമനം നടത്തിയിരിക്കുന്നത്. ഇസ്രായേലില്‍ ന്യൂനപക്ഷമായ അറബ് വംശത്തില്‍പ്പെട്ട പ്രഫസര്‍ മൗന മരൗണാണ് ഹൈഫാ സര്‍വകലാശാലയുടെ റെക്ടറായി നിയമിക്കപ്പെട്ട ആദ്യ ക്രൈസ്തവ വനിത. ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും ഇസ്രായേലില്‍ വിജയം കൈവരിക്കാനാവുമെന്ന സന്ദേശമാണ് തന്റെ നിയമനം നല്‍കുന്നതെന്ന് പ്രഫസര്‍ മാരൗണ്‍ പ്രതികരിച്ചു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഹൈഫ സര്‍വകലാശാലയില്‍ പഠിക്കുന്ന 45 ശതമാനം
വത്തിക്കാന്‍ സിറ്റി: സന്യാസിനിസന്യാസിമാരാകുവാന്‍ പഠിക്കുന്നവരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും രൂപീകരണം മെയ് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗമായി തിരഞ്ഞെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ശുദ്ധി ചെയ്യുകയും പോളീഷ് ചെയ്യുകയും കടഞ്ഞെടുക്കുകയും ചെയ്യേണ്ട വജ്രക്കല്ലുകളാണ് ഒരോ ദൈവവിളികളുമെന്ന് പ്രാര്‍ത്ഥനാനിയോഗത്തെക്കുറിച്ചുള്ള വീഡിയോയില്‍ പാപ്പ പറയുന്നു. തങ്ങളുടെ തന്നെ പരിമിതികളെക്കുറിച്ച് തിരിച്ചറിയുന്ന, ദൈകൃപയാല്‍ രൂപീകരിക്കപ്പെട്ട, പ്രാര്‍ത്ഥനാജീവിതം നയിക്കാനും സുവിശേഷത്തിന് സാക്ഷ്യം നല്‍കാനും തയാറുള്ള സ്ത്രീയും പുരുഷനുമാണ് ഒരു നല്ല വൈദിനകും സന്യാസിനിയുമായി മാറുന്നത്. സെമിനാരിയിലോ നോവിഷ്യേറ്റിലോ ആരംഭിക്കുന്ന അവരുടെ രൂപീകരണം മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട് സമഗ്രമായ വളര്‍ച്ച
ലണ്ടന്‍: യുകെ ആസ്ഥാനമായുള്ള ഔര്‍ ലേഡി ഓഫ് വാല്‍സിംഗാം ഓര്‍ഡിനറിയേറ്റിന്റെ വികാരി ജനറാളും മുന്‍ ആംഗ്ലിക്കന്‍ വൈദികനുമായ ഫാ. ഡേവിഡ് വാലര്‍ ഈ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പാകും. 13 വര്‍ഷമായി ഓര്‍ഡിനറിയേറ്റിന്റെ ചുമതല വഹിക്കുന്ന മോണ്‍. കെയ്ത്ത് ന്യൂട്ടന് വിരമിക്കുന്ന ഒഴിവിലാണ് ഡേവിഡ് വാലര്‍ യുകെ ഓര്‍ഡിനറിയേറ്റിന്റെ ആദ്യ ബിഷപ്പായി നിയമിതനായത്. ആംഗ്ലിക്കന്‍ സഭയിലായിരുന്ന സമയത്ത് വിവാഹിതനായിരുന്നതിനാല്‍ മോണ്‍. കെയ്ത്ത് ന്യൂട്ടനെ ബിഷപ്പായി നിയമിച്ചിരുന്നില്ല. ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്ക സഭയിലേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആംഗ്ലിക്കന്‍
റോം: ലോകമെമ്പാടുനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ഇടവക വൈദികരുടെ സംഗമത്തിന് റോമില്‍ തുടക്കമായി. തങ്ങളുടെ അജപാലന അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രാദേശികതലത്തില്‍ സിനഡല്‍ സഭയായി എങ്ങനെ പ്രവര്‍ത്തിക്കാം എന്ന വിഷയത്തെക്കുറിച്ച് നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വൈദികര്‍ ചര്‍ച്ചകള്‍ നടത്തും. റോമിന് സമീപമുള്ള ഫ്രട്ടേര്‍ണ ഡോമസ് റിട്രീറ്റ് കേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 300 റോളം ഇടവക വൈദികരാണ് പങ്കെടുക്കുന്നത്. സമ്മേളനം കര്‍ദിനാള്‍ മാരിയോ ഗ്രെഷ് ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് നടക്കുക എന്നതിലുപരി ദൈവത്തോടൊപ്പം നടക്കുക എന്നതാണ് സിനഡാലിറ്റികൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു.
വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യെക്കുറിച്ച് ജി7 രാജ്യങ്ങള്‍ നടത്തുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ധാര്‍മികവും സാംസ്കാരികവുമായ ചട്ടക്കൂട് നിര്‍മിക്കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കാനാവുമെന്ന് ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് എക്സില്‍ കുറിച്ച് സന്ദേശത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കുറിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ ജി7 രാജ്യങ്ങളുടെ സമ്മേളത്തല്‍ പങ്കെടുക്കുന്നത്. യുഎസ്, ജപ്പാന്, ജര്‍മ്മനി, യുകെ, ഫ്രാന്‍സ്, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി7 രാജ്യങ്ങള്‍.
Don’t want to skip an update or a post?