Follow Us On

09

October

2025

Thursday

  • അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ

    അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ0

    അഹമ്മദാബാദ്:  വിമാന അപകടത്തില്‍ മരണമടഞ്ഞവരുടെ  കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വമായ  അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് മാര്‍പാപ്പയുടെ സന്ദേശം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാമില്‍, അഹമ്മദാബാദില്‍  സംഭവിച്ച വിമാന ദുരന്തം അതീവ വേദനാജനകമാണെന്ന് പാപ്പ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും, മരണമടഞ്ഞവരുടെ ആത്മാക്കളെ സര്‍വശക്തന്റെ കരുണയിലേക്ക് സമര്‍പ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് യാത്രതിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍, റണ്‍വേയില്‍ നിന്നു പറന്നുയര്‍ന്ന് അരമിനിറ്റിനുള്ളില്‍ തന്നെ എയര്‍പോര്‍ട്ടിനു സമീപ

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി

    ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വത്തിക്കാനില്‍ ലിയോ 14 ാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരുമായും  ഗുട്ടെറസ് കൂടിക്കാഴ്ച നടത്തി. പാപ്പയുള്ള സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വത്തിക്കാന്‍ നല്‍കിയിട്ടില്ലെങ്കിലും, ലോകസമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിബദ്ധതയ്ക്കുളള പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ സ്റ്റേറ്റ് സെക്രട്ടേറിയറ്റുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ലോകത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും അസ്ഥിരതയുടെയും

  • മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തിലേക്ക് നയിക്കുന്നു: ഹാര്‍വാഡ് പ്രഫസര്‍ മാര്‍ട്ടിന്‍ നൊവാക്ക്

    മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തിലേക്ക് നയിക്കുന്നു: ഹാര്‍വാഡ് പ്രഫസര്‍ മാര്‍ട്ടിന്‍ നൊവാക്ക്0

    വാഷിംഗ്ടണ്‍ ഡിസി: മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തെ കാണാന്‍ പ്രാപ്തരാക്കുമെന്ന് ഹാര്‍വാഡിലെ മാത്തമാറ്റിക്ക്‌സിന്റെയും ബയോളജിയുടെയും പ്രഫസറായ മാര്‍ട്ടിന്‍ നൊവാക്ക്.  വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച കത്തോലിക്ക സയന്റിസ്റ്റുമാരുടെ വാര്‍ഷിക കോണ്‍ഫ്രന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ട്ടിന്‍ നൊവാക്ക്. ‘ഗണിതശാസ്ത്രം നമ്മെ ദൈവത്തിലേക്ക് നയിക്കുമോ?’ എന്ന തലക്കെട്ടില്‍ നടത്തിയ  പ്രഭാഷണത്തില്‍, ഗണിതത്തെ ‘ദൈവത്തിന്റെ അസ്തിത്വത്തിനായുള്ള ഒരു വാദമായി’ കാണാമെന്ന് നൊവാക് പറഞ്ഞു. ഗണിതം ‘കാലാതീത’മാണെന്ന് അദ്ദേഹം വിശദീകരിച്ചു.’നിങ്ങള്‍ ഇത് അംഗീകരിക്കുകയാണെങ്കില്‍ … നിങ്ങള്‍ ദൈവത്തിലേക്ക് ഒരു ചുവടുവെപ്പ് നടത്തി. കാരണം നിങ്ങള്‍ ഇനി ഒരു

  • ചൈനയിലെ ഫുഷോ അതിരൂപതക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

    ചൈനയിലെ ഫുഷോ അതിരൂപതക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി, ബെയ്ജിംഗ്: ചൈനയിലെ ഫുഷോ അതിരൂപതയുടെ സഹായ മെത്രാനായി ബിഷപ് ജോസഫ് ലിന്‍ യുന്റുവാനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. 2019 സെപ്റ്റംബറില്‍ ഒപ്പുവച്ചതും 2024 ഒക്ടോബറില്‍ മൂന്നാം തവണ പുതുക്കിയതുമായ ചൈന-വത്തിക്കാന്‍ കരാര്‍പ്രകാരമാണ് ബിഷപ് ലിന്‍ യുന്റുവാന്റെ നിയമനം വത്തിക്കാന്‍ നടത്തിയത്. 1984 ല്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഫുഷോ അതിരൂപതയുടെ വൈദികനായി 73 കാരനായ ലിന്‍ യുന്റുവാന്‍ അഭിഷിക്തനായി. 1984 മുതല്‍ 1994 വരെയും 1996 മുതല്‍ 2002 വരെയും,

  • ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ

    ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ0

    ദൈവം നമ്മുടെ നിലവിളികള്‍ക്കു നേരേ കണ്ണടയ്ക്കുകയില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചത്തെ പൊതുസദസ്സിനോടനുബന്ധിച്ച്  അന്ധനായ ബര്‍ത്തേമിയൂസിനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷഭാഗം വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അന്ധനാണെങ്കിലും, ‘യേശു ആരാണെന്ന് തിരിച്ചറിഞ്ഞ്’ നിലവിളിച്ച ബര്‍ത്തേമിയൂസ് മറ്റുള്ളവരെക്കാള്‍ നന്നായി ‘കാണു’ന്നുണ്ടെന്ന്  പാപ്പ പറഞ്ഞു. ബര്‍ത്തേമിയൂസ് എന്ന  പേരിന്റെ അര്‍ത്ഥം ‘ബഹുമാനത്തിന്റെയും  ആരാധനയുടെയും പുത്രന്‍’ എന്നാണ്. പക്ഷേ അവന്‍ ഇരിക്കുന്നതോ യാചകരുടെ ഇടയിലും. ഇത് തന്നെയാണ് നമ്മുടേയും അവസ്ഥ. നമുക്ക് ദൈവം നല്കിയ ബഹുമാന്യ സ്ഥാനം തിരിച്ചറിയാതെ നാം പലപ്പോഴും

  • മാര്‍പാപ്പയ്ക്ക് പ്രൈമറി സ്‌കൂള്‍ കുരുന്നുകളുടെ സ്‌നേഹപ്പുതപ്പ്!

    മാര്‍പാപ്പയ്ക്ക് പ്രൈമറി സ്‌കൂള്‍ കുരുന്നുകളുടെ സ്‌നേഹപ്പുതപ്പ്!0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയ്ക്ക് തന്റെ ഔദ്യോഗിക പത്രികകള്‍ കൈമാറാനെത്തിയ പുതിയ ഓസ്ട്രേലിയന്‍ അംബാസഡര്‍ കീത്ത് പിറ്റ്  ആദ്യ കൂടിക്കാഴ്ചയില്‍  നല്‍കിയത് അവിസ്മരണീയമായ ഒരു സമ്മാനം – ബ്രിസ്‌ബെയ്‌നിലെ ചെറു പട്ടണമായ ടാനം സാന്‍ഡ്സിലുള്ള സെന്റ് ഫ്രാന്‍സിസ് കാത്തലിക് പ്രൈമറി സ്‌കൂളിലെ കുരുന്നുകള്‍ വരച്ച ചിത്രങ്ങളടങ്ങിയ ഒരു കൊച്ചു പുതപ്പ്! റോമിലേക്ക് കൊണ്ടുവന്ന ക്വില്‍റ്റില്‍ ഓസ്ട്രേലിയയില്‍ പൊതുവേ കാണപ്പെടുന്ന മൃഗങ്ങളെയെല്ലാം തന്നെ കുട്ടികള്‍ വരച്ചിരുന്നു! കംഗാരുകള്‍, ഗോണകള്‍, മാഗ്പികള്‍, കൂക്കബുറകള്‍ എന്നിങ്ങനെ കുട്ടിക്കൂറുമ്പന്മാര്‍ വരച്ച ചിത്രങ്ങളടങ്ങിയ ക്വില്‍റ്റ് പാപ്പ

  • ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകുക; പൊന്തിഫിക്കല്‍ നയതന്ത്രപ്രതിനിധികളോട് ലിയോ    14 ാമന്‍  പാപ്പ

    ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകുക; പൊന്തിഫിക്കല്‍ നയതന്ത്രപ്രതിനിധികളോട് ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായുടെ പ്രതിനിധികളായി വിവിധ നാടുകളില്‍ സേവനമനുഷ്ഠിക്കുന്ന അപ്പസ്‌തോലിക് നുണ്‍ഷ്യോമാരുമായും മറ്റ് നയതന്ത്രപ്രതിനിധികളുമായും ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രജ്ഞര്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മാതൃക ലോകത്തിന് നല്‍കുന്നുവെന്ന് പാപ്പ പറഞ്ഞു. പാപ്പായുടെ പ്രതിനിധി  ഏറ്റവും ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ പോലും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകണമെന്ന് പാപ്പ പറഞ്ഞു.  നിങ്ങളുടെ മുന്നിലുള്ളവരുടെ കണ്ണിലേക്ക് നോക്കാന്‍ കഴിയണം. അവരുമായി യഥാര്‍ത്ഥ ബന്ധങ്ങള്‍ സൃഷ്ടിക്കണം. ഒരു നേതാവ് എന്നതിലുപരി സേവകനാകാന്‍ തയാറാകണം. അങ്ങനെ ചെയ്യാന്‍ കഴിയണമെങ്കില്‍, പത്രോസിനുണ്ടായിരുന്ന

  • വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറി നവീകരിക്കുന്നു: 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലാക്കും

    വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറി നവീകരിക്കുന്നു: 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലാക്കും0

    വത്തിക്കാന്‍ സിറ്റി: മനുഷ്യരാശിയുടെ പുസ്തകശേഖരത്തില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയുടെ 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ പുനഃസ്ഥാപിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്‍കി. കോള്‍നാഗി ഫൗണ്ടേഷനാണ് ഇതുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതുല്യമായ രേഖകള്‍ സംരക്ഷിക്കാനും ഈ  പുസ്തകശേഖരം ഗവേഷകര്‍ക്ക്   ഡിജിറ്റലായി ലഭ്യമാക്കാനും  ഈ സംരംഭത്തിലൂടെ സാധിക്കും.  82,000-ത്തിലധികം കൈയെഴുത്തുപ്രതികളടക്കം 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും  വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറിയുടെ പുസ്തകശേഖരത്തില്‍ അടങ്ങിയിരിക്കുന്നു. ബോട്ടിസെല്ലിയുടെ ഡിവൈന്‍ കോമഡി ചിത്രീകരണങ്ങളുള്ള ഒരു രേഖയും സിസറോയുടെ റിപ്പബ്ലിക്കിന്റെ

Latest Posts

Don’t want to skip an update or a post?