പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന് വത്തിക്കാന് ആവശ്യപ്പെട്ടോ? എന്താണ് യാഥാര്ത്ഥ്യം?
- ASIA, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 5, 2025

ടോക്യോ: ആണവായുധങ്ങള് പൂര്ണമായി നിരോധിക്കണമെന്ന അഭ്യര്ത്ഥനയുമായി ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ ആണവാക്രമണത്തിന്റെ 80ാം വാര്ഷികത്തില് ജപ്പാനിലെ കത്തോലിക്കാ മെത്രാന്മാര്. കാത്തലിക് ബിഷപ്സ് കോണ്ഫ്രന്സ് ഓഫ് ജപ്പാന് (സിബിസിജെ) വെബ്സൈറ്റില് പ്രസിദ്ധീകരിച്ച പ്രസ്താവനയില്, ആണവായുധങ്ങള് നിര്ത്തലാക്കുന്നതിനുള്ള തങ്ങളുടെ ‘ശക്തമായ പ്രതിബദ്ധത’ അണുബോംബാക്രമണം നേരിട്ട ഒരേയൊരു രാജ്യത്ത് നിന്നുള്ള ബിഷപ്പുമാര് എന്ന വസ്തുതയില് നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ബിഷപ്പുമാര് വ്യക്തമാക്കി. അണുബോംബിനെ നേരിട്ട തങ്ങളുടെ പൂര്വികര് അനുഭവിച്ച ഭീകര വേദന ഇപ്പോഴും തങ്ങളുടെ ഹൃദയത്തില് കൊത്തിവച്ചിട്ടുണ്ടെന്ന് ബിഷപ്പുമാര് പറഞ്ഞു. ബോംബിന്റെ തീവ്രതയും അത്

വത്തിക്കാന് സിറ്റി: 2025 ജൂബിലി വര്ഷ ആഘോഷങ്ങളുടെ ഭാഗമായി,വൈദികരുടെയും വൈദിക വിദ്യാര്ത്ഥികളുടെയും ജൂബിലിയാഘോഷങ്ങള്ക്ക് വ ത്തിക്കാനില് തുടക്കമായി. ജൂബിലിയുടെ ഭാഗമായി ‘ജോയ്ഫുള് പ്രീസ്റ്റ്സ്’ എന്ന പേരില് പുരോഹിതര്ക്കായുള്ള ഡിക്കാസ്റ്ററി നടത്തുന്ന പ്രത്യേക ചടങ്ങില് ലിയോ 14 ാമന് പാപ്പ വൈദികരെ അഭിസംബോധന ചെയ്യും. ” ഞാന് നിങ്ങളെ സുഹൃത്തുക്കള് എന്നു വിളിച്ചിരിക്കുന്നു.” (യോഹന്നാന് 15:15) എന്നതാണ് ജോയ്ഫുള് പ്രീസ്റ്റിന്റെ പ്രമേയം. 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതല് 6:00 വരെ വത്തിക്കാനിനടുത്തുള്ള കോണ്സിലിയാസിയോണ് ഓഡിറ്റോറിയത്തില് വച്ചാണ് ഈ

പതിറ്റാണ്ടുകള്ക്ക് മുമ്പ് വടക്കന് ഇറാഖി ഗ്രാമമായ അല്-നസിരിയയില് നിന്ന് അവസാനത്തെ ക്രൈസ്തവരും പലായനം ചെയ്തെങ്കിലും, അവിടെയുള്ള മാര് ഒഡിഷോ ദൈവാലയത്തിന്റെ വാതിലുകള് ഇന്നും തുറന്നാണിരിക്കുന്നത്. ഇതിന് നന്ദി പറയേണ്ടത് ഒരു പ്രാദേശിക യാസിദി കുടുംബത്തോടാണ്. ഇറാഖിലെ ന്യൂനപക്ഷ സമൂഹമായ യസീദി വംശത്തിലുള്ള വെയ്ല് ജെജോ ഖദീദയാണ് ഈ ദൈവാലയത്തിന്റെ താക്കോലുകള് കൈവശം വച്ചിരിക്കുന്നത്, മാതാപിതാക്കളില് നിന്ന് കൈമാറി ലഭിച്ച പാരമ്പര്യം തുടരുന്ന ഖദീദ, ഇന്ന് കുടുംബസമേതം ദൈവാലയം സംരക്ഷിക്കുന്നു. വൃത്തിയോടെയും പരിപാവനമായും ദൈവാലയം കാത്ത് സൂക്ഷിക്കുന്നു. 2012

നൈജീരിയ: നൈജീരിയയിലെ യെല്വ്വാറ്റയിലുണ്ടായ ഭീകരമായ ആക്രമണത്തെ അതിജീവിച്ചവര് ഇപ്പോഴും കടുത്ത ഭീതിയിലാണ് ജീവിക്കുന്നത്. ദിവസേനയെന്നോണം ഈ പ്രദേശത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നു. എന്നാല് അവയൊന്നും വാര്ത്തയായി മാറുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങള് അവയൊന്നും വാര്ത്തയാക്കുന്നില്ല. മകുര്ദി രൂപതയിലെ വികസനം, നീതി സമാധാനം എന്നിവയ്ക്കായുള്ള കമ്മീഷന്റെ കോര്ഡിനേറ്റര് ഫാ. റെമിജിയൂസ് ഇഹ്യുള (Remigius Ihyula) പ്രസ്താവിച്ചതായി ഫീദെസ് റിപ്പോര്ട്ട് ചെയ്തു. ജൂണ് 13 നും 14 നും ഇടയ്ക്കുള്ള രാത്രിയില്, നൈജീരിയയിലെ ബെനു (Benue) സംസ്ഥാനത്തെ യെല്വ്വാറ്റയിലുണ്ടായ (Yelwata) ഭീകരമായ

റോം: റോമിലെ ബിഷപ് എന്ന നിലയില് തന്റെ ആദ്യ കോര്പ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിന് ലിയോ പതിനാലാമന് മാര്പാപ്പ കാല്നടയായി നേതൃത്വം നല്കി. സെന്റ് ജോണ് ലാറ്ററന് ബസിലിക്കയില്നിന്ന് സെന്റ് മേരി മേജര് ബസിലിക്കയിലേക്കാണ് പാപ്പയുടെ കാര്മികത്വത്തില് ദിവ്യകാരുണ്യപ്രദക്ഷിണം നടന്നത്. റോമിലെ തെരുവുകളിലൂടെ നടത്തിയ കോര്പ്പസ് ക്രിസ്റ്റി ഘോഷയാത്രയ്ക്ക് ലിയോ പതിനാലാമന് മാര്പാപ്പയുടെ പിന്നാലെ വിശ്വാസികളുടെ സമൂഹം ദിവ്യകാരുണ്യനാഥനെ അനുഗമിച്ചു. കത്തോലിക്കാ സഭയുടെ തലവന് എന്ന നിലയില് ലിയോ പതിനാലാമന് ആദ്യമായി നടത്തിയ ഘോഷയാത്ര വൈകുന്നേരം 6:25 ന്

റോം: മനുഷ്യരുടെ ആന്തരികവും ആത്മീയവുമായ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് ക്രിസ്തുവെന്ന് ലിയോ 14 ാമന് പാപ്പ. കോര്പ്പസ് ക്രിസ്റ്റി തിരുനാളിന്റെ ഭാഗമായി വിശുദ്ധ ജോണ് ലാറ്ററന് ബസിലിക്കയില് അര്പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരം നിത്യജീവന്റെ അപ്പമായി നമ്മെ പരിപോഷിപ്പിക്കുന്നു. ദൈവീക ഭോജനത്താല് ശക്തിപ്പെട്ട്, നമ്മുടെ ചുറ്റുമുള്ളവരുടെ ഹൃദയങ്ങളിലേക്ക് യേശുവിന്റെ സ്നേഹവും കരുണയും പകരാന് നാം വിളിക്കപ്പെട്ടിരിക്കുന്നതായി പാപ്പ കൂട്ടിച്ചേര്ത്തു. ഈ ജൂബിലി വര്ഷത്തില്, ‘നമ്മുടെ അപ്പം പങ്കിടാനും, പ്രത്യാശ വര്ധിപ്പിക്കാനും, ദൈവരാജ്യത്തിന്റെ ആഗമനം

വത്തിക്കാന് സിറ്റി: സമാധാനത്തിനുള്ള ശക്തമായ ആഹ്വാനവുമായി ലിയോ പതിനാലാമന് മാര്പാപ്പ. ‘മനുഷ്യരാശി നിലവിളിക്കുകയും സമാധാനത്തിനായി കേഴുകയും ചെയ്യുന്ന’തായി പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ത്രികാല ജപത്തിനു ശേഷം നടത്തിയ പ്രസംഗത്തില്, യുദ്ധത്തിന്റെ തീവ്രതയില് മറന്നുപോകുന്ന നിസഹായരായ മനുഷ്യരെ പാപ്പ സ്മരിച്ചു. ‘ആയുധങ്ങളുടെ കനത്ത ശബ്ദവും അക്രമത്തിന്റെ മുറവിളിയും മനുഷ്യരാശിയുടെ നിലവിളിയെ മുക്കിക്കളയരുത്’ എന്ന് പാപ്പ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് പ്രത്യേകിച്ച് ഇസ്രായേല്-ഇറാന് സംഘര്ഷത്തിന്റെയിടയില് ജീവനു വേണ്ടി നിലവിളിക്കുന്ന ജനതയുടെ ദുരിതങ്ങള് അനായാസം അവഗണിക്കപ്പെടാനിടയുണ്ടെന്ന് പാപ്പ

വത്തിക്കാന് സിറ്റി: വിശ്വാസം നിമിത്തം പീഡനമനുഭവിക്കുന്നവര്ക്കുവേണ്ടി പ്രാര്ത്ഥിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് സഭാ ശുശ്രൂഷയുടെ അനിവാര്യമായ ഭാഗമാകണമെന്നും, ആ ദൗത്യത്തില് നിന്നു ഒരിക്കലും പിന്തിരിയരുതെന്നും ലിയോ 14 ാമന് പാപ്പ. ഫ്രയേര്സ് മൈനര് കോണ്വെഞ്ച്വല് (ഫ്രാന്സിസ്കന്) സമൂഹത്തെയും ട്രിനിറ്റേറിയന് സഭാവിഭാഗത്തെയും ജനറല് ചാപ്റ്റര് സമ്മേളനത്തിന്റെ ഭാഗമായി വത്തിക്കാനില് സ്വീകരിച്ചപ്പോഴായിരുന്നു മാര്പാപ്പയുടെ ആഹ്വാനം. ഫ്രാന്സിസ്കന് സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഫ്രാന്സിസ് അസ്സീസിയും ട്രിനിറ്റേറിയന് സഭയുടെ സ്ഥാപകനായ വിശുദ്ധ ജോണ് ഓഫ് മാതയും ശുശ്രൂഷാ ജീവിതത്തിന് വലിയ മാതൃകകളാണ്. ‘സ്വന്തമായി
Don’t want to skip an update or a post?