Follow Us On

01

August

2025

Friday

മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
മെല്‍ബണ്‍: മെല്‍ബണ്‍ സീറോമലബാര്‍  രൂപതയുടെ പാസ്റ്ററല്‍ ആന്‍ഡ് റിന്യുവല്‍ സെന്റര്‍ (സാന്‍തോം ഗ്രോവ്)  സീറോമലബര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.
മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍,  പോളിന്‍ റിച്ചാര്‍ഡ് എംപി, സിന്‍ഡി മകലേയ് എംപി, ഡോ. സുശീല്‍ കുമാര്‍ (കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ), പള്ളോറ്റൈന്‍ കോളജ് ചെയര്‍മാന്‍ ഗാവിന്‍ റോഡറിക്, ഇവാന്‍ വാള്‍ട്ടേഴ്‌സ്  എംപി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.  മെല്‍ബണ്‍ രൂപതയുടെ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാഗതവും ഫിനാന്‍സ് ഓഫിസര്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.
ഓസ്‌ട്രേലിയയിലെ വിവിധ രൂപതകളിലും മെല്‍ബണ്‍ സീറോമലബാര്‍ രൂപതയിലും സേവനം ചെയ്യുന്ന വൈദികര്‍, മെല്‍ബണ്‍ സീറോമലബാര്‍ രൂപതയിലെ ഇടവകകളില്‍നിന്നും മിഷനുകളില്‍നിന്നുമുള്ള പ്രതിനിധികള്‍, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
പാസ്റ്ററല്‍ സെന്ററിന് പുറമേ മൈഗ്രന്റ് റിസേര്‍ച്ച്  സെന്റര്‍, ലൈബ്രറി തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഈ സെന്ററില്‍ പ്രവര്‍ത്തിക്കും. കൂടാതെ രൂപതാതലത്തില്‍ നടക്കുന്ന ധ്യാനങ്ങള്‍ക്കും കോണ്‍ഫ്രന്‍സുകള്‍ക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകള്‍ക്കും ഈ സ്ഥലം പ്രയോജനം ചെയ്യുംവിധത്തിലാണ് സാന്‍തോം ഗ്രോവ് വിഭാവനം ചെയ്തിരിക്കുന്നത്.
മെല്‍ബണ്‍ സിറ്റിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ  വെസ്ബേണ്‍ എന്ന സ്ഥലത്തെ 200 ഏക്കര്‍ സ്ഥലമാണ് രൂപതയുടെ പാസ്റ്ററല്‍ ആന്‍ഡ് കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററിനായി വാങ്ങിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?