പരിശുദ്ധ മാതാവിന് സഹരക്ഷക എന്ന വിശേഷണം ഒഴിവാക്കാന് വത്തിക്കാന് ആവശ്യപ്പെട്ടോ? എന്താണ് യാഥാര്ത്ഥ്യം?
- ASIA, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 5, 2025

വത്തിക്കാന് സിറ്റി: ജൂണ് 29-ന്, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള് ദിനത്തില്, ലോകമെമ്പാടുമുള്ള ഇടവകകളില് ‘പീറ്റേഴ്സ് പെന്സ്’ സംഭാവനശേഖരണം നടക്കും. മാര്പാപ്പയുടെ പ്രവര്ത്തനങ്ങള്ക്കായി വിശ്വാസികള് നല്കുന്ന സാമ്പത്തിക സംഭാവനയാണ് പീറ്റേഴ്സ് പെന്സ്. ‘ലിയോ പതിനാലാമന് പാപ്പയുടെ ചുവടുകളുടെ ഭാഗമാകുക’ എന്ന ആഹ്വാനത്തോടെയാണ് ഈ വര്ഷത്തെ, പീറ്റര്സ് പെന്സ് സംഭാവനാശേഖരണം നടത്തുന്നത്. മാര്പാപ്പയുടെ സുവിശേഷപ്രഘോഷണം, ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവര്ത്തനങ്ങള്, ജീവകാരുണ്യ പ്രവര്ത്തനങ്ങള് എന്നിവയിലുള്ള വിശ്വാസികളുടെ പങ്കാളിത്വത്തിന്റെ പ്രകടനം കൂടെയാണ് പീറ്റേഴ്സ് പെന്സ് സംഭാവനയെന്ന് വത്തിക്കാന്റെ കുറിപ്പില് പറയുന്നു. ഈ

ജറുസലേം: മിഡില് ഈസ്റ്റിലെ സ്ഥിതിഗതികള് കൂടുതല് രൂക്ഷമാകുന്ന സാഹചര്യത്തില്, കത്തോലിക്കാ സഭയുടെ സാമൂഹികസേവനവിഭാഗമായ കരിത്താസ് ജെറുസലേം ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ദുരിതാശ്വാസ പ്രവര്ത്തനങ്ങള് ശക്തമാക്കി. സംഘടനയുടെ ഡയറക്ടര് ആന്റണ് അസ്ഫറിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്ത്തനങ്ങള് നടക്കുന്നത്. മരുന്നുകള്, ഭക്ഷണം, കുടിവെള്ളം എന്നിവയുടെ രൂക്ഷമായ ക്ഷാമം ഈ മേഖലകളിലുണ്ട്. ഗാസയില്, 122 അംഗങ്ങളടങ്ങിയ മെഡിക്കല് ടീമുകള് പത്ത് യൂണിറ്റുകളിലായി പ്രവര്ത്തിക്കുന്നു. ബോംബാക്രമണങ്ങള്ക്കിടയിലും മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തന്റെ നടുവിലുമാണ് സേവനം തുടരുന്നുവെന്ന് അസ്ഫര് പറയുന്നു. ”സാഹചര്യം വിനാശകരമാണ്, മാലിന്യത്തില് ഭക്ഷണം

വത്തിക്കാന് സിറ്റി: ഇറാന്, ഇസ്രായേല്, ഗാസാ, ഉക്രൈന് തുടങ്ങിയ സംഘര്ഷമേഖലകളിലെ വിലാപം സഭയുടെ ഹൃദയത്തെ മുറിവേല്പ്പിക്കുന്നതായി ലിയോ 14 ാമന് പാപ്പ. ബുധനാഴ്ചത്തെ പൊതുസദസിലാണ് ലിയോ പതിനാലാമന് പാപ്പ യുദ്ധങ്ങള്ക്കും സംഘര്ഷങ്ങള്ക്കുമെതിരെ ശക്തമായ താക്കീത് നല്കിയത്. ‘സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാല് യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം’ എന്ന് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില് സഭയെ നയിച്ച പന്ത്രണ്ടാം പിയൂസ് മാര്പാപ്പയെ ഉദ്ധരിച്ചുകൊണ്ട് പാപ്പ ജനങ്ങളെ ഓര്മിപ്പിച്ചു. ഫ്രാന്സിസ് പാപ്പായുടെ ‘യുദ്ധം എപ്പോഴും ഒരു പരാജയമാണ്’എന്ന പ്രസ്താവനയും

‘അവര്ക്ക് അവരുടെ കുട്ടികളെ സുരക്ഷിതമായി ഏല്പിക്കാന് ഒരിടവുമില്ലായിരുന്നു, അതിനാല് കുറച്ച് മുറികളില് കഴിയുന്നത്ര കുട്ടികളെ ഞങ്ങള് സ്വാഗതം ചെയ്തു’, സിസ്റ്റര് ഫ്രാന്സിസ്ക ടുമാനിവിച്ച് വിശദീകരിച്ചു. യുദ്ധത്തിന്റെ ഭീകരതയിലും ആ സിസ്റ്റേഴ്സ് ഓടിരക്ഷപ്പെട്ടില്ല. ഉക്രെയ്നിലെ സൈനികരുടെയും സന്നദ്ധ സേവകരുടെയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി സിസ്റ്റേഴസ് ഒരു കിന്റര് ഗാര്ട്ടന് ആരംഭിച്ചു. ഉക്രെയ്നിലെ നസറെത്തിലെ ഹോളി ഫാമിലി കോണ്ഗ്രിഗേഷനിലെ സിസ്റ്റേഴ്സ് നിര്ണായകമായ അടിസ്ഥാന സൗകര്യങ്ങളിലെ ജീവനക്കാരുടെയും സന്നദ്ധപ്രവര്ത്തകരുടെയും കുട്ടികള്ക്കായി കാരിത്താസ് നല്കിയ മുറികളിലാണ് കിന്റര്ഗാര്ട്ടന് തുറന്നത്. ‘കുട്ടികള് എല്ലാ ദിവസവും സൈനികര്ക്കും

മാര്പാപ്പായുടെ സമാധാന യത്നങ്ങള്ക്ക് സഹകരണം ഉറപ്പുനല്കി കര്ദ്ദിനാള് ത്സൂപ്പി! ലിയോ പതിനാലാമന് പാപ്പായോട് ഇറ്റലിയിലെ കത്തോലിക്കാ മെത്രാന് സംഘം കൂട്ടായ്മയും വിശ്വസ്തതയും പ്രഖ്യാപിച്ചു. മാര്പാപ്പയുടെ സമാധാനസംസ്ഥാപ സംരഭങ്ങളില് പാപ്പായോടൊപ്പമുണ്ടെന്ന് മെത്രാന്സംഘം അറിയിച്ചു. യുദ്ധങ്ങള് മണ്ണിനെ നിണപങ്കിലമാക്കുന്ന ഈ വേളയില് പാപ്പാ സമാധാനത്തിന്റെ വ്യാപനത്തിന് നടത്തുന്ന ശ്രമങ്ങള്ക്ക് തങ്ങളുടെ പിന്തുണ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാര് ഉറപ്പുനല്കി. ജൂണ് 17ന് ചൊവ്വാഴ്ച വത്തിക്കാനില് ലിയൊ പതിനാലാമന് പാപ്പാ ഇറ്റലിയിലെ കത്തോലിക്കാമെത്രാന് സംഘത്തിന് അനുവദിച്ച കൂടിക്കാഴ്ചാ വേളയില് മെത്രാന് സംഘത്തിന്റെ അദ്ധ്യക്ഷന് കര്ദ്ദിനാള് മത്തേയൊ

ലിയോ പതിനാലാമന് മാര്പാപ്പ ഇറ്റലിയിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. ക്രിസ്തു കേന്ദ്രീകൃതമായ വിശ്വാസം പ്രഖ്യാപിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നതിനും ധീരമായ നടപടികള് സ്വീകരിക്കാന് പാപ്പാ മെത്രാന്മാരോട് ആവശ്യപ്പെട്ടു.

വത്തിക്കാന് : ജൂബിലി വര്ഷത്തിന്റെ ഭാഗമായി റോമിലേക്ക് തീര്ത്ഥാടനത്തിനെത്തിയ മഡഗാസ്കറിലെ ബിഷപ്പുമാരെ ലിയോ പതിനാലാമന് മാര്പാപ്പ വത്തിക്കാനില് സ്വീകരിച്ചു. ദരിദ്രരോടുള്ള ചുമതലകള് മറക്കരുതെന്നും അവരോടുള്ള കരുണ സഭയുടെ പ്രധാന ദൗത്യമാണെന്നും സന്ദര്ശനവേളയില് പാപ്പ ഓര്മിപ്പിച്ചു. ‘ദരിദ്രരില് നിന്ന് മുഖം തിരിക്കരുത്, അവരാണ് സുവിശേഷത്തിന്റെ ഹൃദയം. അവര്ക്കിടയില് സുവിശേഷം പ്രഖ്യാപിക്കപ്പെടണം, പാപ്പ ശ്ക്തമായി ആഹ്വാനം ചെയ്തു. പേപ്പല് ബസിലിക്കകളുടെ വിശുദ്ധ വാതിലുകള് വഴി പ്രത്യാശയുടെ തീര്ത്ഥാടനം നടത്തിയ മെത്രാന്മാര് തങ്ങളുടെ സേവന മേഖലയില് പ്രത്യാശയുടെ ദൂതന്മാരാകണമെന്ന് പാപ്പ ഓര്മിപ്പിച്ചു.

ചിക്കാഗോ, ജൂണ് 14 : അമേരിക്കയില് നിന്നുള്ള ആദ്യ പാപ്പയായി ചരിത്രം കുറിച്ച ലിയോ പതിനാലാമന് പാപ്പയെ ആദരിക്കാനായി ആയിരക്കണക്കിന് ആളുകളാണ് റേറ്റ് ഫീല്ഡ് സ്റ്റേഡിയത്തില് ഒരുമിച്ചു ചേര്ന്നത്. ചിക്കാഗോ അതിരൂപതയുടെ നേതൃത്വത്തില് നടന്ന ആഘോഷ ചടങ്ങുകള് വന് ജനാവലി പങ്കെടുത്ത കൃതജ്ഞതാബലിയോടെ സമാപിച്ചു. യുവജനങ്ങളുടെ സജീവ സാന്നിധ്യം ആഘോഷത്തിന് മാറ്റു കൂട്ടി. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃതജ്ഞതാ ദിവ്യപൂജയ്ക്ക് കര്ദ്ദിനാള് ബ്ലേസ് കുപിച്ചിനൊപ്പം സഹായ മെത്രാന്മാരും നിരവധി വൈദികരും സഹകാര്മികരായി. അതിരൂപതയിലുടനീളമുള്ള അല്മായ
Don’t want to skip an update or a post?