Follow Us On

24

December

2024

Tuesday

  • ചൈനയില്‍ പുതിയ ദൈവാലയവും  470 മാമോദീസകളും

    ചൈനയില്‍ പുതിയ ദൈവാലയവും 470 മാമോദീസകളും0

    ഷാങ്ഹായ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ചൈനയില്‍ ക്രൈസ്തവ വിശ്വാസം വളര്‍ച്ച പ്രാപിക്കുന്നതിന്റെ വാര്‍ത്തകള്‍ ശ്രദ്ധേയമാകുന്നു. ദൈവാരാധനകള്‍ക്കും പൊതുവായ ചടങ്ങുകള്‍ക്കും നിരോധനമുള്ളപ്പോഴും ഈസ്റ്റര്‍ വിജിലിലും തുടര്‍ന്നുള്ള ദിനങ്ങളിലുമായി ഒരു പുതിയ ദൈവാലയത്തിന്റെ കൂദാശയും 470 മാമോദീസകളും നടന്നതാണ് ഏറ്റവും പുതിയ സംഭവം. ബെയ്ജിംഗ് കത്തീഡ്രലില്‍ 142 പേരാണ് മാമോദീസ സ്വീകരിച്ചത്. ജെസ്യൂട്ട് വൈദികനായ മാറ്റിയോ റിക്കി സ്ഥാപിച്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഇടവകയില്‍ നൂറോളം പേര്‍ക്ക് ക്രിസ്തീയ ജീവിതത്തിന്റെ ആദ്യ കൂദാശ ലഭിച്ചപ്പോള്‍, ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍

  • ഇതാണ് ഏറ്റവും ‘പോരാട്ട വീര്യ’-മുള്ള മൗലിക പുണ്യം

    ഇതാണ് ഏറ്റവും ‘പോരാട്ട വീര്യ’-മുള്ള മൗലിക പുണ്യം0

    കഷ്ടതകളില്‍ സഹനശക്തിയും നന്മ ചെയ്യുന്നതില്‍ സ്ഥിരതയും പുലര്‍ത്താന്‍ സഹായിക്കുന്ന ആത്മധൈര്യം എന്ന പുണ്യമാണ് മൗലിക പുണ്യങ്ങളില്‍ ഏറ്റവും പോരാട്ട വീര്യമുള്ള പുണ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശനവേളയോടനുബന്ധിച്ച് നന്മകളെക്കുറിച്ചും തിന്മകളെക്കുറിച്ചും നടത്തിവരുന്ന പ്രഭാഷണപരമ്പരയിലാണ് ആത്മധൈര്യമെന്ന പുണ്യത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. ധാര്‍മിക ജീവിതത്തിലെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തിയും പ്രതിബന്ധങ്ങളെ നേരിടാനുള്ള കരുത്തും ആത്മധൈര്യം നല്‍കുമെന്ന് പാപ്പ പറഞ്ഞു. അതിലൂടെ ഭയത്തെ, മരണഭയത്തെപ്പോലും കീഴടക്കാനും ക്ലേശങ്ങളും പീഡനങ്ങളും സഹിക്കാനുമുള്ള ശക്തി ലഭിക്കുന്നു. വികാരങ്ങളില്ലാത്ത മനുഷ്യന്‍ കല്ലിന് സമാനമാണ്. എന്നാല്‍  വികാരങ്ങള്‍

  • ഹമാസിന്റെ തടവില്‍ കഴിയുന്നവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് മാര്‍പാപ്പാ

    ഹമാസിന്റെ തടവില്‍ കഴിയുന്നവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് മാര്‍പാപ്പാ0

    വത്തിക്കാന്‍ സിറ്റി: ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്യരുടെ ബന്ധുക്കളെ ഫ്രാന്‍സിസ് പാപ്പാ ഏപ്രില്‍ എട്ടിന് വത്തിക്കാനില്‍ സ്വീകരിച്ചു കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം നീണ്ട കൂടുക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയോട് ഹമാസ്ബന്ദികളുടെ ബന്ധുക്കള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു, സങ്കടങ്ങളും ദുഃഖങ്ങളും അറിയിച്ചു. ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ അവര്‍ കൈകളില്‍ വഹിച്ചിരുന്നു. എട്ടു പേരാണ് ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ എത്തിയത്. അവരില്‍ നാലു വയസും, ഒന്‍പതു മാസവും മാത്രമുള്ള കുട്ടികളോടൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് എന്ന യുവതിയുടെ ബന്ധുവും ഉള്‍പ്പെട്ടിരുന്നു.

  • ‘എന്റെ സുന്ദരിയായ മണവാട്ടി നിത്യസമ്മാനത്തിനായി യാത്രയായി’

    ‘എന്റെ സുന്ദരിയായ മണവാട്ടി നിത്യസമ്മാനത്തിനായി യാത്രയായി’0

    നാല് കുട്ടികളുടെ അമ്മയും പ്രോ ലൈഫ് വക്താവും ഗര്‍ഭസ്ഥശിശുവിന് വേണ്ടി കാന്‍സര്‍ ചികിത്സ വേണ്ടെന്ന് വച്ച അമ്മയുമായ ജസീക്ക ഹന്ന ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. ”എന്റെ സുന്ദരിയായ മണവാട്ടി ജെസിക്ക സമാധാനത്തോടെ നിത്യസമ്മാനത്തിനായി യാത്രയായി. വ്യാഴാഴ്ച അവള്‍ രോഗീലേപനം സ്വീകരിച്ചു. ശനിയാഴ്ച ശാന്തമായി പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജസീക്കയുടെ ആത്മാവ് യാത്രയായി. സന്തോഷത്തോടെ അവള്‍ വേദനകള്‍ സഹിച്ചു. ഭയം കൂടാതെയാണ് അവള്‍ അവസാനദിനങ്ങള്‍ ചിലവഴിച്ചത്, ”തനിക്ക് നാലാം സ്റ്റേജ് കാന്‍സാറാണെന്ന് അറിഞ്ഞപ്പോള്‍ ജസീക്ക ആരംഭിച്ച @blessed_by_cancer എന്ന ഇന്‍സ്റ്റഗ്രാം

  • ‘ഇന്‍ഫിനിറ്റ്  ഡിഗ്‌നിറ്റാസ്’ മനുഷ്യന്റെ അനന്തമായ ശ്രേഷ്ഠതയെക്കുറിച്ച് വത്തിക്കാന്‍ രേഖ

    ‘ഇന്‍ഫിനിറ്റ് ഡിഗ്‌നിറ്റാസ്’ മനുഷ്യന്റെ അനന്തമായ ശ്രേഷ്ഠതയെക്കുറിച്ച് വത്തിക്കാന്‍ രേഖ0

    വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥശിശു മുതല്‍  കിടപ്പുരോഗികള്‍വരെയുള്ളവരുടെ അനന്യമായ ശ്രേഷ്ഠതയെ ഉയര്‍ത്തിക്കാണിച്ചും വാടകഗര്‍ഭധാരണം, യുദ്ധം, ലിംഗമാറ്റം, ജെന്‍ഡര്‍ തിയറി, യുദ്ധം പോലുള്ള തിന്മകള്‍ മനുഷ്യന്റെ പരമമായ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ടും വത്തിക്കാന്റെ വിശ്വാസത്തിനായുള്ള ഡിക്കാസ്റ്ററി പുതിയ രേഖ പ്രസിദ്ധീകരിച്ചു. മനുഷ്യാന്തസ്സിന് മേലുള്ള ചില കടന്നുകയറ്റങ്ങള്‍ മറ്റ് ചില കടന്നുകയറ്റങ്ങളെക്കാള്‍ ഗൗരവമില്ലാത്തതായി  കാണാനാവില്ലെന്ന് ‘ഇന്‍ഫിനിറ്റ് ഡിഗ്നിറ്റാസസ്( അനന്തമായ ശ്രേഷ്ഠത) എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച രേഖയില്‍ വ്യക്തമാക്കുന്നു . ദുര്‍ബലരായവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളും ജന്മനാലുള്ള ലൈംഗിക സ്വത്വത്തെ നിരാകരിക്കുന്ന

  • പാപത്തിന്റെയും അനീതിയുടെയും ‘പഞ്ചക്ഷതങ്ങള്‍’ പേറുന്നവരെ ആശ്വസിപ്പിക്കേണ്ടത്  ക്രൈസ്തവരുടെ ദൗത്യം

    പാപത്തിന്റെയും അനീതിയുടെയും ‘പഞ്ചക്ഷതങ്ങള്‍’ പേറുന്നവരെ ആശ്വസിപ്പിക്കേണ്ടത് ക്രൈസ്തവരുടെ ദൗത്യം0

    വത്തിക്കാന്‍ സിറ്റി: ക്ലേശങ്ങളുടെയും അനീതിയുടെയും കഴിഞ്ഞകാല പാപങ്ങളുടെയും ‘പഞ്ചക്ഷതങ്ങള്‍’ പേറുന്നവരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടത് ഒരോ ക്രൈസ്തവവിശ്വാസിയുടെയും കടമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് പഞ്ചക്ഷതങ്ങള്‍ ലഭിച്ചതിന്റെ 800 ാം വാര്‍ഷികത്തോടനുബന്ധിച്ച് തന്നെ സന്ദര്‍ശിച്ച  ഇറ്റലിയിലെ ലാ വര്‍ണായിലെയും ടക്‌സന്‍ പ്രൊവിന്‍സിലെയും ഫ്രാന്‍സിസ്‌കന്‍ വൈദികരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ രക്തത്തിന്റെ തിരുശേഷിപ്പ് വൈദികര്‍ പാപ്പക്ക് നല്‍കി. വിശുദ്ധന്റെ സഹനത്തിന്റെയും മരണത്തിന്റെമേലുള്ള വിജയത്തിന്റെയും അടയാളമായിരുന്ന പഞ്ചക്ഷതങ്ങളെന്ന് പാപ്പ പറഞ്ഞു.സഭയെ ‘റിപ്പയര്‍’ ചെയ്യാനുള്ള ദൗത്യത്തിന്റെ

  • കരുണയുടെ കോടതിക്ക്  പുതിയ തലവന്‍

    കരുണയുടെ കോടതിക്ക് പുതിയ തലവന്‍0

    വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ വികാര്‍ ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസിനെ കരുണയുടെ കോടതിയെന്ന്  വിശേഷിപ്പിക്കുന്ന അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പടെ പാപക്ഷമയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്റെ കോടതിയാണ് അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറി. പാപ്പായുടെ വികാരി എന്ന നിലയില്‍ 2017 മുതല്‍ റോമ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചുവരികയായിരുന്നു കര്‍ദിനാള്‍ ഡൊണാറ്റിസ്.  2013 മുതല്‍ അപ്പസ്‌തോലിക്ക് പെനിറ്റന്‍ഷ്യറിയുടെ തലവനായി സേവനം ചെയ്യുകയായിരുന്ന കര്‍ദിനാള്‍

  • കത്തോലിക്ക വിശ്വാസികളുടെ സംഖ്യയില്‍ വര്‍ധനവ്

    കത്തോലിക്ക വിശ്വാസികളുടെ സംഖ്യയില്‍ വര്‍ധനവ്0

    2022-ലെ കണക്കുകള്‍പ്രകാരം ലോകമെമ്പാടുമായി കത്തോലിക്ക വിശ്വാസികളുടെ സംഖ്യ ഒരു ശതമാനം വര്‍ധിച്ച് 139 കോടിയായി. കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ച 2022-ലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഈയര്‍ ബുക്കിലും 2024 പൊന്തിഫിക്കല്‍ ഈയര്‍ ബുക്കിലുമായാണ് സഭയുടെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ആഫ്രിക്കയിലാണ് വിശ്വാസികളുടെ സംഖ്യയിലുള്ള ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് – മൂന്ന് ശതമാനം. .9 ശതമാനം വളര്‍ച്ചയുമായി അമേരിക്കയും .6 ശതമാനം വളര്‍ച്ചയുമായി ഏഷ്യയുമാണ് തൊട്ട് പുറകിലുള്ളത്. ആഫ്രിക്കയില്‍ വൈദികരുടെ എണ്ണത്തില്‍ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഏഷ്യയില്‍

Latest Posts

Don’t want to skip an update or a post?