Follow Us On

19

July

2025

Saturday

ഹോംസില്‍ സിറിയന്‍ കത്തീഡ്രലിന് നേരെ വെടിവയ്പ്പ്

ഹോംസില്‍ സിറിയന്‍ കത്തീഡ്രലിന് നേരെ വെടിവയ്പ്പ്

ഹോംസ്: സിറിയന്‍ നഗരമായ ഹോംസിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ മുന്‍വശത്ത് സ്ഥാപിച്ച കുരിശിന് നേരെ വെടിവയ്പ്പ്. ഹോംസ്, ഹമാ, ടാര്‍ട്ടസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് അതിരൂപത ‘ഹൃദയം നിറഞ്ഞ ദുഃഖത്തോടെ’ ഈ ദൈവനിന്ദാപരമായ പ്രവൃത്തിയെ അപലപിച്ചു.  ആര്‍ച്ചുബിഷപ് തിമോത്തിയോസ് മത്ത അല്‍-ഖൗറിയാണ് അതിരൂപതക്ക് നേതൃത്വം നല്‍കുന്നത്.

ബുസ്റ്റാന്‍ അല്‍-ദിവാന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെല്‍റ്റ് (ഉം അല്‍-സന്നാര്‍) കത്തീഡ്രലിന്റെ കുരിശിന് ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിയേറ്റത്, ഇത്  നിലവിലെ സാഹചര്യത്തില്‍ സിറിയയിലെ ക്രൈസ്തവ സമൂഹങ്ങള്‍ നേരിടുന്ന ഭയവും അരക്ഷിതാവസ്ഥയും വര്‍ധിപ്പിക്കുമെന്ന് അതിരൂപതയുടെ പ്രസ്താവനയില്‍ പറയുന്നു.

അക്രമത്തിന് ഉത്തരവാദികളായവരെ തിരിച്ചറിഞ്ഞ് നിയമനടപടി സ്വീകരിക്കാനും എല്ലാ വിശ്വാസ സമൂഹങ്ങളുടെയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും സിറിയന്‍ ഓര്‍ത്തഡോക്‌സ് അതിരൂപതയുടെ നേതാക്കള്‍ സിറിയന്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് മേരി ഓഫ് ദി ഹോളി ബെല്‍റ്റ് (ഉം അല്‍-സുന്നാര്‍) എന്ന ചരിത്രപ്രസിദ്ധമായ കത്തീഡ്രല്‍, ഹോംസ്, ഹാമ, ടാര്‍ട്ടസ് എന്നിവിടങ്ങളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് ആര്‍ച്ചുബിഷപ്പിന്റെ ആസ്ഥാനമാണ്. ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ 19 ാം നൂറ്റാണ്ടില്‍ നിര്‍മിതമായ ഈ ദൈവാലയത്തിന്റെ  സ്ഥലത്ത് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ നിലനിന്നിരുന്നുവെന്ന് വിവിധ സ്രോതസ്സുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?